Month: September 2023
-
Crime
ഭക്ഷണം വൈകിയതിന് ഹോട്ടലില്‍ സംഘര്‍ഷം: ക്രൈംബ്രാഞ്ച് സിഐക്കെതിരെ കേസ്
കോട്ടയം: ഭക്ഷണം വൈകിയതിന്റെ പേരില്‍ ഹോട്ടലില്‍ സംഘര്‍ഷമുണ്ടാക്കിയ ക്രൈംബ്രാഞ്ച് സിഐക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടയം ക്രൈംബ്രാഞ്ച് സിഐ കടപ്പൂര് സ്വദേശി ജി ഗോപകുമാറിനെതിരേ ഏറ്റുമാനൂര്‍ പൊലീസാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ സിഐ പ്രശ്‌നമുണ്ടാക്കിയതായി കണ്ടെത്തിയതോടെയാണ് നടപടി. ഓഗസ്റ്റ് എട്ടിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. രാത്രി 10.30ന് ഏറ്റുമാനൂരിലെ സെന്‍ട്രല്‍ ജങ്ഷനിലെ താര ഹോട്ടലില്‍ എത്തിയ ഗോപകുമാര്‍ ഭക്ഷണം ആവശ്യപ്പെട്ടു. നല്ല തിരക്കായതിനാല്‍ താമസമുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ സിഐ ഹോട്ടലിന്റെ ലൈസന്‍സും ഹെല്‍ത്ത് കാര്‍ഡും ആവശ്യപ്പെട്ടു. കൂടാതെ അടുക്കളയുടെയും ജീവനക്കാരുടെയും ഭക്ഷണം കഴിക്കാനെത്തിയവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഫോണില്‍ ഫോട്ടോയെടുക്കുന്നത് ഭക്ഷണം കഴിക്കാനെത്തിയ ഭര്‍ത്താവും ഭാര്യയും കുഞ്ഞുമടങ്ങുന്ന കുടുംബം ചോദ്യം ചെയ്തതോടെ സംഘര്‍ഷമാവുകയായിരുന്നു. ഇതിനിടയില്‍, ക്രിമിനല്‍ കേസുകളില്‍ മുമ്പ് പ്രതിയായ ജിസും ഇടപെട്ടു. ഇതോടെ വലിയ സംഘര്‍ഷമായി. ഇരുകൂട്ടരും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ്, സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം നടത്തി. പോലീസുദ്യോഗസ്ഥന്റെ ഭാഗത്തുനിന്നാണ് ആദ്യം…
Read More » -
NEWS
6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ ; കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ സിം കാര്‍ഡ്’
ദുബായ്:കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളെ ലക്ഷ്യമിട്ട് യുഎഇയിൽ പുതിയ സിം കാര്‍ഡ്.6 മാസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റയാണ് ഓഫർ. 6 മാസത്തെ സൗജന്യ ഇന്റര്‍നെറ്റ്, കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ഹാപ്പിനസ് സിം കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്. MoHRE എന്ന ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം, എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലി കമ്മ്യൂണിക്കേഷൻസ് കമ്ബനിയായ EITCയുടെ du എന്നിവയുമായി സഹകരിച്ചാണ് ഹാപ്പിനസ് സിം കാര്‍ഡിന് രൂപം നല്‍കിയിരിക്കുന്നത്. കോളുകള്‍ക്കും, ഇന്റർനെറ്റിനും ലഭിക്കുന്ന ആനുകൂല്യത്തിന് പുറമേ, MoHRE നല്‍കുന്ന പ്രധാനപ്പെട്ട അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും ഹാപ്പിനസ് സിമ്മിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ് സേവാ കേന്ദ്രങ്ങളും, ഗൈഡൻസ് കേന്ദ്രങ്ങളും സന്ദര്‍ശിച്ച് തൊഴിലാളികള്‍ക്ക് സിം കാര്‍ഡ് വാങ്ങാവുന്നതാണ്. കൂടാതെ, MoHREയുടെ ഓണ്‍ലൈൻ സേവനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് തൊഴില്‍ കരാറുകള്‍ പുതുക്കിയും സിം കാര്‍ഡ് സ്വന്തമാക്കാം.
Read More » -
Crime
വയോധികനെ മര്‍ദിച്ച് പണവും മാലയും കവര്‍ന്നു; ക്വട്ടേഷന്‍ നല്‍കിയത് യുവതി, മൂന്നുപേര്‍ പിടിയില്‍
കൊച്ചി: ആലുവയില്‍ വയോധികനെ മര്‍ദിച്ച് പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശികളായ ചന്ദ്രന്‍, പ്രവീണ്‍, ലിജി എന്നിവരെയാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ ലിജിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും യുവതിയുടെ നിര്‍ദേശം അനുസരിച്ചാണ് മറ്റുരണ്ടുപേര്‍ വയോധികനെ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ലിജിയും മര്‍ദനമേറ്റ 75-കാരനും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ധ്യാനകേന്ദ്രത്തിലേക്കെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം യുവതി വയോധികനെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് യുവതി ഇവിടെനിന്ന് മാറുകയും സുഹൃത്തുക്കളായ ചന്ദ്രനും പ്രവീണും എത്തി വയോധികനെ ക്രൂരമായി മര്‍ദിച്ച് സ്വര്‍ണമാലയും പണവും കവരുകയായിരുന്നു. വയോധികനെ മര്‍ദിച്ച് കവര്‍ച്ച നടത്താനായി പതിനായിരം രൂപയ്ക്കാണ് ലിജി കൂട്ടുപ്രതികള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ വ്യാഴാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
Read More » -
Kerala
ലൈഫ് മിഷൻ: ആലപ്പുഴ ജില്ലയില്‍ 242 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് താമസം മാറി
ആലപ്പുഴ:സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ സമ്ബൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ ഓണക്കാലത്ത് ആലപ്പുഴ ജില്ലയില്‍ 242 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് താമസം മാറി. മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സമ്ബൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയാണ് ലൈഫ് മിഷന്‍. ലൈഫിലൂടെ ജില്ലയില്‍ ഇതുവരെ 15,546 വീടുകളാണ് പൂര്‍ത്തിയാക്കിയത്. 8940 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 420 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളില്‍ രണ്ട് കിടപ്പുമുറി, അടുക്കള, ലിവിംഗ്/ഡൈനിംഗ് ഏരിയ, ടോയ്ലറ്റ് സൗകര്യങ്ങളാണുള്ളത്. നാല് ലക്ഷം രൂപയാണ് ഒരു വീടിനായി നല്‍കുന്നത്. 624.84 കോടി രൂപ ചെലവഴിച്ചാണ് ജില്ലയില്‍ 15,546 വീടുകള്‍ നിര്‍മിച്ചത്. പൊതുവിഭാഗത്തില്‍ 10,293 ഗുണഭോക്താകള്‍ക്കും 1654 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 3384 പട്ടികജാതി ഗുണഭോക്താക്കള്‍ക്കും 190 പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്കും 25 അതിദാരിദ്ര്യത വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വീടുകള്‍ ലഭിച്ചു. ഇതിനു പുറമേ 2308 ഭൂരഹിത- ഭവനരഹിത ഗുണഭോക്താകള്‍ക്ക് ത്രിതല പഞ്ചായത്ത് ഫണ്ട്, ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍, മനസ്സോടു ഇത്തിരി മനസ്സ് എന്നീ പദ്ധതിയില്‍…
Read More » -
Kerala
”ആണുങ്ങളും വേദന അനുഭവിക്കുന്നുണ്ട്; എന്റെ അടുത്ത് സദാചാരം പഠിപ്പിക്കാന്‍ വരേണ്ട”
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ സമ്മേളനത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ ഉറച്ച് സ്‌പെഷല്‍ ജൂറി പുരസ്‌കാരം നേടിയ നടന്‍ അലന്‍സിയര്‍ ലോപ്പസ്. തന്നെ സദാചാരം പഠിപ്പിക്കാന്‍ വരേണ്ടെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. മലയാള സിനിമയിലെ ഏക പീഡകന്‍, പീഡിപ്പിച്ചുകൊണ്ടു നടക്കുന്നവന്‍ എന്ന് എന്നെ വിശേഷിപ്പിക്കേണ്ട. ആ വിശേഷണത്തിനു യോഗ്യതയുള്ളവര്‍ പലരുമുണ്ട്. അത്രയും എന്നെ പ്രകോപിപ്പിക്കരുതെന്നും അലന്‍സിയര്‍ മുന്നറിയിപ്പു നല്‍കി. വേദിയില്‍നിന്ന് മുഖ്യമന്ത്രി നേരത്തേ പോയതിലുള്ള പ്രതിഷേധമാണോയെന്ന ചോദ്യത്തിന്, അല്ലെന്ന് അലന്‍സിയര്‍ മറുപടി നല്‍കി. സിനിമാ നടനായതുകൊണ്ട് പേരുദോഷം മാത്രമേയുള്ളൂവെന്നും ഇല്ലാത്ത ആരോപണങ്ങളില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ കുടുങ്ങില്ലെന്നും അലന്‍സിയര്‍ വ്യക്തമാക്കി. പെണ്‍ പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടില്‍ ആണ്‍കരുത്തുള്ള പ്രതിമ നല്‍കണമെന്നുമായിരുന്നു അലന്‍സിയറുടെ പരാമര്‍ശം. ആണ്‍കരുത്തുള്ള പ്രതിമ കിട്ടുമ്പോള്‍ അഭിനയം നിര്‍ത്തുമെന്നു പറഞ്ഞ അദ്ദേഹം, സ്‌പെഷല്‍ ജൂറി അവാര്‍ഡിനെയും വിമര്‍ശിച്ചിരുന്നു. ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന്, ഇന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. അലന്‍സിയറിന്റെ വാക്കുകളിലൂടെ: സിനിമാ മേഖലയില്‍ സ്ത്രീകള്‍…
Read More » -
Kerala
ബഹ്റൈനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് പോയ യുവാവിന് ട്രെയിനിൽ നിന്നും വീണ് ദാരുണാന്ത്യം; സംഭവം എറണാകുളത്ത്
എറണാകുളം:ഓടിത്തുടങ്ങിയ ട്രെയിനിലേക്ക് ചാടിക്കയറുന്നതിനിടെ ട്രാക്കിലേക്കു വീണ യുവാവിന് ദാരുണാന്ത്യം..എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 7.40 നായിരുന്നു അപകടം. മാവേലിക്കര സ്വദേശി രാജേഷ് പങ്കജ് (40) ആണ് മരിച്ചത്. ട്രെയിന്‍ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്‌ഫോമില്‍ നിന്നു ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.സംഭവത്തിൽ രാജേഷിന്റെ തലയും വലത് കൈപ്പത്തിയും അറ്റുപോയി. ബഹ്റൈനിലുള്ള ഭാര്യയുടെ അടുത്തേക്കു പോകുന്നതിനായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്ന രാജേഷ് അടുത്ത സ്റ്റേഷനില്‍ ഇറങ്ങേണ്ടതായിരുന്നുവെന്ന് റെയില്‍വേ പോലീസ് പറഞ്ഞു. ചെന്നൈ മെയിലില്‍ മാവേലിക്കരയില്‍നിന്ന് എത്തിയതായിരുന്നു രാജേഷ്. അഞ്ചു മിനിറ്റ് ട്രെയിന്‍ ഇവിടെ നിര്‍ത്തിയിട്ടപ്പോള്‍ പുറത്തേക്കിറങ്ങിയ രാജേഷ് പ്ലാറ്റ്‌ഫോമിലെ ഇരിപ്പിടത്തിലിരുന്ന് ഫോണ്‍ ചെയ്യുകയായിരുന്നു. ഇതിനിടയില്‍ ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നതുകണ്ട് ഓടി വന്ന് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ട്രാക്കിലേക്കു വീണത്. ഉടന്‍തന്നെ യാത്രക്കാന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
Read More » -
Kerala
വായ്പാ സംഘങ്ങളുടെ ഭാരവാഹിത്വം തുടര്‍ച്ചയായി മൂന്ന് തവണ മാത്രം; സഹകരണ ഭേദഗതി നിയമം പാസാക്കി
തിരുവനന്തപുരം: കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല, യുവാക്കള്‍ക്ക് ഭരണസമിതിയില്‍ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്‌റ്റ്വെയര്‍, ഭരണസമിതിയില്‍ വിദഗ്ധ അംഗങ്ങള്‍ തുടങ്ങി സഹകരണ മേഖലയിലെ എല്ലാ വശങ്ങളെയും പുതിയ കാലഘട്ടത്തിന് ഉതകുന്ന രീതിയില്‍ പരിഗണിക്കുന്ന ബില്ലാണ് അവതരിപ്പിച്ചത്. സഹകരണ ഭേദഗതി നിയമം സെലക്ട് കമ്മിറ്റിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. അതനുസരിച്ച് ഭേദഗതി നിയമത്തിലെ ചില വ്യവസ്ഥകള്‍ സംഘങ്ങളുടെ സ്വയംഭരണ അധികാരത്തിനും ജനാധിപത്യപരമായ പ്രവര്‍ത്തനത്തിനും എതിരാണെന്ന അഭിപ്രായം വന്നിരുന്നു. ഇതെല്ലാം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങളോടെയാണ് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ ബില്‍ അവതരിപ്പിച്ചത്. സഹകരണ സംഘങ്ങളില്‍ ഒരേ വ്യക്തികള്‍ ദീര്‍ഘകാലം ഭാരവാഹികളായി തുടരുന്ന സാഹചര്യമുണ്ട്. ശ്രദ്ധയില്‍ വന്ന പല ക്രമക്കേടുകളും ദീര്‍ഘകാലങ്ങളായി ഒരേ വ്യക്തികള്‍ ഭാരവാഹികളായി തുടരുന്ന സംഘങ്ങളിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍ച്ചയായി ഭരണസമിതി അംഗമാകുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സംഘങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനത്തിനുണ്ടായിരുന്ന…
Read More » -
Kerala
മലപ്പുറത്ത് നിരീക്ഷണത്തിലുള്ള വയോധികയുടെ നിപ പരിശോധന ഫലം നെഗറ്റീവ്; നിലവില്‍ രോഗം കോഴിക്കോട് മാത്രം
മലപ്പുറം: രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച 82 വയസ്സുകാരിയുടെ നിപ പരിശോധന ഫലം നെഗറ്റീവ്. നിപ രോഗികളുമായി ഇവര്‍ക്ക് സമ്പര്‍ക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അരീക്കോട് കാവനൂരിലെ എളയൂര്‍ സ്വദേശിനിയായ ഇവര്‍ കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സതേടിയത്. ഇവരെ വിശദ പരിശോധനകള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ എൈസാലേഷന്‍ വാര്‍ഡിലേക്കുമാറ്റിയിരിക്കുകയായിരുന്നു. ഇവരുടെ രക്ത -സ്രവ സാംപിളുകള്‍ ശേഖരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ കോഴിക്കോട് മാത്രമാണ് നിപ രോഗികള്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരു വിദ്യാര്‍ഥിയെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം പരിശോധനയില്‍ നിപയില്ലെന്ന് കണ്ടെത്തിയിരുന്നു. കോഴിക്കോട് ഇന്ന് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 39-കാരനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മരിച്ച രണ്ടു പേര്‍ക്കടക്കം കോഴിക്കോട് ഇതുവരെ ആറു പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. ഇതില്‍ നാലു…
Read More » -
Kerala
സഞ്ചാരികള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത; വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ എന്‍ട്രി ഫീസ് കുറച്ചു
ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ ആരംഭിച്ച ഗ്ലാസ് ബ്രിഡ്ജ് ഇതിനകം തന്നെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയില്‍ സഞ്ചാരികള്‍ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടന വേളയിലും പിന്നീട് സോഷ്യല്‍മീഡിയയിലൂടെയും നിരവധി പേര്‍ എന്‍ട്രി ഫീസ് കുറക്കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, ഇക്കാര്യം പരിശോധിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന്, ഇപ്പോള്‍ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവേശന ഫീസ് 500 രൂപയില്‍നിന്ന് 250 രൂപയായി കുറക്കാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ വാഗമണ്ണിലെ ചില്ലുപാലം സെപ്തംബര്‍ ആറിനാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഒരുക്കിയിരിക്കുന്നത്.…
Read More » -
Kerala
കോഴിക്കോട് ബസിനടിയില്‍ പെട്ട് മാധ്യമപ്രവർത്തകൻ മരിച്ചു
കോഴിക്കോട്:കാരപ്പറമ്ബിൽ ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അശോകപുരം മണാട്ട് വയല്‍ തൊട്ടില്‍ പറമ്ബ് രമ്യനിവാസില്‍ രാജന്റെ മകന്‍ കെ ടി രാജേഷ് (44) ആണ് മരിച്ചത്.സിറാജ് ദിനപത്രത്തിലെ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്നു. കാരപ്പറമ്ബ് ഹോമിയോ കോളജിന് സമീപം രാവിലെയായിരുന്നു അപകടം. ചെറുകുളത്ത് നിന്ന് വന്ന സ്വകാര്യ ബസ് കാരപ്പറമ്ബിലെ ബസ് ബേയില്‍ നിന്ന് റോഡിലേക്ക് കയറിയ ഉടനെ രാജേഷിന്റെ ബൈക്കില്‍ ഇടിക്കുകയും ഇദ്ദേഹം എതിരെ വന്ന മറ്റൊരു ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ പിന്‍ചക്രം കയറിയാണ് ഹെല്‍മറ്റ് ധരിച്ച രാജേഷിന്റെ മരണം സംഭവിച്ചത്. നടക്കാവ് പോലിസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തും. പിതാവ്: രാജന്‍. മാതാവ്: സുഗത. ഭാര്യ: സുനന്ദ. മകന്‍: ആദിഷ് രാജ്.
Read More »