IndiaNEWS

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു സൈനികനെ കാണാതായി

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ 48 മണിക്കൂറിലേറെയായി തുടരുന്ന, ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനെ കാണാതാവുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കൊകോരെനാഗിലെ നിബിഡ വനങ്ങളില്‍ ഭീകരരെ തുരത്താന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും ആരംഭിച്ച സംയുക്ത ഓപ്പറേഷനിടെ 3 ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ കരസേനയിലെ രണ്ടു ഉദ്യോഗസ്ഥരും ഒരു പൊലീസുകാരനുമാണ് വീരമൃത്യു വരിച്ചത്. കേണല്‍ മന്‍പ്രീത് സിങ്, മേജര്‍ ആശിഷ് ധന്‍ചോക്, ജമ്മു കശ്മീര്‍ പൊലീസ് ഡപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ മുസാമില്‍ ബട്ട് എന്നിവരാണ് മരിച്ചത്. എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്നതു സംബന്ധിച്ച് വിവരമില്ല.

Signature-ad

സെപ്റ്റബര്‍ 12-13 അര്‍ധരാത്രിയിലാണ് സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത ഓപ്പറേഷന്‍ ആരംഭിച്ചത്. ഗരോള്‍ ഗ്രാമത്തില്‍ ഭീകരര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. വ്യാപകമായ തിരച്ചിലിനൊടുവിലാണു കൊകോരെനാഗിലെ നിബിഡവനത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ഭീകരര്‍ ഒളിത്താവളത്തിലുണ്ടെന്ന നിഗമനത്തിലെത്തിയത്.

Back to top button
error: