Month: September 2023
-
Kerala
കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃശ്ശൂര്‍: കരുവന്നൂർ തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരൻ സതീശന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. അയ്യന്തോൾ സർവ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. അക്കൗണ്ടിലുടെ തുടർ ക്രയവിക്രയങ്ങൾ അരുതെന്ന് ഇഡി കത്ത് നൽകി. സതീശന്‍റെ പേരിലുള്ള രണ്ട് സ്ഥിര നിക്ഷേപ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. സതീശന്‍റെ ഭാര്യ, മകൻ എന്നിവരുടെ പേരിലുള്ള അക്കൗണ്ടുകളും മരവിപ്പിച്ചു. കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ച സിപിഎം കമ്മീഷൻ അംഗം പി കെ ഷാജന്‍റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ജീവനക്കാരിയാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ കൂടുതൽ നടപടികളിലേക്ക് നീങ്ങുകയാണ് ഇഡി. മുൻ മന്ത്രി എ സി മൊയ്തീൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. അടുത്ത ചൊവ്വാഴ്ച എസി മൊയ്തീൻ ഹാജരാകണം. കൗൺസിലർമാരായ അനൂപ് ഡേവിഡ്, അരവിന്ദാക്ഷൻ, ജിജോർ അടക്കമുള്ളവരുടെ ചോദ്യം ചെയ്യലും തുടരും. എ സി മൊയ്ദീൻ സ്വത്ത് വിശദാംശങ്ങൾ, ബാങ്ക് നിക്ഷേപക രേഖകകൾ എന്നിവ പൂർണ്ണമായി ഹാജരാക്കണം. നേരത്തെ ഹാജരായപ്പോൾ…
Read More » -
Crime
മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും; ശ്രീറാം വെങ്കിട്ടരാമൻ നേരിട്ട് ഹാജരാകണം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും. കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതിയുടെയും, സുപ്രീം കോടതിയുടെയും ഉത്തരവിനെ തുടർന്നാണിത്. ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മൂന്ന് തുടർ വിചാരണ നടപടികൾക്കായാണ് ജില്ലാ കോടതിക്ക് കേസ് കൈമാറിയത്. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാകുറ്റം ഒഴിവാക്കിയത്. ഇതിനെതിരെ ഹൈക്കോടതിയിൽ റിവിഷൻ ഹർജി നൽകിയത് സംസ്ഥാന സർക്കാറായിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. ഇത് തള്ളിയതിനെ തുടർന്നാണ് കേസ് വീണ്ടും ജില്ലാ കോടതി പരിഗണിക്കുന്നത്. കേസിൽ ശ്രീറാമിനൊപ്പം കാറിൽ യാത്ര ചെയ്ത വഫ എന്ന യുവതിക്കെതിരെയുള്ള കുറ്റം ഹൈക്കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന ഡിസംബർ 11 ന് ശ്രീറാം നേരിട്ട് ഹാജരാകണം. 2019 ആഗസ്റ്റ് മൂന്ന് വെളുപ്പിന്…
Read More » -
Kerala
പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നല്‍കിയില്ലെന്ന ലക്ഷ്മി പ്രിയയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വചസ്പതി; ”ചോദിച്ചത് 60,000 കൊടുക്കാന്‍ പറ്റിയത്…”
കൊച്ചി: ബിജെപി നേതാവ് സന്ദീപ് വചസ്പതി ആവശ്യപ്പെട്ട് പങ്കെടുത്ത ഓണപരിപാടിക്ക് മാന്യമായ പ്രതിഫലം നൽകിയില്ലെന്ന് നടി ലക്ഷ്മി പ്രിയയുടെ ആരോപണം കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയ്ക്ക് വഴി വച്ചിരുന്നു. സിനിമ താരമായ ലക്ഷ്മിപ്രിയ ബിഗ്ബോസിലൂടെയും പ്രശസ്തയാണ്. ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് പിന്നാലെ അവർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ഫേസ്ബുക്ക് ലൈവിലൂടെയാണ് നടിയായ ലക്ഷ്മി പ്രിയയ്ക്ക് ബിജെപി നേതാവ് മറുപടി നൽകിയത്. തനിക്കെതിരെ ലക്ഷ്മി പ്രിയ നടത്തിയ ആരോപണത്തിൽ പലരും ആശങ്കപ്പെട്ട് വിളിച്ചതുകൊണ്ടാണ് വിശദീകരണം നൽകുന്നത് എന്നാണ് സന്ദീപ് വചസ്പതി പറയുന്നത്. തൻറെ നാട്ടിലെ എൻഎസ്എസ് കരയോഗം ഡയറക്ടറി പുറത്തിറക്കാൻ ഒരു സെലബ്രൈറ്റിയെ വേണം എന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് താൻ ലക്ഷ്മി പ്രിയയെ ബന്ധപ്പെട്ടതെന്ന് സന്ദീപ് പറയുന്നു. വിളിച്ചപ്പോൾ പരിപാടി ചെറുതാണ് ചെറിയ തുകയെ കിട്ടുവെന്നും അറിയിച്ചിരുന്നു. പിന്നീട് സംഘടകർക്ക് നമ്പർ കൈമാറി. പിന്നീട് ഓണവുമായി ബന്ധപ്പെട്ട് രാവിലെ എത്തിയപ്പോഴുള്ള സംഭവമാണ് ഞാൻ അറിയുന്നത്.…
Read More » -
Kerala
ഇത് നരേന്ദ്രമോദിയുടെ സഭയാണോ, അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിന് ? നിയമസഭയിൽ കത്തികയറിൽ കെ.കെ. രമ
തിരുവനന്തപുരം: ഇത് നരേന്ദ്രമോദിയുടെ സഭയാണോ, അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിനാണെന്ന് വിമർശനവുമായി കെകെ രമ എംഎൽഎ. നരേന്ദ്രമോദിയുടെ സഭയിൽ ആണോ ഇരിക്കുന്നത് എന്ന് തോന്നിപ്പോയി. ഒരു അംഗത്തിന് പറയാനുള്ളത് പറയാൻ കഴിയാത്ത സാഹചര്യം ഇത് ഖേദകരമാണ്. സ്പീക്കർ ഇങ്ങനെ രൂക്ഷമായി സംസാരിച്ചത് ശരിയാണോ. വിഷയത്തോടും അംഗങ്ങളോടും ഇതാണോ സമീപനമെന്നും കെകെ രമ പറഞ്ഞു. അഴിമതിയെക്കുറിച്ച് സംസാരിക്കുമ്പോൾ എതിർവാദങ്ങൾ ഉന്നയിക്കാം. അംഗത്തെ പറയാൻ അനുവദിക്കാത്തത് ഇത് ആദ്യ അനുഭവമല്ല. അഴിമതിയെ കുറിച്ച് സംസാരിക്കുമ്പോൾ നേരത്തെയും ഇങ്ങനെയാണ്. ഇത് നല്ല പ്രവണതയല്ലെന്നും കെകെ രമ പറഞ്ഞു. സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു.മാത്യു കുഴൽനാടൻ…
Read More » -
Kerala
സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം; കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റിമാന്റ് റിപ്പോർട്ട് സഭയിൽ വായിച്ചു; ഭരണ പക്ഷം ഇടഞ്ഞു, സ്പീക്കർ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെ നിയമസഭയിൽ ബഹളം. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോർട്ട് സഭയിൽ മാത്യു കുഴൽനാടൻ വായിച്ചതാണ് പ്രകോപനത്തിന് കാരണം. ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോർട്ട് വായന മാത്യു കുഴൽനാടൻ തുടർന്നു. ഇതോടെ സ്പീക്കർ എഎൻ ഷംസീർ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്തു. മാത്യു കുഴൽനാടൻ പ്രകോപിതനായാണ് സഭയിൽ സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങൾ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചർച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കർ ആവശ്യപ്പെട്ടു. എന്നാൽ മാത്യു റിമാന്റ് റിപ്പോർട്ട് തുടർന്നും വായിച്ചു. റിമാന്റ് റിപ്പോർട്ട് രേഖകളിൽ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കർ, റിമാന്റ് റിപ്പോർട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു. ഒരാളെ റിമാൻഡ് ചെയ്‌തതുകൊണ്ട് അയാൾ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കിൽ ഞാനൊക്കെ എത്ര കേസിൽ പ്രതിയാണെന്നും സ്പീക്കർ ചോദിച്ചു. നിങ്ങൾ ഒരു…
Read More » -
Health
നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം
നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ’പീഡിയാട്രിക് പൾമണോളജി’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളെക്കാൾ നഗരങ്ങളിൽ താമസിക്കുന്ന കുട്ടികൾ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതായി ഗവേഷകർ പറയുന്നു. അടഞ്ഞ് കിടക്കുന്ന മുറികളിലോ അല്ലെങ്കിൽ വായു മലിനീകരണം എന്നിവ ചെറിയ കുട്ടികളിൽ നെഞ്ചിലെ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. ഇറ്റലിയിലെ മിലാനിൽ നടന്ന യൂറോപ്യൻ റെസ്പിറേറ്ററി സൊസൈറ്റി ഇന്റർനാഷണൽ കോൺഗ്രസിൽ പഠനം അവതരിപ്പിച്ചു. ഡെന്മാർക്കിലെ കോപ്പൻഹേഗൻ സർവ്വകലാശാലയിൽ നിന്നുള്ള നിക്ലാസ് ബ്രൂസ്റ്റാഡ് അവതരിപ്പിച്ച ആദ്യ പഠനത്തിൽ 663 കുട്ടികളും അവരുടെ അമ്മമാരും ഉൾപ്പെട്ടിതായിരുന്നു പഠനം. കുട്ടികൾ നഗരങ്ങളിലോ ഗ്രാമങ്ങളിലോ വളരുന്നുണ്ടോയെന്നും അവർക്ക് എത്ര ശ്വാസകോശ സംബന്ധമായ അണുബാധകൾ ഉണ്ടായെന്നും സംഘം രേഖപ്പെടുത്തി. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ ശരാശരി 15 കുട്ടികൾക്ക് അണുബാധകൾ ഉണ്ടാകുമ്പോൾ നഗരപ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് മൂന്ന് വയസ്സിന് മുമ്പ് ചുമ, ജലദോഷം തുടങ്ങിയ ശ്വാസകോശ…
Read More » -
LIFE
ഒടുലിൽ ആരാധകരുടെ അഭ്യർത്ഥന മാനിച്ചു! വാഗമൺ ഗ്ലാസ് ബ്രിഡ്ജ് എൻട്രി ഫീ പകുതിയാക്കി കുറച്ചു
തിരുവനന്തപുരം: വാഗമണിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഗ്ലാസ് ബ്രിഡ്ജ് കയറുന്നതിനുള്ള എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നേരത്തെ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള എൻട്രി ഫീ 500 രൂപയായിരുന്നു. എന്നാൽ അത് നേർ പകുതിയാക്കി 250 രൂപയാക്കി മാറ്റിയെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. നേരിട്ടും സോഷ്യൽ മീഡിയയിലടക്കം നിരവധി പേർ ഫീസ് കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചതോടെയാണ് മന്ത്രിയുടെ തീരുമാനമെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. കുറിപ്പിങ്ങനെ… എൻട്രി ഫീസ് കുറച്ചതായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചർ പാർക്കിൽ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിൽ സഞ്ചാരികൾ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യൽ മീഡിയയിലൂടെയും…
Read More » -
Kerala
സ്വന്തം മകളെ പീഡിപ്പിച്ചത് 6 വര്‍ഷത്തോളം; മലപ്പുറത്ത് 64കാരന് 97 വര്‍ഷം തടവ്
മലപ്പുറം:കരുവാരക്കുണ്ടില്‍ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതല്‍ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പിതാവിന് 97 വര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആള്‍ തന്നെ പീഡിപ്പിച്ചതിനാല്‍ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പില്‍ 20 വര്‍ഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ പ്രകാരം 20, 15, 10 വര്‍ഷങ്ങള്‍ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവര്‍ഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം നാലര വര്‍ഷം കഠിന തടവ് അനുഭവിക്കണം. 2019 ല്‍ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് 64കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും…
Read More » -
India
ചൈനയ്ക്ക് ചെക്ക് വച്ച് ഇന്ത്യ; അതിര്‍ത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ എയര്‍ഫീല്‍ഡ്
ന്യൂഡൽഹി: പ്രകോപനം തുടരുന്ന ചൈനയുടെ അതിര്‍ത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ എയര്‍ഫീല്‍ഡ് സജ്ജമാകുന്നു.യുദ്ധകാലാടിസ്ഥാനത്തിലാണ് നിർമ്മാണം. കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ 218 കോടി രൂപ മുതല്‍മുടക്കിലാണ് എയര്‍ഫീല്‍ഡ് ഒരുങ്ങുന്നത്.ഏകദേശം 13,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ന്യോമ എയര്‍ഫീല്‍ഡ് (Nyoma Airfield), ചൈനീസ് അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖയില്‍ നിന്നും46 കിലോമീറ്റര്‍ മാാത്രം അകലെയാണുള്ളത്. നിലവിലുള്ള ന്യോമ ലാന്‍ഡിംഗ് ഗ്രൗണ്ട് സൈനികരുടേയും യുദ്ധസന്നാഹത്തിന് ആവശ്യമായ വസ്തുക്കളുടെയും ഗതാഗതത്തിനായാണ് ഉപയോഗിക്കുന്നത്.മണ്ണ് കൊണ്ട് നിര്‍മ്മിച്ച റണ്‍വേയാണ് ന്യോമ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട്(എഎല്‍ജി). ചിനൂക്ക്, സി-130ജെ പോലുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമെ ഇവിടെയിറങ്ങാന്‍ സാധിക്കുകയുള്ളു.1962ലാണ് എഎല്‍ജി നിര്‍മ്മിച്ചത്. ഇവിടെ 2.7 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് റണ്‍വേയും അനുബന്ധ സൗകര്യങ്ങളുമാണ് ഇപ്പോൾ ഒരുക്കുന്നത്. ഹാംഗര്‍, ക്രാഷ് ബേ അക്കോമഡേഷന്‍ ഷെല്‍ട്ടര്‍ എന്നിവയും ഇവിടെ നിര്‍മ്മിക്കും. പുതിയ റണ്‍വേ പണി പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ക്കും ഇവിടെയിറങ്ങാന്‍ സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുദ്ധ വിമാനത്താവളമാകും ന്യോമയിലേതെന്ന് ബിആര്‍ഒ…
Read More » -
India
ഒഡിഷയിലും ഹിമാചൽപ്രദേശിലും ഭീഷണിയായി ചെള്ളുപനി; 5 മരണം, 9 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഭുവനേശ്വർ: ഒഡിഷയിലും ഹിമാചൽപ്രദേശിലും ഭീഷണിയായി ചെള്ളുപനി. ഒഡിഷയിൽ 5 പേർ മരിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിൽ 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെറു പ്രാണികളായ ചെള്ളുകൾ, മൂട്ടകൾ എന്നിവ വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ഓറിയെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയയാണ് ചെള്ളുപനിക്കു കാരണം. വിറയലോടുകൂടിയ പനി, തലവേദന, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലരിൽ തലച്ചോറിനെ വരെ അസുഖം ബാധിച്ചേക്കാം എന്നതിനാൽ പ്രാണികടിയേറ്റ ഉടൻ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ടൈഫസിന്റെ ഒരു വകഭേദമായ ഈ രോഗത്തെ ഇംഗ്ലീഷിൽ സ്‌ക്രബ് ടൈഫസ് (Scrub Typhus) എന്നാണ് വിളിക്കുന്നത്. 2021ൽ യുപിയിൽ സ്‌ക്രബ് ടൈഫസ് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. ഈ രോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉത്തർപ്രദേശിലെ ഫിറോസാബാദ്, ആഗ്ര, ഇറ്റാ, കാസ്ഗഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്‌ക്രബ് ടൈഫസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഓറിയൻഷ്യ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു…
Read More »