Month: August 2023
-
India
ലോക റസ്‍ലിങ് കൂട്ടായ്മയില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പുറത്ത്
ന്യൂഡൽഹി:ലോക റസ്‍ലിങ് കൂട്ടായ്മയില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പുറത്ത്.ലൈംഗിക പീഡനം ഉൾപ്പെടെ ഏറെക്കാലമായി തുടരുന്ന വിവാദങ്ങള്‍ കാരണം സമയത്ത് തെരഞ്ഞെടുപ്പ് പോലും നടത്താൻ കഴിയാത്തതാണ് അംഗത്വം സസ്പെൻഡ് ചെയ്യാൻ ഇടയാക്കിയത്. നടപടി വന്നതോടെ സെപ്റ്റംബര്‍ 16ന് ആരംഭിക്കുന്ന ലോക ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻ പതാകക്ക് കീഴില്‍ താരങ്ങള്‍ക്ക് മത്സരിക്കാനാവില്ല. ഒളിമ്ബിക്സിനുള്ള യോഗ്യതാ മത്സരം കൂടിയായ ഇതില്‍ ന്യൂട്രല്‍ അത്‍ലറ്റുകളായി ഇറങ്ങേണ്ടി വരും. ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് ഗുസ്തി താരങ്ങള്‍ സമരത്തിനിറങ്ങുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് വൈകിയത്. നിലവില്‍ ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ നിയോഗിച്ച താല്‍ക്കാലിക സമിതിയാണ് ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു ഏപ്രില്‍ 28ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read More » -
India
മിസോറാമില്‍ റെയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി
ഐസ്വാൾ:മിസോറാമില്‍ റെയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.ഇതില്‍ 18 പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി അധികൃതര്‍ അറിയിച്ചു. മറിഞ്ഞ് വീണ തൂണുകളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് ഇവിടെ.നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ 104 മീറ്റര്‍ ഉയരമുള്ള തൂണുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ഗാന്‍ട്രി തകര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ എഞ്ചിനീയര്‍മാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍വെ മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഐസ്വാളിലെ സോറാം മെഡിക്കല്‍ കോളേജിലെയും സിവില്‍ ആശുപത്രിയിലെയും സംഘമാണ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. മൃതദേഹങ്ങള്‍ എംബാം ചെയ്ത് അതത് ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി റെയില്‍വേ വകുപ്പിന് കൈമാറുമെന്ന് മിസോറാം സര്‍ക്കാര്‍ അറിയിച്ചു.
Read More » -
India
കിട്ടുന്നത് ചെറിയ ശമ്ബളം, എങ്കിലും അവർ കാര്യം നടത്തി:ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍
തിരുവനന്തപുരം: കിട്ടുന്നത് ചെറിയ ശമ്ബളമാണെങ്കിലും അവർ കാര്യം നടത്തിയെന്നും ഐഎസ്‌ആര്‍ഒയില്‍ കോടീശ്വരന്മാരായ ശാസ്ത്രജ്ഞന്മാരില്ലെന്നും ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ അപേക്ഷിച്ച് അഞ്ചിലൊന്ന് ശമ്ബളം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനമാണ്. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കുന്ന വേതനം ആഗോളതലത്തില്‍ നല്‍കുന്നതിന്റെ അഞ്ചിലൊന്ന് മാത്രമാമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ ബഹിരാകാശ പര്യവേക്ഷണം നടത്താനാകുന്നത് ചില്ലറ നേട്ടമല്ല.ദൗത്യത്തോടുള്ള അഭിനിവേശവും ആത്മാര്‍പ്പണവുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ദീര്‍ഘകാല കാഴ്ചപ്പാടും കൃത്യമായ ആസൂത്രണവുമാണ് ഈ നേട്ടത്തിന് കാരണം.അല്ലാതെ ആരുടേയും സപ്പോർട്ടോ സഹായമോ അല്ല ഇതിന് പിന്നിൽ – മാധവൻ നായർ പറഞ്ഞു.
Read More » -
Kerala
മുഖ്യമന്ത്രിയല്ല,ആരുവന്നാലും പുതുപ്പള്ളിയിൽ ചലനമുണ്ടാകില്ല: ചാണ്ടി ഉമ്മൻ
കോട്ടയം: മുഖ്യമന്ത്രിയല്ല,ആരുവന്നാലും പുതുപ്പള്ളിയിൽ ചലനമുണ്ടാകില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ.ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മണ്ഡലത്തിൽ എത്തുമെന്നിരിക്കെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. മുഖ്യമന്ത്രിയോ മന്ത്രിമാരോ വന്നോട്ടെ, പുതുപ്പള്ളിക്കാരിൽ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ല.ഇവിടെ വികസനം കൊണ്ട് വന്നതാരെന്നു പുതുപ്പള്ളിക്കാര്‍ക്ക് നന്നായി അറിയാം – ചാണ്ടി ഉമ്മൻ പറഞ്ഞു. അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണത്തിനായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും അഞ്ചര മണിക്ക് അയര്‍ക്കുന്നത്തുമായി നടക്കുന്ന പൊതുയോഗങ്ങളിലാണ് അദ്ദേഹം സംസാരിക്കുക. യോഗങ്ങളില്‍ മന്ത്രിമാര്‍ അടക്കം പ്രമുഖ എല്‍ഡിഎഫ് നേതാക്കളും പങ്കെടുക്കും.
Read More » -
Kerala
32 കുപ്പി മദ്യവുമായി ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
നാദാപുരം:മാഹിയില്‍നിന്ന് കടത്തുകയായിരുന്ന 32 കുപ്പി വിദേശ മദ്യവുമായി ബിജെപി പ്രവര്‍ത്തകനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. തൂണേരി കളത്തറ പുതുശ്ശേരി വീട്ടില്‍ ബിജേഷ് (41) ആണ് അറസ്റ്റിലായത്. ബുധൻ വൈകിട്ട് അഞ്ചിന് സംസ്ഥാനപാതയില്‍ പേരോട് ടൗണില്‍ വാഹനപരിശോധനയ്ക്കിടയിലാണ് സംഭവം.മദ്യം കടത്തിയ ഓട്ടോ ഉള്‍പ്പെടെയാണ് പിടികൂടിയത്. എസ്‌ഐമാരായ ജിയോ സദാനന്ദനും എസ് ശ്രീജിത്തും ഡിവൈഎസ്പി സ്ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പിടികൂടിയത്. നാദാപുരം മേഖലയില്‍ വില്‍പ്പനക്കെത്തിച്ചതാണ് മദ്യമെന്ന് പൊലീസ് പറഞ്ഞു.
Read More » -
Kerala
എംഡിഎംഎയും കഞ്ചാവുമായി മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍
കൊച്ചി:രാസലഹരിയും കഞ്ചാവുമായി മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. ആലപ്പുഴ തഴക്കര ഇടയില്‍ വീട്ടില്‍ റിച്ചു റെജി (20), കോട്ടയം പാമ്ബാടി ചെട്ടിമറ്റം എല്‍ബിൻ മാത്യു ഫിലിപ്പ് (19), കൂരപ്പടി മൈലാടിയില്‍ നെവിൻ മാത്യു (20) എന്നിവരെയാണ് ഡിസ്ട്രിക്ക് ആന്‍റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷൻ ഫോഴ്സും പെരുമ്ബാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ബിബിഎ വിദ്യാര്‍ഥികളായ ഇവരില്‍നിന്ന് 1.37 ഗ്രാം എംഡിഎംഎയും രണ്ട് പൗച്ചുകളിലായി 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അറയ്ക്കപ്പടി കുമ്മനോട് കനാല്‍പ്പാലം ജംഗ്ഷനില്‍ വാടക വീട്ടിലാണ് ഇവരുടെ താമസം. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിക്കകത്ത് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളുരുവിരില്‍ നിന്നാണ് രാസലഹരി വാങ്ങിയിരുന്നത്. ഉപയോഗത്തെ കൂടാതെ വില്‍പ്പനയും ഇവര്‍ക്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ചെറിയ പായ്ക്കറ്റുകളിലാക്കി വിദ്യാര്‍ഥികള്‍ക്കിടയിലാണ് വില്‍പ്പന.
Read More » -
Kerala
വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി കൊച്ചിൻ ഫിനാൻസ് ബാങ്കിന്റെ പൂക്കളം
കൊച്ചി:2450 ചതുരശ്ര അടിയില്‍ ഒരുക്കിയ ഭീമൻ പൂക്കളം വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഓണാഘോഷത്തിന്‍റെ ഭാഗമായി ഉജ്ജീവൻ സ്മോള്‍ ഫിനാൻസ് ബാങ്കാണ് കൊച്ചി ജിംഖാനയില്‍ ഭീമൻ പൂക്കളമൊരുക്കിയത്. 150-ലധികം ഉജ്ജീവൻ സ്മോള്‍ ഫിനാൻസ് ബാങ്ക് ഉപഭോക്താക്കള്‍ ചേര്‍ന്നാണു പൂക്കളമൊരുക്കിയത്. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, ബാങ്ക് എംഡി ഈട്ടീര ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിന്‍റെ ഭൂപടവും സാംസ്കാരിക വൈവിധ്യങ്ങളും പൂക്കളത്തില്‍ ആവിഷ്കരിച്ചിരുന്നു.
Read More » -
Kerala
സംവിധായകൻ കിരണ്‍ ജി നാഥ് പൊള്ളലേറ്റു മരിച്ചു
ആലുവ: സിനിമാ സംവിധായകൻ കിരണ്‍ ജി നാഥ് പൊള്ളലേറ്റു മരിച്ചു. ആലുവ യുസി കോളേജിനുസമീപം ഇല്ലിക്കുളത്തെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.48 വയസ്സായിരുന്നു. പറവൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കിരണിനെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടത്. കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ ഭരണസമിതി അംഗങ്ങളായ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മാനസികമായി പീഡിപ്പിക്കുന്നു എന്നു കാണിച്ച് കിരണിന്റെ ഭാര്യ ജയലക്ഷ്മി 2022 മെയ് അഞ്ചിന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് കിരണും കുടുംബവും ഭീഷണിയും സമ്മര്‍ദവും നേരിട്ടിരുന്നതായി സൂചനയുണ്ട്. ‘കലാമണ്ഡലം ഹൈദരാലി’ സിനിമയുടെ സംവിധായകനാണ് കിരണ്‍ ജി നാഥ്.ആലപ്പുഴ കരുവാറ്റ സ്വദേശിയാണ്.ആര്യാദേവിയാണ് ഏക മകള്‍.ആലുവ ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
Crime
മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയുള്ള കല്ലേറ്; കൊണ്ടോട്ടി സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍: മാഹിയില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാളെ ആര്‍പിഎഫ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് (32) ആണ് അറസ്റ്റിലായത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആര്‍പിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും. ഓഗസ്റ്റ് 16 ന് മാഹി്ക്കും തലശ്ശേരിക്കും ഇടയില്‍ വച്ചായിരുന്നു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ഉണ്ടായത്. ആക്രമണത്തില്‍ സി-8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചെന്നാണ് യാത്രക്കാര്‍ പറയുന്നത്. ആര്‍പിഎഫ് സംഘം പരിശോധന നടത്തിയ ശേഷം പൊട്ടിയ ചില്ല് താത്കാലികമായി ഒട്ടിച്ചുവെച്ച് ട്രെയിന്‍ യാത്ര തുടരുകയായിരുന്നു. സംസ്ഥാനത്ത് ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് തുടര്‍ക്കഥയാവുകയാണ്. രാജധാനി എക്‌സ്പ്രസിന് നേരെ കാഞ്ഞങ്ങാട് വച്ചും വന്ദേ ഭാരത് എക്സ്പ്രസിന് നേരെ പരപ്പനങ്ങാടിക്ക് അടുത്ത് വച്ചും കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 3.40 ഓടെയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. കോച്ചിന്റെ ഗ്ലാസ് പൊട്ടി. കാഞ്ഞങ്ങാട് റെയില്‍വേ…
Read More » -
Kerala
കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണം: ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. വേണ്ട സഹായം സര്‍ക്കാര്‍ നല്‍കണം.സര്‍ക്കാരിന്റെ സഹായം കെഎസ്ആര്‍ടിസിക്ക് നിഷേധിക്കാന്‍ പാടില്ല.കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തില്‍ ഇടപെടാന്‍ ആകില്ല.കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.ശമ്പളം വൈകുന്നതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. തിരുവനന്തപുരം നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ 60 ഇലക്ട്രിക് ബസുകള്‍ സിറ്റി സര്‍വീസിനായി കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ശനിയാഴ്ച കൈമാറും. പുതിയ ബസുകളുടെ കൈമാറ്റത്തിന്റെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ശനിയാഴ്ച വൈകിട്ട്മുഖ്യമന്ത്രി പിണറായി വിജയന്‍ ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിര്‍വഹിക്കും.
Read More »