Month: September 2023

  • Kerala

    ആര്യനാട് കുളപ്പടയില്‍ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറി ഒരാള്‍ മരിച്ചു

    തിരുവനന്തപുരം:ആര്യനാട് കുളപ്പടയില്‍ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ലോറി നിയന്ത്രണം വിട്ട് ഇടിച്ച്‌ കയറി ഒരാള്‍ മരിച്ചു.കുളപ്പട സ്വദേശി ഷീല (56) ആണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്കേറ്റു.വൈദ്യ വിനോദ് (4),വൈഗ വിനോദ് (8),ദിയാ ലഷ്മി (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ക്ലീനര്‍ ദീലീപിനെ ആര്യനാട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

    Read More »
  • Kerala

    പത്തനംതിട്ട ചിറ്റാറിൽ കാട്ടാനയുടെ ജഡം; കേസെടുത്ത് വനം വകുപ്പ്

    പത്തനംതിട്ട:ചിറ്റാർ മണ്‍പിലാവില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍  കാട്ടാനയുടെ ജഡം കണ്ടെത്തി.ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമേ മരണകാരണം  വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് രണ്ടുമൂന്നു ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രദേശവാസികള്‍ വനവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവം വിശദമായി അന്വേഷിക്കാനാണ് വനം വകുപ്പ് തീരുമാനം.

    Read More »
  • Kerala

    പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു;നിലമ്ബൂരിനടുത്ത് കരുളായിയി വനത്തില്‍ ഉരുള്‍പൊട്ടി എന്ന് സംശയം

    മലപ്പുറം:നിലമ്ബൂരിനടുത്തുള്ള കരുളായിയി വനത്തില്‍ ഉരുള്‍പൊട്ടി എന്ന് സംശയം. പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാത്രി ഒമ്ബതോടെ കരുളായി പാലാങ്കര അതിര്‍ത്തി പങ്കിടുന്ന കരിമ്ബുഴയില്‍ ജലനിരപ്പ് രണ്ടു മീറ്ററോളം ഉയര്‍ന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പുഴയുടെ ഉത്ഭവ മേഖലയില്‍ വനത്തില്‍ ഉരുള്‍പൊട്ടി എന്നാണ് സംശയിക്കുന്നത്. ഇവിടെ കടുത്ത മരുതയില്‍ ഇന്നലെ വൈകിട്ട് 4. 30 മുതല്‍ 9. 30 വരെയുള്ള സമയത്ത് 7.3 സെ.മി മഴ രേഖപ്പെടുത്തിയതായി പ്രാദേശിക മഴ മാപിനി കൂട്ടായ്മയായ മലപ്പുറം റെയിന്‍ ട്രാക്കേഴ്‌സ് പറഞ്ഞു. മേഖലയില്‍ ഇന്നും അതി ശക്തമായ മഴയാണ് ലഭിച്ചത്.

    Read More »
  • Kerala

    വാഹനങ്ങളുടെ ‘കൂട്ടയിടി’യില്‍ ആംബുലന്‍സിന്റെ ഡീസല്‍ ടാങ്ക് തകര്‍ന്നു; ഓമല്ലൂരില്‍ ഗതാഗതക്കുരുക്ക് നീണ്ടത് മണിക്കുറുകളോളം

    പത്തനംതിട്ട: രോഗിയെ കൊണ്ടുവരാന്‍പോയ ആംബുലന്‍സുമായി ഇടിച്ച കാര്‍ നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളുമായി കൂട്ടയിടിച്ചു. പത്തനംതിട്ട-അടൂര്‍ റോഡില്‍ ഓമല്ലൂര്‍ കുരിശടി ജങ്ഷനിലായിരുന്നു നാലുവാഹനങ്ങളുടെ കൂട്ടയിടി സംഭവിച്ചത്. ഇതില്‍ ആംബുലന്‍സുമായി ആദ്യം ഇടിച്ച മാരുതി 800 കാര്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ചുപേര്‍ക്ക് പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല. അതേസമയം, ഒരുമണിക്കൂറോളം ഓമല്ലൂര്‍ -അടൂര്‍ റോഡിലും ഓമല്ലൂര്‍ കുളനട റോഡിലും ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍നിന്ന് കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരാന്‍പോയ സേവാ ഭാരതിയുടെ ആംബുലന്‍സ്, പത്തനംതിട്ടയില്‍നിന്ന് ഉളനാട് ഭാഗത്തേക്ക് പോയ മാരുതി 800 കാര്‍, എതിരേവന്ന ഹ്യൂണ്ടായ് ഐ 10, പത്തനംതിട്ട-അമ്പലക്കടവ്-കുളനട വഴി പന്തളത്തിന് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എന്നീ വാഹനങ്ങളാണ് കൂട്ടിയിടിച്ചു അപകടമുണ്ടായത്. പത്തനംതിട്ടയില്‍നിന്ന് വന്ന ആംബുലന്‍സും മാരുതി കാറും ഒരേസമയം കുരിശടി ജങ്ഷനില്‍നിന്ന് വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിന് കാരണമായത്. ആംബുലന്‍സ് ഡ്രൈവര്‍ വാഹനം വലത്തേക്ക് തിരിച്ചസമയം തന്നെ മാരുതി കാറും വലത്തേക്ക് തിരിഞ്ഞു. തുടര്‍ന്ന് ആംബുലന്‍സ് മാരുതി കാര്‍…

    Read More »
  • Kerala

    മുടി വെട്ടാൻ വന്ന എഴ് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം; ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരൻ അറസ്റ്റില്‍

    മലപ്പുറം: പെരുമ്ബടപ്പില്‍ മുടി വെട്ടാൻ വന്ന എഴ് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ‍ ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റില്‍.പൊന്നാനി ചന്തപ്പടി സ്വദേശി പുത്തൻകുടിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറിന്റെ മകൻ മിറാഷ് (32) നെയാണ് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൻപള്ളിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന മിറാഷ് മുടി വെട്ടാൻ വന്ന ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാരുടെ പരാതി പ്രകാരം പെരുമ്ബടപ്പ് പൊലീസ്  മിറാഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്  ചെയ്തു.

    Read More »
  • Crime

    മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

    കോഴിക്കോട്: മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് അരീക്കോട് സിദ്ദിഖിന്റെ ബസാണ് ഇന്ന് പുലര്‍ച്ചെ മോഷണം പോയത്. പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്ന് മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്. അപകടം ഉണ്ടായ ഉടനെ ബസ് റോഡില്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താമരശേരി ട്രാഫിക് പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ കാര്യം സിദ്ദിഖ് അറിയുന്നത്. ബസിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ലെന്ന് ഉടമയായ സിദ്ദിഖ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുമെന്നും സിദ്ദിഖ് പറയുന്നു. പുലര്‍ച്ചെ മൂന്ന്് മണിയോടെയാണ് അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി റോഡിലുണ്ടായിരുന്ന ഗതാഗതടസം നീക്കിയത്.    

    Read More »
  • Kerala

    നിപ പരിശോധനാഫലം രാത്രിയോടെ; മരിച്ച രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കം

    കോഴിക്കോട്: ജില്ലയില്‍ അസ്വാഭാവികമായി രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ചൊവ്വാഴ്ച രാത്രിയോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ ബാധയുണ്ടോയെന്നാണ് പരിശോധിക്കുന്നത്. പുണെ വൈറോളജി ലാബിലാണ് പരിശോധന നടക്കുന്നത്. മരിച്ചവരില്‍ ഒരാളുടേയും രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടേയും സ്രവമാണ് പരിശോധനയ്ക്കായി എടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിപ സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല അവലോകന യോഗത്തിന് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോടെത്തി. കളക്ടറേറ്റിലാണ് ഉന്നത തല യോഗം. ഓഗസ്റ്റ് 30-നാണ് ആദ്യ മരണം സംഭവിച്ചത്. ഇന്നലെയാണ് രണ്ടാമത്തെ മരണമുണ്ടായത്. മരിച്ച രണ്ടുപേരും ഒരേ ആശുപത്രിയില്‍ ഒരു മണിക്കൂറോളം ഒരുമിച്ചുണ്ടായിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ നേരത്തെയും സമ്പര്‍ക്കമുണ്ടായിരുന്നുവെന്നും വ്യക്തമായതായി ആരോഗ്യമന്ത്രി പറഞ്ഞു. ”നിപയാകാം എന്ന സംശയം മാത്രമാണുള്ളത്. അങ്ങനെ ആകാതിരിക്കട്ടെ. സംശയത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നൊരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിവരുന്നത്. നിപ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുള്ള ആളുകളെ റിസ്‌ക് അനുസരിച്ച് തരംതിരിക്കും” – മന്ത്രി പറഞ്ഞു. പരിശോധനാഫലം വരുന്നതിനനുസരിച്ചുള്ള…

    Read More »
  • India

    രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ മമതാ ബാനര്‍ജി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

    കൊല്‍ക്കത്ത: ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതി ദൗപതി മുര്‍മു നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുത്ത ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. നടപടി മോദി സര്‍ക്കാരിനെതിരായ മമതയുടെ നിലപാടുകളെ ദുര്‍ബലമാക്കുകയില്ലേ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഥിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. പരിപാടിയില്‍ പങ്കെടുത്തതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ബിജെപി വിരുദ്ധ ‘ഇന്ത്യ’ മുന്നണിക്കു പിന്നിലെ പ്രധാനശക്തിയാണ് മമതാ ബാനര്‍ജിയെന്നും ചില പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് പഠിപ്പിക്കേണ്ടതില്ലെന്നും തൃണമൂല്‍ തിരിച്ചടിച്ചു. പല ബിജെപി ഇതര മുഖ്യമന്ത്രിമാരും അത്താഴവിരുന്നില്‍നിന്നു വിട്ടുനിന്നപ്പോള്‍ മമതാ ബാനര്‍ജി ഒരു ദിവസം മുന്‍പ് തന്നെ ഡല്‍ഹിയില്‍ എത്തിയെന്ന് ചൗധരി പറഞ്ഞു. കേന്ദ്രമന്ത്രി അമിത്ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കൊപ്പം ഒരു മുറിയിലാണ് മമതാ ബാനര്‍ജി പരിപാടിയില്‍ പങ്കെടുത്തത്. ഈ നേതാക്കള്‍ക്കൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ഇത്രദൂരം ധൃതിപിടിച്ച് ഡല്‍ഹിയില്‍ എത്താന്‍ അവരെ പ്രേരിപ്പിച്ചതെന്താണെന്നാണ് എന്റെ അദ്ഭുതം. ഇതിനു മറ്റെന്തെങ്കിലും കാരണമുണ്ടോ.- ചൗധരി…

    Read More »
  • Kerala

    ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായികാഭ്യാസവും വേണ്ട: ഹൈക്കോടതി

    കൊച്ചി: തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ ആയുധ പരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ക്ഷേത്രപരിസരത്ത് കായികാഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന് വേണ്ട സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പൊലീസിനോട് ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ വരുന്നതാണ് ക്ഷേത്രം. ക്ഷേത്രകാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡ് ആണെന്ന് കോടതി പറഞ്ഞു. ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കായിക അഭ്യാസം നടക്കുന്നുണ്ടെന്ന പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് കോടതിയെ അറിയിച്ചു. ഇത് നിര്‍ത്താന്‍ നിര്‍ദേശിച്ചുകൊണ്ട് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.  

    Read More »
  • Crime

    വാഹനംതടഞ്ഞ് യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; കാമുകനെതിരേ ഭര്‍ത്താവിന്റെ പരാതി

    പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. രാത്രി കുടുംബസമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ കാമുകന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി 23-കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നാണ് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ യുവതിയുടെ കാമുകനായ ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദ് അടക്കമുള്ളവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാത്രി 10.30-ഓടെ തിരുമൂലപുരം കുറ്റൂര്‍പാലത്തിന് സമീപത്തെ തട്ടുകടയില്‍നിന്ന് ഭക്ഷണംകഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയും കുടുംബവും. യുവതിയും ഭര്‍ത്താവും കുഞ്ഞും ഭര്‍ത്താവിന്റെ സഹോദരിയും രണ്ട് ഇരുചക്രവാഹനങ്ങളിലായാണ് യാത്രചെയ്തിരുന്നത്. ഇതിനിടെയാണ് കാറിലെത്തിയ പ്രതികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയത്. കാര്‍ റോഡിന് കുറുകെ നിര്‍ത്തി ബൈക്ക് തടഞ്ഞുനിര്‍ത്തിയ പ്രതികള്‍ ഭര്‍ത്താവിനെ ആദ്യം പിടിച്ചുവെച്ചു. തുടര്‍ന്ന് യുവതിയുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനെ കാറിലേക്ക് കൊണ്ടുപോയി. ഇതിനുപിന്നാലെ അക്രമിസംഘം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തന്റെ കൂടെ വന്നില്ലെങ്കില്‍ കുഞ്ഞിനെ കൊന്നുകളയുമെന്ന് മുഖ്യപ്രതിയായ പ്രിന്റു പ്രസാദ് യുവതിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതിയെയും ബലമായി പിടിച്ച് കാറില്‍കയറ്റിയെന്നാണ്…

    Read More »
Back to top button
error: