KeralaNEWS

ഓണ്‍ലൈന്‍ റമ്മികളി; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി – റെജീന ദമ്ബതികളുടെ മകൻ പി.കെ.റോഷ (23) ആണ് മരിച്ചത്.

പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു റോഷ്.റിസോര്‍ട്ടിന് സമീപത്തുള്ള മരത്തില്‍ ബുധനാഴ്ച രാത്രി 8.30യോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.

മരിച്ച റോഷ് കഴിഞ്ഞ കുറെ നാളുകളായി ഓണ്‍ലൈൻ റമ്മി കളിയില്‍ അടിമപ്പെട്ടിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ജോലി ചെയ്ത് ലഭിക്കുന്ന വരുമാനവും കടം വാങ്ങിയതുമെല്ലാം ചേര്‍ത്ത് ലക്ഷങ്ങള്‍ റമ്മി കളിയില്‍ നഷ്ടപ്പെട്ടതായാണ് വിവരം.

Signature-ad

റെജി – റെജീന ദമ്ബതികളുടെ ഏകമകനായ റോഷ്, ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സക്കായി സഹായിക്കണമെന്നും കൂടെ ജോലി ചെയ്തിരുന്നവരോട്  പറഞ്ഞിരുന്നു. എല്ലാവരും ചേര്‍ന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നല്‍കുകയും ചെയ്തു. ഈ പണവും ഇയാള്‍ റമ്മി കളിച്ച്‌ നഷ്ടപ്പെടുത്തിയതായാണ് വിവരം.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കഴിഞ്ഞ ദിവസം കൊച്ചി കടമ്മക്കുടിയിൽ മക്കളെ കൊന്ന് ഒരു കുടുംബം തന്നെയാണ് ലോൺ ആപ്പുകാരുടെ ഭീഷണി മൂലം ആത്മഹത്യ ചെയ്തത്. വലിയ കടമക്കുടിയില്‍ മാടശേരി നിജോ (39), ഭാര്യ ശില്‍പ (29), മക്കളായ ഏയ്ബല്‍ (7), ആരോണ്‍ (5) എന്നിവരെ ചൊവ്വാഴ്ചയാണു മരിച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.

ഓണ്‍ലൈന്‍ ആപ്പ് വഴി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ലോണ്‍ അടക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന തരത്തിലുള്ള ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളില്‍ എത്തിയിരുന്നു. സാമ്ബത്തിക പ്രശ്‌നങ്ങള്‍ക്ക് പുറമെ ചിത്രങ്ങളും പ്രചരിച്ചതോടെയാണ് യുവതിയും ഭര്‍ത്താവും കടുംകൈയ്ക്ക് മുതിര്‍ന്നത്.

Back to top button
error: