മലപ്പുറം: പെരുമ്ബടപ്പില്‍ മുടി വെട്ടാൻ വന്ന എഴ് വയസുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബാർബർ ഷോപ്പ് ജീവനക്കാരൻ അറസ്റ്റില്‍.പൊന്നാനി ചന്തപ്പടി സ്വദേശി പുത്തൻകുടിയില്‍ വീട്ടില്‍ അബ്ദുല്‍ നാസറിന്റെ മകൻ മിറാഷ് (32) നെയാണ് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.
പുത്തൻപള്ളിയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന മിറാഷ് മുടി വെട്ടാൻ വന്ന ഏഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. കുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാരുടെ പരാതി പ്രകാരം പെരുമ്ബടപ്പ് പൊലീസ് മിറാഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan