CrimeNEWS

മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

കോഴിക്കോട്: മോഷ്ടിച്ച് കടത്തിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു. കോഴിക്കോട് അരീക്കോട് സിദ്ദിഖിന്റെ ബസാണ് ഇന്ന് പുലര്‍ച്ചെ മോഷണം പോയത്. പുലര്‍ച്ചെ ഒന്നരയോടെ അരീക്കോട് നിന്ന് മോഷ്ടിച്ച് കൊയിലാണ്ടിക്ക് കൊണ്ടുപോകുകയായിരുന്ന ടൂറിസ്റ്റ് ബസ് താമരശേരിക്ക് സമീപം കോരങ്ങാട് വച്ചാണ് അപകടത്തില്‍പ്പെട്ടത്.

അപകടം ഉണ്ടായ ഉടനെ ബസ് റോഡില്‍ ഉപേക്ഷിച്ച് മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ താമരശേരി ട്രാഫിക് പൊലീസാണ് ബസിന്റെ ഉടമയായ സിദ്ദിഖിനെ വിവരം അറിയിക്കുന്നത്. അപ്പോഴാണ് ബസ് മോഷണം പോയ കാര്യം സിദ്ദിഖ് അറിയുന്നത്.

ബസിന് യാതൊരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയുമില്ലെന്ന് ഉടമയായ സിദ്ദിഖ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മോഷ്ടാവിനെ കണ്ടെത്താന്‍ കഴിയുമെന്നും സിദ്ദിഖ് പറയുന്നു. പുലര്‍ച്ചെ മൂന്ന്് മണിയോടെയാണ് അപകടത്തില്‍പ്പെട്ട ബസ് ക്രെയിന്‍ ഉപയോഗിച്ച് മാറ്റി റോഡിലുണ്ടായിരുന്ന ഗതാഗതടസം നീക്കിയത്.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: