
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം.തിരുമൂലപുരത്തെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിച്ച് ഭര്‍ത്താവ് സന്ദീപിനൊപ്പം ബൈക്കില്‍ മടങ്ങവേ കാറിലെത്തിയ സംഘം ബൈക്കിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു.
സംഭവത്തിൽ ഭര്‍ത്താവ് സന്ദീപ് സന്തോഷ് നല്‍കിയ പരാതിയില്‍ തിരുവല്ല സി ഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വമ്പൻ ട്വിസ്റ്റ് വെളിപ്പെട്ടത്.തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വമേധയാ പോയതാണെന്നുമായിരുന്നു യുവതി പോലീസിനോട് പറഞ്ഞത്.
യുവതിയുടെ കാമുകനായ ചെങ്ങന്നൂര്‍ തിട്ടമേല്‍ കോട്ടയ്ക്ക തൊഴുത്ത് വീട്ടില്‍ പ്രിന്റു പ്രസാദ് ( 32 ) ഉം യുവതിയും പോലീസ് പിടിയിലായിരുന്നു.യുവതിയുടെ 3 വയസ്സ് പ്രായം വരുന്ന കുട്ടിയും ഇവരോടൊപ്പം ഉണ്ടായിരുന്നു.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കാറില്‍ സഞ്ചരിക്കവേ ആണ് ഇവര്‍ ചെങ്ങന്നൂര്‍ ഭാഗത്തുനിന്നും പോലീസ് സംഘത്തിന്റെ പിടിയില്‍ ആയത്.
പ്രിന്റുവിന് ഒപ്പം സ്വമേധയാ പോയതാണെന്ന് യുവതി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെയും കുട്ടിയെയും കടത്തിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും തിരുവല്ല കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan