Fiction

നിയമത്തിന്റെ ദുർഘടപാതകളിൽ നീതിബോധവും മനുഷ്യത്വവും നമ്മെ നയിക്കട്ടെ

വെളിച്ചം

    ജീവിതത്തില്‍ എന്തുവന്നാലും സത്യം മാത്രമേ പറയാവൂ എന്ന് പറഞ്ഞ് ഗുരു തന്റെ പ്രഭാഷണം അവസാനിപ്പിച്ചു. അപ്പോഴാണ് ഒരു മാന്‍ ഓടിക്കിതച്ച് എത്തിയത്. അത് ഒളിക്കാന്‍ സ്ഥലം തിരയുന്നത് കണ്ടപ്പോള്‍ ഗുരു സ്വന്തം ആശ്രമം തുറന്നുകൊടുത്തു. തൊട്ടുപിന്നാലെ ഒരു വേട്ടക്കാരനും ആശ്രമത്തിലേക്കെത്തി ഗുരുവിനോട് മാനിനെക്കുറിച്ച് അന്വേഷിച്ചു.

Signature-ad

താന്‍ കണ്ടില്ലെന്ന് ഗുരു മറുപടി നല്‍കി.  വേട്ടക്കാരന്‍ തിരികെ പോയി.  ഇതെല്ലാം കണ്ടു നിന്ന ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു:

  “അങ്ങു പറഞ്ഞതിന് വിപരീതമാണല്ലോ ഇപ്പോള്‍ ചെയ്തത്?”
ഗുരു പറഞ്ഞു:

“സത്യം തന്നെയാണ് പറയേണ്ടത്.  പക്ഷേ, ഒരു നിഷ്‌കളങ്ക ജീവിതം രക്ഷിക്കേണ്ട അവസരമാണ് ഉളളതെങ്കില്‍ സാഹചര്യത്തിനൊത്ത് പെരുമാറണം.. !”

ഒരു നിയമവും പൂര്‍ണ്ണമല്ല, ഒരു മൂല്യവും എപ്പോഴും ഒരുപോലെയുമല്ല. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് പുനര്‍വായനകള്‍ ആവശ്യമായി മാറുന്നു.

എല്ലാം നിയമാനുസൃതം ചെയ്യാന്‍ നിയമബോധം മതി.  പക്ഷേ, നിസ്സഹായത നോക്കി പെരുമാറാന്‍ നീതിബോധവും മനുഷ്യത്വവും വേണം.   ക്രിയാത്മമകമായി ജീവിക്കണമെങ്കില്‍ തലച്ചോറും ഹൃദയവും ഒരുപോലെ പ്രവര്‍ത്തിക്കണം. നിയമം നിലനിര്‍ത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് അവ പിന്തുടരുന്നവരുടെ ജീവന്‍ നിലനിര്‍ത്താനും ബാധ്യതയുണ്ട്. നിയമം കൊണ്ട് രക്ഷിക്കാനാകാത്തവരെ ഹൃദയം കൊണ്ട് രക്ഷിക്കണം. നിയമം മാത്രമല്ല, സാഹചര്യങ്ങളും  പരിഗണിക്കാന്‍ നമുക്ക് ശ്രമിക്കാം.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപു കുമാർ

Back to top button
error: