പാലക്കാട്:പാട്ട് പാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസുകാരിക്ക് പരിക്കേറ്റു.പാലക്കാട് കല്ലടിക്കോടാണ് സംഭവമുണ്ടായത്.കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫിൻസ ഐറിൻ എന്ന കുട്ടിക്കാണ് പരിക്കേറ്റത്.
ഓണ്‍ലൈനില്‍ വാങ്ങിയ 650 രൂപ വിലയുള്ള മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി സ്വയം റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ മൈക്ക് പൊട്ടിത്തെറിക്കുന്നത് കാണാം. മൈക്ക് ചാര്‍ജിലിട്ടാണ് ഉപയോഗിക്കുന്നതെന്നതും വീഡിയോയില്‍ വ്യക്തമാണ്. ചാര്‍ജിലിട്ട് ഉപയോഗിച്ച് പാടുന്നതിനിടെ വലിയ ശബ്‌ദത്തോടെ മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു.
ചൈന നിര്‍മിതമായ മൈക്കാണ് കുട്ടി ഉപയോഗിച്ചതെന്ന് പിതാവ് പറഞ്ഞു. എന്നാല്‍ മൈക്കിന്റെ കമ്ബനി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് കുടുംബം.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan