കൊല്ലം: ഗുരുവായൂര്‍-പുനലൂര്‍, മധുര- ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം എന്നീ മൂന്ന് ട്രെയിനുകള്‍ റെയില്‍വേ ഒന്നാക്കി.ഈ മൂന്ന് ട്രെയിനുകള്‍ക്ക് പകരം ഓഗസ്റ്റ് 27 മുതല്‍ മധുര-ഗുരുവായൂര്‍ എക്സ്പ്രസ് എന്ന ഒറ്റ ട്രെയിൻ സര്‍വ്വീസ് നടത്തും.
മധുര-ഗുരുവായൂര്‍ എക്സ്പ്രസ് (16327) ഓഗസ്റ്റ് 27-ന് രാവിലെ 11.20-ന് പുറപ്പെട്ട് 28-ന് പുലര്‍ച്ചെ 2.10-ന് ഗുരുവായൂരില്‍ എത്തും. ഗുരുവായൂര്‍-മധുര എക്സ്പ്രസ് (16328) 28-ന് രാവിലെ 5.50-ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട് അന്നേദിവസം രാത്രി 7.30-ന് മധുരയില്‍ എത്തും.
ഒരു എസി ത്രീ ടയര്‍, രണ്ട് സ്ലീപ്പര്‍ ക്ലാസ്, ഒമ്ബത് ജനറല്‍ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് ഉള്‍പ്പെടെ ആകെ 14 കോച്ചുകളാണ് മധുര-ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനിലുള്ളത്.