KeralaNEWS

സംസ്ഥാനത്ത് വൈറല്‍ നേത്രരോഗം വ്യാപിക്കുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് വൈറല്‍ നേത്രരോഗം വ്യാപിക്കുന്നു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഇതിനോടകം 20,000ല്‍ അധികം പേര്‍ നേത്രരോഗത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേത്രരോഗത്തിന് ഇരയാവുകയാണ്.ചെങ്കണ്ണിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനും.കണ്ണിന് ചുവപ്പ്, തരിപ്പ്, കണ്ണില്‍ നിന്ന് വെള്ളം വരുക, നീറ്റല്‍, കണ്ണ് ചൊറിച്ചില്‍, വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഓണക്കാലത്തുള്ള ബന്ധുക്കളുടെ കൂടിച്ചേരലുകളിലാണ് രോഗം വ്യാപകമായി പടര്‍ന്ന് പിടിച്ചതിന് പിന്നിലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.അതേസമയം ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്. അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം.

Signature-ad

കണ്ണിന്റെ വെളുത്ത ഭാഗം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലാകുന്ന തരം അണുബാധയാണ് ചെങ്കണ്ണ് അഥവാ കൺജക്റ്റിവൈറ്റിസ്. ‘പിങ്ക് ഐ’, ‘മദ്രാസ് ഐ’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ വെളുത്ത നിറമുള്ള ഭാഗത്തെ (സ്ക്ളീറ) പൊതിയുന്ന കൺജക്റ്റീവ എന്ന പാളിയെ ബാധിക്കുന്ന കോശജ്വലനമാണ് സാധാരണയായി ഇതിനു കാരണമാകുന്നത്. ശരിയായ ശുചിത്വം പാലിക്കാത്തതിനാലും ശരിയായി കൈകൾ വൃത്തിയാക്കാത്തതിനാലും സ്കൂൾ കുട്ടികളിലും മറ്റും ഇത് സാധാരണമായി കാണപ്പെടുന്നു.

വൈറസ് മൂലമുള്ള ചെങ്കണ്ണ് പ്രത്യേക മരുന്നുകൾ ഒന്നുമില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകും. എന്നാൽ, ഹെർപ്സ് വൈറസ് കോർണിയയെ ബാധിക്കുകയാണെങ്കിൽ മരുന്നുകൾ ആവശ്യമായി വരും.

Back to top button
error: