KeralaNEWS

”ഗണേഷ് കുമാര്‍ വൃത്തികെട്ടവന്‍; ആസക്തി പെണ്ണിനോടും പണത്തിനോടും”

പത്തനംതിട്ട: കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ വൃത്തികെട്ടവനെന്ന് എസ്എന്‍ഡിപി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആസക്തി പണത്തോടും പെണ്ണിനോടുമാണ്. ഈ പകല്‍മാന്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതു ജനാധിപത്യത്തിന്റെ അപചയമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

”കലഞ്ഞൂര്‍ മധു മാന്യനാണ്. അയാളെ ചവിട്ടി കളഞ്ഞിട്ടാണു മാനത്യയുടെ ഒരു തരി പോലുമില്ലാത്തയാള്‍ എന്‍എസ്എസിന്റെ തലപ്പത്തു കയറിയിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അപ്പോള്‍ കാണുന്നവനെ അപ്പായെന്നു വിളിക്കുന്നയാളാണ്. പുറത്തു കാണുന്ന കറുപ്പു തന്നെയാണു അയാളുടെ ഉള്ളിലും. തരം പോലെ മറുകണ്ടം ചാടുന്ന രാഷ്ട്രീയ ചാണക്യനാണ്. തിരുവഞ്ചൂര്‍ അധികാരത്തിനു വേണ്ടി കാണിച്ച തറവേലയാണു സോളര്‍ കേസ്. ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കും. ഫെന്നി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേര്‍ക്കാനോ ഒഴിവാക്കാനോ താന്‍ ഇടപെട്ടിട്ടില്ല.

തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. ഉമ്മന്‍ ചാണ്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വന്‍ വിജയത്തിനു കാരണം. കുലംകുത്തികളുടെ ബീഭത്സ രൂപമാണ് സിബിഐ റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിട്ടുള്ളത്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണു ഗണേഷ് കുമാര്‍. ഒരുകാലത്തും അദ്ദേഹത്തെ മന്ത്രിയാക്കാന്‍ പാടില്ല. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ് അയാള്‍. സിനിമാക്കാരനായാല്‍ എന്തുമാകാമെന്ന ധാരണ വേണ്ട” -വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: