
കൊച്ചി:ബോഡി മസാജിനിടെ തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സ്പാ ജീവനക്കാരുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.മലപ്പുറം സ്വദേശി മുഹമ്മദ് ഷക്കീര്‍ (52), സ്പായിലെ ജീവനക്കാരികളായ നീതു ജെയിംസ് (27), ഗീതു (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം.സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ മുഹമ്മദ് ഷക്കീർ ഇവിടുത്തെ ജീവനക്കാരായ രണ്ടു യുവതികളുടെ സഹായത്തോടെ തെറാപ്പിസ്റ്റായ യുവതിയുടെ വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയുമായിരുന്നു.
ഇതിനെ എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഓടി രക്ഷപ്പെടുകയുമായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് പ്രതികളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan