Month: September 2023
-
Sports
ഏഷ്യാ കപ്പ്: ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഫൈനലുറപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസിന് ഓൾ ഔട്ടായപ്പോൾ അവസാനം വരെ പൊരുതിയ ലങ്ക ഇന്ത്യക്ക് കടുത്ത പോരാട്ടം സമ്മാനിച്ച് 41.3വറിൽ 172 റൺസിന് ഓൾ ഔട്ടായി. നാലു വിക്കറ്റെടുത്ത കുൽദീപ് യാാദവും രണ്ട് വിക്കറ്റ് വീതമെടുത്ത രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയുമാണ് ഇന്ത്യൻ ജയം സാധ്യമാക്കിയത്. സ്കോർ ഇന്ത്യ 49.1 ഓവറിൽ 213ന് ഓൾ ഔട്ട്, ശ്രീലങ്ക 41.3 ഓവറിൽ 172ന് ഓൾ ഔട്ട്. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ ഫൈനൽ ഉറപ്പിച്ചപ്പോൾ ശ്രീലങ്ക-പാക്കിസ്ഥാൻ മത്സരം നിർണായകമായി. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ, ബംഗ്ലാദേശിനെ നേരിടും. പരാജയമറിയാതെ 13 മത്സരങ്ങൾ പൂർത്തിയാക്കിയ ശ്രീലങ്കയുടെ വിജയക്കുതിപ്പിന് കൂടിയാണ് ഇന്ത്യ ഇന്ന് വിരാമമിട്ടത്.…
Read More » -
India
കേരളം കടമെടുത്ത് മുടിയുന്നു എന്ന് പ്രചാരണം;ഇതാ കണക്കുകൾ
ന്യൂഡൽഹി: കേരളം കടമെടുത്തു മുടിയുന്നു എന്ന മട്ടിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കൊടുമ്പിരി കൊള്ളുകയാണ്.ഇതാ ചില കണക്കുകൾ.എല്ലാം 2021-22 ലെ യഥാർത്ഥ കണക്കുകളാണ്.അല്ലാതെ ബഡ്ജറ്റിലെ അവകാശവാദങ്ങളല്ല. ആദ്യം ഉത്തർ പ്രദേശ്: 1. തനത് സംസ്ഥാന നികുതി വരുമാനം. 1,47,356 കോടി. 2. കേന്ദ്രനികുതിയുടെ വിഹിതവും ഗ്രാന്റും. 1,60,369 + 51,850 = 2,12,219 കോടി. [സംസ്ഥാനം നേരിട്ട് പിരിക്കുന്ന നികുതിയുടെ 144% ആണ് കേന്ദ്രത്തിൽ നിന്ന് ഉത്തർ പ്രദേശിന് കൊടുക്കുന്നത്] ഇനി കേരളം. 1. തനത് സംസ്ഥാന നികുതി വരുമാനം 58,341 കോടി 2. കേന്ദ്രനികുതിയുടെ വിഹിതവും ഗ്രാന്റും. 17,820 + 30,017 = 47,837 കോടി [സംസ്ഥാനം പിരിക്കുന്ന നികുതിയുടെ 82% മാത്രമേ കേന്ദ്രം കേരളത്തിന് തരുന്നുള്ളൂ] ഉത്തർ പ്രദേശിന് കൊടുക്കുന്ന അതേ അനുപാതത്തിൽ കേന്ദ്രം കേരളത്തിന് വിഹിതം തന്നിരുന്നെങ്കിലോ? 84,011 കോടി രൂപ കേരളത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടിയേനേ! 34,176 കോടി രൂപ അധികം!!! 64,392 കോടി…
Read More » -
NEWS
ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണ് കൊല്ലം സ്വദേശിക്ക് അബുദാബിയിൽ ദാരുണാന്ത്യം
അബുദാബി:ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം.കൊല്ലം എടനാട് മീനാട് ഷിനാസ് മന്‍സിലില്‍ സജീവ് അലിയാര്‍ കുഞ്ഞ് (42) ആണ് മരിച്ചത്. സെവന്‍ ഡെയ്‌സ് മാന്‍പവര്‍ സപ്ലെ കമ്ബനിയില്‍ ഡ്രൈവറായിരുന്നു.ജോലിക്കിടെ ദേഹത്തേക്കു ക്രെയിന്‍ പൊട്ടി വീണായിരുന്നു അപകടം.
Read More » -
NEWS
വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയന്‍സ്; സംഭവം ഇസ്ലാമാബാദിൽ
ഇസ്ലാമാബാദ്: വാഹനം തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ട പാക് പോലീസിനെ കൈകാര്യം ചെയ്ത് നൈജീരിയയിൽ നിന്നുള്ള സംഘം.കൈകാര്യം ചെയുന്നതിനിടയിൽ തോക്കെടുത്ത പാക്ക് പോലീസിനെ വെടിവയ്‌ക്കാനും ഇവർ വെല്ലുവിളിക്കുന്നുണ്ട്. ‘പാകിസ്താനില്‍ ഞങ്ങള്‍ 2,000 പേരുണ്ട്, നിങ്ങള്‍ക്ക് ഞങ്ങളെ ഒന്നും ചെയ്യാനാകില്ല. പറ്റുമെങ്കില്‍ വെടിവയ്‌ക്ക്’ -വീഡിയോ ദൃശ്യങ്ങങ്ങളിലെ നൈജീരിയന്‍ സ്വദേശികള്‍ പറയുന്നു. കാറില്‍ യാത്ര ചെയ്തിരുന്ന നൈജീരിയന്‍ സംഘത്തെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സംഭവം അടിപിടിയിലേക്കും സംഘര്‍ഷത്തിലേക്കും കലാശിച്ചതെന്നാണ് സൂചന.
Read More » -
Kerala
മഞ്ചേശ്വരം കോഴക്കേസ്;ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഒന്നാംപ്രതി
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനുൾപ്പെടെ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന കർശന നിർദേശവുമായി കാസർകോട് ജില്ലാ സെഷൻസ് കോടതി. ഈ മാസം 21 ന് കോടതിൽ ഹാജരാവണം. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഒന്നാംപ്രതി. സുരേന്ദ്രന്റെ ചീഫ് ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി വി രമേശനാണ്…
Read More » -
India
താമരയുടെ മുദ്രയുള്ള ഷര്‍ട്ടും കാക്കി പാന്റ്‌സും; പുതിയ പാര്‍ലമെന്റില്‍ ജീവനക്കാരുടെ യൂണിഫോമും മാറും
ന്യൂഡൽഹി: പുതിയ പാർലമെന്റ് ഉദ്ഘാടനത്തോടെ ലോക്‌സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റംവരുമെന്ന് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദഗാല സ്യൂട്ടിന് പകരം താമരയുടെ മുദ്രയുള്ള ഷര്‍ട്ടും കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റും പുതിയ യൂണിഫോമായി വരും.പ്രത്യേകം തയ്യാറാക്കിയ സാരിയാവും വനിതാ ജീവനക്കാരുടെ പുതിയ യൂണിഫോം. പുതിയ പാര്‍ലമെന്റില്‍ രാജ്യസഭയിലെ കാര്‍പെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക എന്നാണ് സൂചന. നാഷണല്‍ ഇന്‍സ്റ്റിറ്റ്യേൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് പുതിയ യൂണിഫോമുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. .
Read More » -
India
മലയാളിയായ ബാങ്ക് മാനേജരെ മംഗളൂരുവിലെ ഹോട്ടലിൽ മരിച്ചനിലയില്‍ കണ്ടെത്തി
മംഗളൂരു: നഗരത്തിലുള്ള ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ബാങ്ക് മാനേജരെ മരിച്ചനിലയില്‍ കണ്ടെത്തി. യൂണിയന്‍ ബാങ്ക് മുണ്ടക്കയം ബ്രാഞ്ചിലെ സീനിയര്‍ മാനേജരും തിരുവനന്തപുരം പേരൂര്‍ക്കട കോര്‍ഡിയല്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനുമായ ഗോപു ആര്‍.നായരെ (38) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്കിന്റെ യോഗത്തില്‍ പങ്കെടുക്കാനായി മംഗളൂരുവിലെത്തിയതായിരുന്നു ഗോപു.ഞായറാഴ്ച രാവിലെ 11-ഓടെയാണ് ഫള്‍നീര്‍ റോഡിലെ മോത്തിമഹല്‍ ഹോട്ടലില്‍ റൂം എടുത്തത്. വൈകിട്ട് നാലോടെയാണ് ഹോട്ടലിലെ നീന്തല്‍ക്കുളത്തില്‍ ജഡം കണ്ടെത്തിയത്.നീന്തൽക്കുളം വൃത്തിയാക്കുന്ന ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Kerala
എം മുകുന്ദന്റെ സഹോദരനെ കാണാനില്ല; വിവരം ലഭിക്കുന്നവര്‍ ന്യൂമാഹി പൊലീസ് സ്റ്റേഷനിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ അറിയിക്കാൻ അഭ്യർത്ഥന
ന്യൂമാഹി: സാഹിത്യകാരൻ എം മുകുന്ദന്റെ സഹോദരനായ പെരിങ്ങാടി വേലായുധൻമൊട്ട ‘സൂര്യ’യില്‍ എം. ശ്രീജയനെ (68) തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതല്‍ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ശേഷം പെരിങ്ങാടി പോസ്റ്റ് ഓഫിസ് കവലയില്‍ പതിവ് സായാഹ്ന നടത്തത്തിനായി എത്തിയ ഇദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഇവിടെയുള്ള മൊബൈല്‍ ടവര്‍ പരിധിയില്‍ ഫോണ്‍ ഓഫായിട്ടുമുണ്ട്. സാഹിത്യകാരന്മാരായ എം. രാഘവൻ, എം. മുകുന്ദൻ എന്നിവരുടെ സഹോദരനാണ് കാണാതായ ശ്രീജയൻ.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ന്യൂമാഹി പൊലീസ് സ്റ്റേഷനിലോ സമീപത്തെ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം. ഫോണ്‍: 0490 2356688.
Read More » -
India
ഏഷ്യൻകപ്പ്: ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ജ്യോത്സ്യന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കാൻ പരിശീലകൻ ഇഗോര്‍ സ്റ്റിമാക് ജ്യോത്സ്യന്റെ സഹായം തേടിയതായി റിപ്പോര്‍ട്ട്. യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്ബായി ഡല്‍ഹി സ്വദേശി ബുപേഷ് ശര്‍മ്മ എന്ന ജ്യോത്സ്യന്റെ സഹായമാണ് ഇന്ത്യൻ ടീമിന്റെ കോച്ച് സ്റ്റിമാക് തേടിയത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അപ്രതിക്ഷിതമായി ചില താരങ്ങള്‍ ടീമില്‍ ഇടം പിടിക്കാതെ പോയത് ജോത്സ്യന്റെ ഉപദേശപ്രകാരമെന്നാണ് റിപ്പോര്‍ട്ട്. ഒന്നിലധികം തവണ സ്റ്റിമാകും ബുപേഷും തമ്മില്‍ ഇന്ത്യൻ ടീമിനെ സംബന്ധിച്ച് നീണ്ട ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. യോഗ്യതാ മത്സരങ്ങള്‍ക്ക് മുമ്ബ് മെയ് അവസാനം ഇന്ത്യയും ജോര്‍ദാനും തമ്മില്‍ സൗഹൃദ മത്സരം നടന്നിരുന്നു. ഈ മത്സരത്തിന് മുമ്ബായും ഇന്ത്യൻ പരിശീലകൻ ബുപേഷിന് സന്ദേശം അയച്ചു. താരങ്ങളുടെ നക്ഷത്രം അനുസരിച്ചാണ് അന്ന് ടീം തിരഞ്ഞെടുപ്പ് നടന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജോത്സ്യന്റെ നിര്‍ദേശ പ്രകാരം മധ്യനിരയിലെ ഒരു താരം തഴയപ്പെട്ടു. എഐഎഫ്‌എഫിന്റെ മുൻ സെക്രട്ടറി കുശല്‍ ദാസാണ് ബുപേഷിനെ സ്റ്റിമാകിന് പരിചയപ്പെടുത്തി കൊടുത്തത്. അഫ്ഗാനിസ്താൻ,…
Read More » -
Kerala
സിബിഐക്ക് അസൗകര്യം; 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചു
ന്യൂഡൽഹി:സിബിഐ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് സുപ്രീം കോടതി മാറ്റിവച്ചു. വീണ്ടും മാറ്റിവയ‌്ക്കണോ, കുറച്ചുകഴിഞ്ഞ് പരിഗണിക്കണോ എന്ന് ജസ്‌റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചതിനു ശേഷമാണ് കേസ് മാറ്റിവച്ചത്. എന്നാണ് എസ്.വി മറ്റൊരു കോടതിയിലാണെന്നും ഇന്ന് ഹാജരാകാൻ കഴിയില്ലെന്നും സിബിഐ അറിയിച്ചതോടെ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു. ആരും എതിര്‍ക്കാതിരുന്നതോടെ 34ാമത്തെ തവണയും ലാവ്‌ലിൻ കേസ് മാറ്റി വയ‌്ക്കുകയായിരുന്നു. ദീര്‍ഘകാലമായി നീക്കിവയ്ക്കുന്ന കേസ് 26-ാം ഇനമായാണ് കോടതി ഇന്ന് കേട്ടത്.മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊര്‍ജ്ജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. 2006 മാര്‍ച്ച് ഒന്നിനാണ് എസ്.എൻ.സി ലാവലിൻ കേസ് സിബിഐക്ക് വിടാൻ അന്നത്തെ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ 2006 ഡിസംബര്‍ നാലിന്, ലാവലിൻ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വി.എസ്. സര്‍ക്കാര്‍ തീരുമാനിച്ചു. 2007…
Read More »