IndiaNEWS

ദില്ലി മദ്യ നയ കേസ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ കവിതക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ദില്ലി: ദില്ലി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ബിആർഎസ് നേതാവുമായ കെ കവിതക്ക് ഇഡി സമൻസ്. നാളെ ദില്ലിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇഡി കഴിഞ്ഞ മാർച്ചിൽ കെ കവിതയെ രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്തിരുന്നു. അതേസമയം, രാഷ്ട്രീയപരമായി വേട്ടയാടുന്നതല്ലാതെ മദ്യനയക്കേസുമായി കവിതക്ക് ബന്ധമില്ലെന്നാണ് പുറത്തുവരുന്ന വിവരം. ചോദ്യങ്ങൾ ആവർത്തിക്കുകയല്ലാതെ കേസുമായി ബന്ധപ്പെട്ട യാതൊരു തെളിവും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

14 ചോദ്യങ്ങളായിരുന്നു ഇഡി കവിതയോട് മുൻപ് ചോദിച്ചത്. അതിന് കവിത കൃത്യമായി ഉത്തരവും നൽകിയിരുന്നു. തന്നെ രാഷ്ട്രീയ പരമായി വേട്ടയാടുകയാണെന്ന് കവിത പറഞ്ഞിരുന്നു. തെര‍ഞ്ഞെടുപ്പ് അടുക്കുന്നത് കൊണ്ടാണ് കേന്ദ്രസർക്കാരിൻറെ ഇത്തരത്തിലുള്ള നീക്കമെന്നും കവിത വിമർശിച്ചിരുന്നു. നേരത്തെ, വീട്ടിൽ വെച്ച് ചോദ്യം ചെയ്യണമെന്ന് ഇഡിയോട് കവിത ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി ഉദ്യോഗസ്ഥർ നിരസിച്ചതോടെയാണ് കവിത ഇഡി ഓഫീസിലെത്തി ചോദ്യം ചെയ്യലിനോട് സഹകരിച്ചത്.

അതിനിടെ, ജന്ദർമന്തറിൽ നിരാഹാര സമരവും കവിത നടത്തി. പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് കവിത നിരാഹാര സമരം നടത്തിയത്. ഈ സമരത്തിൽ 18 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തിരുന്നു. നിരഹാര സമരം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: