കൊച്ചി:കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഈ സീസണിലെ വിദേശ സൈനിങില്‍ ഒന്നായ ഘാന സ്ട്രൈക്കര്‍ ക്വാമെ പെപ്രയെ കൊച്ചിയിലെത്തി ടീമിനൊപ്പം ചേര്‍ന്നു.
താരം കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തി. ടീമിനൊപ്പം പരിശീലനം നടത്തുകയും ചെയ്തു. ബ്ലാസ്റ്റേഴ്സിനൊപ്പം താരം ഇനി യു എ ഇയിലേക്ക് യാത്ര തിരിക്കും. സൊറ്റൊരിയോയും ദിമിത്രസും പരിക്കിന്റെ പിടിയില്‍ ആയതിനാല്‍ ക്വാമെ ആകും സീസണ് തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന സ്ട്രൈക്കര്‍.
2025 വരെ നീണ്ടു നില്ക്കുന്ന രണ്ട് വര്‍ഷത്തെ കരാറില്‍ ആണ് ക്വാമ പെപ്ര ബ്ലാസ്റ്റേഴ്സില്‍ എത്തിയത്. ഘാനയിലെ കുമാസിയില്‍ നിന്നുള്ള പെപ്രയ്ക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ആദ്യ ഡിവിഷനുകളില്‍ കളിച്ച പരിചയമുണ്ട്.
താരത്തിനായി കൊച്ചിയിൽ ഓണസദ്യയും ഒരുക്കിയിരുന്നു.പരിശീലകൻ ഇവാൻ വുകുമനോവിച്ച് ഉൾപ്പടെയുള്ളവർ സദ്യയിൽ പങ്കെടുത്തു.