CrimeNEWS

പണിക്കു പോകാത്തതിനാല്‍ ഭക്ഷണം നല്‍കിയില്ല; കൂടെ താമസിച്ചവരെ കുത്തിപ്പരുക്കേല്‍പ്പിച്ചു

മലപ്പുറം: ഭക്ഷണം നല്‍കാത്തതിന്റെ പേരില്‍ സഹോദരങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അസം സ്വദേശി അറസ്റ്റില്‍. കീഴാറ്റൂര്‍ പട്ടിക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസം മൊറിഗണ്‍ ജില്ലയിലെ മയോങിലെ മൊയിനുല്‍ ഇസ്ലാം (25) ആണ് അറസ്റ്റിലായിത്. ഇയാളുടെ നാട്ടുകാരും സഹോദരങ്ങളുമായ ഹനീഫ് അലി (27), മുബാറക്ക് അലി (25) എന്നിവരെ കുത്തിപ്പിരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്.

തിങ്കഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. മൂന്നുപേരും ക്വാട്ടേഴ്‌സില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ദിവസങ്ങളായി ജോലിക്കു പോകാതിരുന്ന മൊയിനുല്‍ ഇസ്ലാമിന്, ഹനീഫ് അലിയും മുബാറക്ക് അലിയും ഭക്ഷണം കൊടുക്കാത്തതാണ് കുത്തിപ്പരിക്കേല്‍പ്പിക്കന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.

Signature-ad

കത്തി ഉപയോഗിച്ചുള്ള കുത്തേറ്റ് ഹനീഫ് അലിക്ക് നെഞ്ചിന് സാരമായി പരിക്കേറ്റു. തടയാന്‍ ശ്രമിച്ച മുബാറക്ക് അലിക്ക് കൈയ്ക്കും കുത്തേറ്റു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സഹോദരങ്ങളുടെ പരാതിയില്‍ കേസെടുത്ത മേലാറ്റൂര്‍ പോലീസ് മൊയിനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ കോടിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: