NEWSPravasi

യുഎഇയിൽ ഉള്ള മുൻ മലയാളി സൈനികനെതിരെ അറസ്റ്റ് വാറണ്ട്

പാലക്കാട്:യുഎഇയിലുള്ള മുൻ  സൈനികനെതിരെ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

പാലക്കാട് വടക്കാഞ്ചേരി സ്വദേശിനിയായ വീട്ടമ്മയാണ് മണ്ണാര്‍ക്കാട് സ്വദേശിയായ ഭര്‍ത്താവിനെതിരെ യുഎഇയിലെ പ്രമുഖ അഭിഭാഷക അഡ്വ. പ്രീത ശ്രീറാം മാധവ് മുഖേന ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും പൊലീസിലും പരാതി നല്‍കിയിരിക്കുന്നത്.

25 വര്‍ഷം മുൻപായിരുന്നു ഇവരുടെ വിവാഹം. രണ്ടു മക്കളുമുണ്ട്. സൈന്യത്തില്‍‌നിന്നു വിരമിച്ച ശേഷം 2013 ല്‍ ഭര്‍ത്താവ് യുഎഇയിലെത്തി. ആദ്യം സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. പിന്നീട് കണ്‍സല്‍റ്റിങ് കമ്ബനി ആരംഭിച്ചു. അതിനിടെ ദുബായിലുള്ള ഒരു യുവതിയുമായി അടുപ്പത്തിലായതോടെ താനുമായുള്ള ദാമ്ബത്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയെന്ന് വീട്ടമ്മ പറയുന്നു.

Signature-ad

യുവതിയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് അവരെ വിവാഹം കഴിക്കാൻ വീട്ടമ്മയുടെ സത്യവാങ്മൂലം ആവശ്യപ്പെട്ടു.എന്നാൽ ഇവർ എഴുതി നൽകാൻ തയ്യാറാകാതെ ഇരുന്നതോടെ  നാട്ടിലെത്തി ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.വയറ്റില്‍ തൊഴിയേറ്റ് സാരമായ പരുക്കുകളോടെ ആശുപത്രിയിലായ വീട്ടമ്മയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്ത പൊലീസ്  അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

എന്നാല്‍ വാറന്റ് കൈപ്പറ്റാതെ ബാങ്ക് രേഖകളും റേഷൻ കാര്‍ഡും അടക്കം വിലപിടിപ്പുള്ള രേഖകളും മറ്റു സാധനങ്ങളുമായി ഭര്‍ത്താവ് ദുബായിലേക്കു കടന്നെന്നും ഇപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരന്‍ ബന്ധുക്കളുടെ വീടുകളിലെത്തി തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്നും പരാതിക്കാരി പറയുന്നു.ഇവരുടെ ഭര്‍ത്താവ് ഷാര്‍ജ കോര്‍ണിഷിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

Back to top button
error: