Month: August 2023
-
Kerala
ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം; സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും നിർമ്മാണം
ഇടുക്കി: ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മിക്കുന്നത് ഭൂപതിവ് ചട്ടം ലംഘിച്ചെന്ന് ആരോപണം. ദേവികുളം താലൂക്കിലെ ശാന്തൻപാറയടക്കം എട്ട് വില്ലേജുകളിൽ എൻഒസി ഇല്ലാതെ കെട്ടിട നിർമ്മാണം പാടില്ലെന്നാണ് ചട്ടം. എന്നാൽ റവന്യു വകുപ്പിന്റെ എൻ ഒ സി ഇല്ലാതെയാണ് ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മറ്റി ഓഫീസ് നിർമ്മാണം നടക്കുന്നത്. നിലവിൽ പ്രദേശത്ത് വാണിജ്യാവശ്യത്തിന് കെട്ടിടം പണിയുന്നതിന് റവന്യൂ വകുപ്പ് നിലവിൽ അനുമതി നൽകുന്നില്ല. വീട് നിർമ്മാണത്തിന് മാത്രമാണ് അനുമതി നൽകുന്നതെന്നിരിക്കെയാണ് അനധികൃതമായ നിർമ്മാണ പ്രവർത്തി നടക്കുന്നത്. കഴിഞ്ഞ നവംബർ 25 ന് ചട്ടലംഘനം നടത്തിയുളള നിർമ്മാണമെന്ന് കണ്ട് കെട്ടിട നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. തുടർ നടപടികൾക്കായി ഉടുമ്പൻചോല തഹസിൽദാർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റിപ്പോർട്ടും നൽകി. എന്നാൽ ഇത് അവഗണിച്ച സിപിഎം, നിർമ്മാണ പ്രവർത്തനവുമായി മുന്നോട്ട് പോകുകയായിരുന്നു. നേരത്തെ ഇതേ സ്ഥലത്തുണ്ടായിരുന്ന ഒരു നില കെട്ടിടം പൊളിച്ച് മാറ്റിയാണ് മൂന്ന് നില കെട്ടിടം പണിയുന്നത്. എന്നാൽ നേരത്തെയുണ്ടായിരുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയെന്ന…
Read More » -
Kerala
തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ട്രെയിനിംഗ് ഡിവിഷനിൽ വിവിധ തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ററാക്ടീവ് മൾട്ടിമീഡിയ ആൻഡ് വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഗ്രാഫിക് ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവയാണ് കോഴ്‌സുകൾ. പട്ടികജാതി, പട്ടികവർഗം, മറ്റർഹ വിദ്യാർത്ഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. ഒ.ബി.സി./എസ്.ഇ.ബി.സി/മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. അപേക്ഷാ ഫോമിന്റെ വില 100 രൂപ. പൂരിപ്പിച്ച അപേക്ഷ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെപ്റ്റംബർ 18ന് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2347209, 2447328 , http://www.captkerala.com/
Read More » -
NEWS
ചൈനയിലെ യുവാക്കൾ മാനസിക സമ്മർദ്ദങ്ങളിൽ രക്ഷപെടാൻ ചെയ്യുന്നത്…. വീടും വേണ്ട, ഓഫീസും വേണ്ട, സമാധാനം മതി, വാരാന്ത്യങ്ങൾ ഹോട്ടലുകളിൽ
ചൈനയിലെ യുവാക്കൾക്കിടയിൽ മാനസിക സമ്മർദ്ദം കൂടി വരുന്നതുമായി ബന്ധപ്പെട്ട നിരവധി റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്. ഇപ്പോഴിതാ മാനസിക സമ്മർദ്ദങ്ങളിൽ രക്ഷപെടാൻ ചൈനക്കാർ നടത്തുന്ന ശ്രമങ്ങളും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. മാനസിക സമ്മർദ്ദം കുറയ്ക്കാനും ഒറ്റപ്പെടൽ ഒഴിവാക്കാനുമായി താൽക്കാലിക പങ്കാളികളെ തേടുന്ന ശീലം ചെറുപ്പക്കാർക്കിടയിൽ കൂടി വരുന്നതായി ഏതാനും ദിവസങ്ങൾക്കു മുൻപ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ സമ്മർദ്ദത്തെ മറികടക്കാൻ വാരാന്ത്യങ്ങൾ ഹോട്ടലുകളിൽ ചെലവഴിക്കുന്ന പതിവിലേക്ക് കൂടി ചൈനക്കാർ മാറിയിരിക്കുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. “ഗ്യാപ്പ് ഡേയ്‌സ്” എന്നാണ് ഈ പുതിയ ട്രെൻഡിനെ വിശേഷിപ്പിക്കുന്നത്. തിരക്കേറിയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടാൻ വാരാന്ത്യങ്ങളിൽ ചെറിയ ഇടവേളകൾ എടുക്കുകയും ആഡംബര ഹോട്ടലുകളിലും മറ്റും സമയം ചെലവഴിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഈ പ്രവണതയെ പിന്തുണയ്ക്കുന്നവർ ഹോട്ടലുകളിൽ താമസിക്കുന്നത് സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളിൽ നിന്നും മാറിനിൽക്കാനും ജോലിയിൽ നിന്നുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായിമാണ്. ഒരു…
Read More » -
Business
എയർ ഇന്ത്യ, ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ നിരക്ക് കുറച്ചു; ഈ ഓഫർ വെറും 96 മണിക്കൂർ മാത്രം!
ദില്ലി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ,ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകളുടെ നിരക്ക് കുറച്ചു. 96 മണിക്കൂർ മാത്രമേ ഓഫ്ഫർ ഉണ്ടാകുകയുള്ളൂ. അതായത് 4 ദിവസത്തേക്ക് മാത്രം. ടിക്കറ്റുകളുടെ വില്പന ആഗസ്റ്റ് 17-ന് ആരംഭിച്ചു. ഓഫ്ഫർ നാളെ അവസാനിക്കും. യാത്രക്കാർക്ക് മിതമായ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത്. 1,470 രൂപ മുതൽ ആഭ്യന്തര വിമാന ടിക്കറ്റുകൾ എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു, ബിസിനസ് ക്ലാസിന് 10,130 രൂപ മുതലാണ് നിരക്ക്. എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. റിസർവേഷനുകൾക്ക് കൺവീനിയൻസ് ഫീസ് ബാധകമല്ല. സെപ്തംബർ 1 മുതൽ ഒക്ടോബർ 31, 2023 വരെയുള്ള ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ യാത്രയ്‌ക്കായാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. എയർ ഇന്ത്യ വെബ്‌സൈറ്റും മൊബൈൽ ആപ്പും വഴിയല്ലാതെ അംഗീകൃത ട്രാവൽ ഏജന്റുമാർ, ഓൺലൈൻ ട്രാവൽ ഏജൻസികൾ (OTA) വഴി ബുക്കിംഗുകൾ നടത്താം, എന്നാൽ…
Read More » -
India
രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ കെടിഎം അഡ്വഞ്ചറിൽ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ദില്ലി: രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇത്തവണ പിതാവിൻറെ ജന്മദിനം രാഹുൽ ഗാന്ധി ആഘോഷിക്കുക. കെടിഎമ്മിൻറെ 390 അഡ്വഞ്ചർ ബൈക്കിലാണ് രാഹുൽ ഗാന്ധിയുടെ യാത്ര. ബൈക്കിംഗ് ഗിയർ അണിഞ്ഞുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് രാഹുൽ പങ്കുവച്ചത്. സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങൾ. ഓഗസ്റ്റ് 25 വരെ ലാഹുൽ ലഡാക്കിൽ തുടരുമെന്നാണ് വിവരം. കെടിഎം 390 അഡ്വഞ്ചർ 373 സിസി ബൈക്കാണ് രാഹുലിൻറെ ലഡാക്ക് യാത്രയ്ക്ക് ഊർജമായിട്ടുള്ളത്. നേരത്തെ കെടിഎം 390 ബൈക്ക് സ്വന്തമായുള്ളതായി രാഹുൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാൽ അത് ഉപയോഗിക്കാൻ കഴിയാത്തതിലെ നിരാശയും രാഹുൽ പങ്കുവച്ചിരുന്നു. Upwards and onwards – Unstoppable! pic.twitter.com/waZmOhv6dy — Congress (@INCIndia) August 19, 2023 സുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലെന്ന് വ്യക്തമാക്കുന്നതാണ് യാത്രാ ചിത്രങ്ങൾ. ഓഗസ്റ്റ് 25 വരെ ലാഹുൽ ലഡാക്കിൽ…
Read More » -
Kerala
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ ജില്ലകളിലും അടുത്ത മാസം മുതല്‍
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി സെപ്റ്റംബർ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ പ്രസവം നടക്കുന്ന മുഴുവൻ സർക്കാർ ആശുപത്രികളിലും പദ്ധതി യാഥാർത്ഥ്യമായി. തിരുവനന്തപുരവും, കണ്ണൂരും ഉടൻ യാഥാർത്ഥ്യമാകും. എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പൂർത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തിൽ വീട്ടിലെത്തിയ്ക്കുന്ന മാതൃയാനം പദ്ധതി തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലും ആരംഭിക്കുന്നു. എസ്.എ.ടി.യിൽ മാതൃയാനം പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. പ്രതിവർഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയിൽ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്.എ.ടി.യിൽ ഈ…
Read More » -
Crime
താനൂരിലെ കസ്റ്റഡി മരണം: തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമെന്ന് ഫോറൻസിക് സര്‍ജൻ
മലപ്പുറം: താനൂരിലെ കസ്റ്റഡി മരണത്തിൽ തനിക്കെതിരായ പൊലീസ് അരോപണം അടിസ്ഥാന രഹിതമാണെന്ന് ഫോറൻസിക് സർജൻ ഡോ ഹിതേഷ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിന്റെ തുടക്കം മുതൽ അവസാനം വരെ വീഡിയോഗ്രാഫി ചെയ്തിട്ടുണ്ടെന്നും താൻ ഉൾപ്പടെ മൂന്നു ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് പോസ്റ്റുമോർട്ടം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹത്തിലെ പരിക്കുകൾ അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാണിച്ചു കൊടുത്തിരുന്നു. മരണകാരണ സാധ്യതകളാണ് പോസ്റ്റുമോർട്ടം റിപ്പേർട്ടിൽ ചൂണ്ടികാട്ടുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അനുവധിക്കില്ലെന്നും ഡോ ഹിതേഷ് പറഞ്ഞു. ഞാൻ ഒരു പൊലീസുകാരന്റെയും കാലുപിടിച്ചിട്ടില്ല. ഹൈകോടതി അഞ്ചു വർഷം മുമ്പ് തള്ളിയ കേസിനെ കുറിച്ച് പൊലിസ് പറയുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും ഡോ ഹിതേഷ് കൂട്ടിചേർത്തു. നേരത്തെ ഫോറൻസിക് സർജനായ ഡോ ഹിതേഷിനെതിരെ പൊലീസിന്റെ റിപ്പേർട്ട് പുറത്തുവന്നിരുന്നു. താമിർ ജിഫ്രിയുടെ മരണ കാരണം അമിത ലഹരി ഉപയോഗവും ഹൃദ്രോഗവും ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നിരിക്കെ ശരീരത്തിലേറ്റ പരിക്കുകൾ മരണകാരണമായെന്ന് എഴുതി ചേർത്തത് ബോധപൂർവ്വമാണെന്നായിരുന്നു പൊലീസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. ആന്തരികവയവ പരിശോധന ഫലം…
Read More » -
Kerala
ലോട്ടറി വിൽപനക്കാർക്കും ഏജന്റുമാർക്കും ഓണം ഉത്സവബത്ത പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും ഉത്സവബത്ത പ്രഖ്യാപിച്ചു. യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ബോണസായി 4,000 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2,750 രൂപയും നൽകുമെന്ന് ധനകാര്യ മന്ത്രി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1,000 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6,000 രൂപയാണ്.…
Read More » -
Kerala
ചിങ്ങമായിട്ടും മഴ കനിയാത്തതോടെ ദുരിതത്തിലായി ഓണ പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ
മാവൂർ: ചിങ്ങമായിട്ടും മഴ കനിയാത്തതോടെ ദുരിതത്തിലായി ഓണ പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകർ. ഉണങ്ങിത്തുടങ്ങിയ മണ്ണ് ഉഴുതുമറിക്കാനാവാത്തത് കൊണ്ട് കോഴിക്കോട് മാവൂരിലെ നെൽകർഷകർ മുളപ്പിച്ച ഞാറ് ഉണങ്ങിത്തുടങ്ങിയ സ്ഥിതിയാണ്. മഴ പെയ്യുന്നത് വരെ പിടിച്ചുനിൽക്കാൻ പാടത്ത് വെള്ളം പമ്പ് ചെയ്യുകയാണ് കർഷകർ. സാധാരണ ഞാറു പറിച്ചുനടുന്ന ചിങ്ങമാസത്തിൽ പാടത്ത് കെട്ടിക്കിടക്കുന്ന വെള്ളം പുറത്തേക്ക് പമ്പ് ചെയ്യാറാണ് കർഷകരുടെ പതിവ്. ഇത്തവണയിവർക്ക് മഴ കിട്ടിയിട്ട് 23 ദിവസമായി. ഉണങ്ങിത്തുടങ്ങിയ പാടത്ത് എത്ര പമ്പ് ചെയ്തിട്ടും വെള്ളം നിൽക്കുന്നുമില്ല. ചെളിയായി ഉഴുതുമറിക്കാതെ എങ്ങനെ ഞാറു നടുമെന്നാണ് കർഷകനായ രമേശൻ ചോദിക്കുന്നത്. രണ്ടാഴ്ചയായി മുളപ്പിച്ച വിത്തുകൾ പറിച്ചുനടാത്തത് കൊണ്ട് ഉണങ്ങിത്തുടങ്ങി. ഇതോടൊപ്പം ഉണങ്ങുന്നത് കർഷകരുടെ പ്രതീക്ഷകളുമാണ്. കഴിഞ്ഞ തവണ വാഴക്കൃഷിയിൽ വന്ന നഷ്ടം തീർക്കാനാണ് പ്രഭാകരൻ പച്ചക്കറിയിൽ പ്രതീക്ഷ വെച്ചത്. വെള്ളമില്ലാത്തത് കൊണ്ട് മുരടിച്ച് നിൽക്കുന്ന കയ്പക്ക മുതൽ കൃഷിയിറക്കിയതൊന്നും ഇനി വിപണിയിലെത്തിക്കാനാവില്ലെന്നും പ്രഭാകരൻ പറയുന്നു. നെല്ലും പച്ചക്കറിയും മാത്രമല്ല തെങ്ങും കവുങ്ങും വരെ ഉണങ്ങിത്തുടങ്ങി. അവകൂടി…
Read More »
