ദിണ്ഡിഗല്‍ സൗരാഷ്ട്ര കോളനിയില്‍ ബാലാജി (34), ഭാരതിപുരം ഇന്ദ്രകുമാര്‍ (20), വെല്ലൂര്‍ പണപ്പാക്കം മോഹൻകുമാര്‍ (27) എന്നിവരെ പാലക്കാട് സൈബര്‍ക്രൈം പൊലീസാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പുത്തൂര്‍ സ്വദേശിനിയുടെ പേരില്‍ കൊറിയര്‍ സ്ഥാപനം വഴി വിദേശരാജ്യത്തേക്ക് അയച്ച പാഴ്‌സലില്‍ മയക്കുമരുന്ന് കണ്ടെത്തിയെന്ന് അറിയിച്ചായിരുന്നു തട്ടിപ്പ്.
മുംബൈ പൊലീസിന്റെ നാര്‍കോട്ടിക് വിഭാഗം നിയമനടപടി തുടങ്ങിയെന്നും കേസില്‍നിന്ന് രക്ഷിക്കാമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. മുംബൈ പൊലീസ് മേധാവിയെന്ന വ്യാജേനയായിരുന്നു സംസാരം.
സംസാരം.ആഗസ്‌ത് 21നാണ് -യുവതിയെ ഫോണില്‍ വിളിച്ചത്. ഫെഡക്സ് എന്ന കൊറിയര്‍ സ്ഥാപനത്തില്‍നിന്നാണെന്നും നിങ്ങള്‍ മുംബൈയില്‍നിന്ന് തായ്‌വാനിലേക്ക് അയച്ച കൊറിയര്‍ മടങ്ങിവന്നുവെന്നും പറഞ്ഞു. തുടര്‍ന്ന് മുംബൈ പൊലീസിന്റെ നാര്‍കോട്ടിക് വിഭാഗത്തിന് ഫോണ്‍ കണക്‌ട് ചെയ്യുന്നുവെന്നും പറഞ്ഞു. ശേഷം വയര്‍ലെസ് ശബ്ദങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ പൊലീസ് ഡിസിപി എന്ന വ്യാജേന സംസാരിക്കുകയായിരുന്നു. വിശ്വസിപ്പിക്കാനായി യുവതിയുടെ ആധാര്‍നമ്ബറും പറഞ്ഞു.
ഇത് ഒഴിവാക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 44.99 ലക്ഷം രൂപ ട്രാൻസ്ഫര്‍ ചെയ്യിപ്പിച്ചു.തട്ടിപ്പാണെന്ന് മനസ്സിലായതോടെ യുവതി പാലക്കാട് സൈബര്‍ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.