Month: September 2023

  • NEWS

    ചാണ്ടി ഉമ്മനെതിരായ സി.പി.എം. വ്യാജപ്രചാരണം; വിശദീകരിച്ച് ബി.ജെ.പി. കൗണ്‍സിലര്‍

    തിരുവനന്തപുരം: ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാര്‍ ഫെയ്‌സ്ബുക്കിലിട്ട വിവാദ പോസ്റ്റ് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്നാലെ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട ബിജെപി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ്.ആശാനാഥും. ചാണ്ടി ഉമ്മന്റെ ‘രാമന്‍’ പരാമര്‍ശം, തിരുവനന്തപുരം നെയ്യാറ്റിന്‍കര ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെ ആധാര ശിലാസ്ഥാപനച്ചടങ്ങിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം എന്നിവയുമായി ബന്ധപ്പെട്ടാണ് അനില്‍കുമാര്‍ പോസ്റ്റിട്ടത്. ചാണ്ടി ഉമ്മന്‍ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്ന വിവരം ഒഴിവാക്കി, ക്ഷേത്രനടയില്‍ ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ആശാനാഥ് ഒപ്പം നില്‍ക്കുന്ന ചിത്രവും അനില്‍കുമാറിന്റെ പോസ്റ്റിലുണ്ട്. എന്നാല്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനില്‍കുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെയാണ് മറുപടിയുമായി ആശാനാഥും എത്തിയത്. ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതില്‍ കെട്ടിയവരുമാണ് ഇപ്പോള്‍ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത്…

    Read More »
  • Kerala

    നീണ്ട കാത്തിരിപ്പിന് അവസാനമായി; ആപ്പിൾ ഐഫോൺ 15 ഇന്നെത്തും

    കാത്തിരിപ്പിന് അവസാനമായി. ആപ്പിൾ ഐഫോൺ 15 ഇന്നെത്തും. ഇന്ത്യൻ സമയം രാത്രി 10:30നാണ് ലോഞ്ചിങ് നടക്കുന്നത്. കമ്പനിയുടെ യൂട്യൂബ് ചാനലിൽ നിലവിൽ കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. apple.com-ലും Apple TV ആപ്പിലുമാണ് ലോഞ്ചിങ് ലൈവായി കാണാനാകുക. ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററിലാണ് ഇവന്റ് നടക്കുന്നത്. ആപ്പിളിന്റെ ആസ്ഥാനത്ത് മുൻകൂട്ടി റെക്കോർഡ് ചെയ്‌ത ഒരു കീനോട്ട് കാണും, അത് ടിം കുക്ക് നേരിട്ട് ആരംഭിക്കും. തുടർന്ന്, മുൻ വർഷങ്ങളിലെ പോലെ പരിപാടികൾക്ക് ശേഷം തിയേറ്ററിലെ ഹാൻഡ്സ്-ഓൺ ഏരിയയിൽ പ്രസ്സുകളും അതിഥികളും പുതിയ ഉൽപ്പന്നങ്ങൾ ടെസ്റ്റ് ചെയ്യും. ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവയാണ് ഇന്ന് ലോഞ്ച് ചെയ്യുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി പല തരത്തിലുള്ള കിംവദന്തികളും പുറത്തു വരുന്നുണ്ട്. ഫോണിന്റെ പ്രാരംഭ വില 66,096.44 രൂപയായിരിക്കും എന്ന് സൂചനയുണ്ട്. ഐഫോൺ 14 സീരീസിന്റെ കഴിഞ്ഞ വർഷത്തെ വിലകൾ കണക്കിലെടുക്കുമ്പോൾ, വില 79,900…

    Read More »
  • Kerala

    പാലക്കാട് ജില്ലാ ആശുപത്രിയിൽ 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം

    പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ സംഭാവനയായി ലഭിച്ച 92.6 ലക്ഷത്തിന്റെ എക്സ് റേ മെഷീൻ എലി കടിച്ചുമുറിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. വിജിലൻസ് എറണാകുളം യൂണിറ്റ് അന്വേഷണം നടത്തും. എലി കടിച്ച് നശിപ്പിച്ചതിനെ തുടർന്ന് യന്ത്രം ഉപയോ​ഗിക്കാനായിരുന്നില്ല. സംഭവം നേരത്തെ വിവാദമായിരുന്നു. എലി കടിച്ച് നശിപ്പിച്ച യന്ത്രത്തിന്റെ അറ്റകുറ്റപ്പണിക്കായി ഏകദേശം 31.91 ലക്ഷം രൂപ വേണ്ടി വരുമെന്ന് ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ആരോ​ഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സംഭവം അന്വേഷിച്ച് ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നൽകി. 2021 മാർച്ചിലാണ് സ്വകാര്യ കമ്പനി പാലക്കാട് ജില്ലാ ആശുപത്രിക്ക് ഏകദേശം ഒരു കോടി വിലയുള്ള എക്സ് റേ യന്ത്രം സൗജന്യമായി നൽകിയത്. യന്ത്രം നൽകിയാൽ അനുബന്ധ സൗകര്യം ആശുപത്രി അധികൃതർ ഒരുക്കണമെന്ന് കരാറിലുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ പാലിച്ചില്ല. എലി, പാറ്റ തുടങ്ങിയ ജീവികൾ യന്ത്രം നശിപ്പിച്ചാൽ വാറന്റി ലഭിക്കില്ലെന്നതും തിരിച്ചടിയായി. കരാർ വ്യവസ്ഥകൾ…

    Read More »
  • Health

    ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങൾ

    ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങൾ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം. ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു. ഒന്ന്… ആദ്യത്തേതായി അണുബാധ കാരണം കാൻസർ ഉണ്ടാകാമെന്ന് ഡോ. ഡാനിഷ് പറയുന്നു. h pylori എന്ന ബാക്ടീരിയ നമ്മളുടെ വയറിൽ എപ്പോഴും ഉണ്ടെങ്കിൽ ​ഗ്യാസ്ട്രിക് കാൻസർ ഉണ്ടാകാം. (വയറിലുണ്ടാകുന്ന കാൻസർ). h pylori ഉണ്ടോ എന്ന് കണ്ട് പിടിച്ച് അതിനായുള്ള ചികിത്സ തേടണം. രണ്ട്… ‘human papillomavirus’ ആണ് വെെറസാണ് രണ്ടാമത്തെ കാരണം എന്ന്…

    Read More »
  • NEWS

    പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം

    കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ  പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സ് 32ഓവറില്‍ 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പരിക്കേറ്റ നസീം ഷായ്ക്കും ഹാരീസ് റൗഫിനും ബാറ്റ് ചെയ്യാനായില്ല. 5 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ ആണിക്കല്ലിളക്കിയത്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ. ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി കൊഹ്‌ലി 94 പന്തില്‍ 6 സിക്‌സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടിയപ്പോൾ രാഹുല്‍ 106 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു.

    Read More »
  • Kerala

    കെൽട്രോൺ ഒരു നട്ട് പോലും ഉണ്ടാക്കുന്നില്ലെന്ന് തിരുവഞ്ചൂരി​ന്റെ പരിഹാസം; ചന്ദ്രയാൻ 3, ആദിത്യ – എൽ1 മിഷനുകൾക്കടക്കം വേണ്ട ഉപകരണങ്ങൾ പോലും കെൽട്രോൺ നിർമിച്ചുവെന്ന് മന്ത്രി പി രാജീവ്

    തിരുവനന്തപുരം: കെൽട്രോൺ പ്രവർത്തനത്തെ ചൊല്ലി നിയമസഭയിൽ തർക്കം. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂരും ഭരണപക്ഷത്ത് നിന്ന് വ്യവസായ മന്ത്രി പി രാജീവും ഗതാഗത മന്ത്രി ആന്റണി രാജുവുമാണ് തർക്കിച്ചത്. റോഡിലെ എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്ത് നിന്ന് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെൽട്രോണിനെ നോക്കുകുത്തിയാക്കി സ്വകാര്യ കമ്പനികൾക്ക് ടെണ്ടർ നൽകുന്നുവെന്നായിരുന്നു വിഷയത്തിൽ സംസാരിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. കെൽട്രോൺ നോക്കുകുത്തിയല്ലെന്നും കെൽട്രോണിനെ അപമാനിക്കരുതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മറുപടി പറഞ്ഞു. പിന്നാലെ കെൽട്രോൺ ഒരു നട്ട് പോലും ഉണ്ടാക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിഹസിച്ചു. ഇന്ത്യയുടെ അഭിമാനമായ ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3, ആദിത്യ – എൽ1 മിഷനുകൾക്കടക്കം വേണ്ട ഉപകരണങ്ങൾ പോലും കെൽട്രോൺ നിർമിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി പറഞ്ഞു. റോഡിലെ എഐ ക്യാമറ പദ്ധതി നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ അല്ല നൽകിയതെന്നും കെൽട്രോണിനാണ് നൽകിയതെന്നും ആന്റണി രാജു പറഞ്ഞു. കാമറ വെച്ചതിനെയല്ല അതിന് പിന്നിലെ അഴിമതിയെ…

    Read More »
  • Crime

    തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പരാതി

    കോട്ടയം: തിരുവല്ലയിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പരാതി. തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാർ കുറുകെ നിർത്തിയാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ പിന്നിൽ യുവതിയുടെ കാമുകനും സംഘവുമാണെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി.

    Read More »
  • Sports

    പാകിസ്ഥാന്‍ വീണത് നാണക്കേടിന്റെ പടുകുഴിയിലേക്ക്; കൂറ്റന്‍ തോല്‍വിയുടെ ഉത്തരവാദിത്തം രോഹിത്തിനും സംഘത്തിനും!

    കൊളംബോ: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ 228 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് നേടിയത്. കെ എൽ രാഹുൽ (111), വിരാട് കോലി (122) എന്നിവർ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 32 ഓവറിൽ 128ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. തോറ്റതോടെ വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാൻ വീണത്. ഏകദിനത്തിൽ ഇന്ത്യയോടേൽക്കുന്ന അവരുടെ ഏറ്റവും വലിയ തോൽവിയാണിത്. 2008ൽ മിർപൂരിൽ 140 റൺസിന് തോറ്റത് രണ്ടാം സ്ഥാനത്തായി. 2017ൽ ബെർമിംഗ്ഹാമിൽ 124 തോറ്റതാണ് മൂന്നാമത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോർ കൂടിയാണിത്. 1985ൽ ഷാർജയിൽ 87ന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോർ. 1997ൽ ടൊറന്റോയിൽ 116ന് പുറത്തായത് രണ്ടാമത്. 1984 ഷാർജയിൽ 134ന് പുറത്തായത് നാലാമതായി. ഏകദിന ചരിത്രത്തിൽ പാകിസ്ഥാന്റെ ഏറ്റവും…

    Read More »
  • തുടർച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43880 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5485 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയാണ്. അതേസമയം, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ ഉയർന്ന് 77 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ സെപ്റ്റംബർ 1- ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ സെപ്റ്റംബർ 2- ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു വിപണി വില 44,160 രൂപ സെപ്റ്റംബർ 3- സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,160 രൂപ സെപ്റ്റംബർ 4- ഒരു…

    Read More »
  • Kerala

    കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി പേസ്‌മേക്കര്‍ ഇംപ്ലാന്‍റ് നടത്തി; 75 കാരിക്ക് പുതുജീവൻ

    കാഞ്ഞങ്ങാട്: കാസർഗോഡ് ആരോഗ്യ രംഗത്ത് വൻ നേട്ടം കുറിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പേസ്‌മേക്കർ ചികിത്സ നടത്തി. സർക്കാർ തലത്തിലെ ജില്ലയിലെ ആദ്യ കാത്ത്‌ലാബായ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിലാണ് ജില്ലയിലെ ആദ്യത്തെ പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയത്. ആറങ്ങാടി സ്വദേശിനിയായ 75 വയസുകാരിക്കാണ് സർക്കാരിന്റെ പദ്ധതിയിലൂടെ തികച്ചും സൗജന്യമായി ചികിത്സ ലഭ്യമാക്കിയത്. രോഗി സുഖം പ്രാപിച്ച് വരുന്നു. വിജയകരമായി പേസ്‌മേക്കർ ഇംപ്ലാന്റ് നടത്തിയ മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കഴിഞ്ഞ ബുധനാഴ്ച ഇടയ്ക്കിടെ തലകറക്കവുമായാണ് രോഗി ആശുപത്രിയിലെത്തിയത്. കാർഡിയോളജിസ്റ്റിന്റെ നിർദേശ പ്രകാരം ഹോൾട്ടർ ടെസ്റ്റ് നടത്തി. ഹോൾട്ടർ ടെസ്റ്റിൽ ഹൃദയമിടിപ്പിൽ താളവ്യത്യാസം കണ്ടെത്തിയതോടെയാണ് ഈ മാസം ആറാം തീയതി പേസ്‌മേക്കർ ചികിത്സ നടത്തിയത്. കാർഡിയോളജിസ്റ്റുകളായ ഡോ. രാജി രാജൻ, ഡോ. പ്രവീണ, അനേസ്‌ത്യേഷ്യ വിഭാഗത്തിലെ ഡോ. റാണ, എസ്.എൻ.ഒ. ജെൻസി, നഴ്‌സിംഗ് ഓഫീസർമാരായ രമ്യ, ജിഷ, ദിവ്യ അഞ്ജു, അൽഫോൻസ, ടെക്നിഷ്യൻമാരായ അഖിൽ,…

    Read More »
Back to top button
error: