KeralaNEWS

പത്തനംതിട്ട ചിറ്റാറിൽ കാട്ടാനയുടെ ജഡം; കേസെടുത്ത് വനം വകുപ്പ്

പത്തനംതിട്ട:ചിറ്റാർ മണ്‍പിലാവില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍  കാട്ടാനയുടെ ജഡം കണ്ടെത്തി.ഏതാണ്ട് 50 വയസോളം പ്രായം തോന്നിക്കുന്ന പിടിയാനയുടെ ജഡമാണ് കണ്ടെത്തിയത്.

പോസ്റ്റുമോർട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം മാത്രമേ മരണകാരണം  വ്യക്തമാകൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് രണ്ടുമൂന്നു ദിവസങ്ങളായി കാട്ടാന ശല്യം രൂക്ഷമാണ്.

മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ കൃഷി നശിപ്പിക്കുന്നത് പതിവായതോടെ പ്രദേശവാസികള്‍ വനവകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, സംഭവം വിശദമായി അന്വേഷിക്കാനാണ് വനം വകുപ്പ് തീരുമാനം.

Back to top button
error: