ന്യൂഡല്‍ഹി: വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന 85കാരിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 28 വയസ്സുള്ള ആകാശ് എന്ന യുവാവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. വയോധികയെ ബലാത്സംഗത്തിനിരയാക്കിയശേഷം ചുണ്ടുകള്‍ ബ്ലേഡ് ഉപയോഗിച്ചു മുറിച്ചു.
വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ഉറങ്ങിക്കിടന്നിരുന്ന വയോധികയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് അവരെ മര്‍ദിക്കുകയും ചുണ്ടുകള്‍ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തു. സ്ത്രീയുടെ സ്വകാര്യഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ ഡല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നു ഗുരുതരമായ വീഴ്ച സംഭവിച്ചെന്നു ഡല്‍ഹി
വനിതാ കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാള്‍ ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിന്റെ വിശദാംശങ്ങളും എഫ്ഐആറിന്റെ പകര്‍പ്പും ലഭിക്കണമെന്നും വനിതാ കമ്മിഷന് അധ്യക്ഷ ആവശ്യപ്പെട്ടു.