CrimeNEWS

ഒറ്റപ്പാലത്ത് കേരള എക്‌സ്പ്രസിനു നേരെയും കല്ലേറ്; ജനല്‍ ചില്ല് തകര്‍ന്നു

പാലക്കാട്: ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിനിനു നേരെ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തു നിന്നു ഡല്‍ഹിയിലേക്കു പോകുകയായിരുന്ന കേരള എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. ഡി 3 കോച്ചിന്റെ ജനല്‍ ചില്ലുകളില്‍ ഒന്ന് തകര്‍ന്നു. യാത്രക്കാര്‍ക്കു പരുക്കില്ല. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് മായനൂര്‍ പാലം പരിസരത്തുവച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ ഷൊര്‍ണൂര്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി.

അതേസമയം, വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഈ മാസം എട്ടിന് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ താനൂരില്‍ പിടിയിലായിരുന്നു. താനൂരിന് സമീപത്തെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് റെയില്‍വേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്.

Signature-ad

ആഗസ്റ്റ് 21 നുണ്ടായ കല്ലേറില്‍ ട്രെയിന്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. ഷൊര്‍ണൂരില്‍ എത്തിയപ്പോള്‍ പൊട്ടിയ ചില്ലില്‍ സ്റ്റിക്കര്‍ പതിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. സംഭവത്തില്‍ ആര്‍.പി.എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷൊര്‍ണൂര്‍ റെയില്‍വേ സംരക്ഷണ സേന കമാന്‍ഡറുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.

അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തില്‍ ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. വന്ദേഭാരതിന് നേരെ ആഗസ്റ്റില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കല്ലേറുണ്ടായിരുന്നു. കണ്ണൂരിലും കോഴിക്കോട്ടും അറസ്റ്റ് നടന്നിരുന്നു.

 

Back to top button
error: