അതേസമയം പ്രിയങ്ക ഗാന്ധി എവിടെ നിന്ന് മത്സരിച്ചാലും തീര്‍ച്ചയായും വിജയിക്കുമെന്ന് ശിവസേന (യു.ബി.ടി) എം.പി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.പ്രിയങ്കാ ഗാന്ധിക്ക് അമേത്തിയില്‍ നിന്നോ വാരണാസിയില്‍ നിന്നോ മത്സരിക്കാം. മണ്ഡലം ഏതായാലും അവര്‍ വിജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ 26 ഭാരതീയ ജനതാ ഇതര പാര്‍ട്ടികളുണ്ട്.അവരുടെയെല്ലാം എം.എല്‍.എമാരുടേയും എം.പിമാരുടേയും വോട്ടുകള്‍ ഈ മത്സരത്തില്‍ ഒന്നിച്ചുനില്‍ക്കുമെന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി.
വിശാല പ്രതിപക്ഷ സഖ്യമായ ഇൻഡ്യ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രകടമായ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്.ഇൻഡ്യ സഖ്യത്തെ കുറിച്ച് പാര്‍ലമെന്‍റ് മുതല്‍ ചെങ്കോട്ടയില്‍ വരെയെത്തിയ മോദിയുടെ വിമര്‍ശനം ഈ അസ്വാരസ്യത്തിന്‍റെ സൂചനയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.