LIFELife Style

”അറുപത് വയസ്സാകാറായി, പ്രായം ഒരു നമ്പറല്ലേ; മക്കള്‍ പറയും എനിക്ക് തീരെ ക്ഷമയില്ലെന്ന്”

ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നമുക്ക് ഫേസ് ചെയ്യേണ്ടി വന്നാലും നമ്മള്‍ എപ്പോഴും പോസിറ്റീവ് ആയിരിക്കണമെമെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ജീവിതം മുന്‍പോട്ട് പോകണമെങ്കില്‍ ആ പോസിറ്റിവിറ്റി അത്യാവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഒരുപാട് ദേഷ്യവും കാര്യങ്ങളും ഉള്ള ആളാണ്. ഞാന്‍ ഒട്ടും ക്ഷമയില്ലാത്ത ആളാണ്. മക്കളോട് ചോദിച്ചാല്‍ അവര്‍ പറയും, എന്റെ അമ്മ ഒട്ടും ക്ഷമയില്ലാത്ത ആളാണ് എന്ന്. ഒസിഡി എന്ന ഒരു അവസ്ഥയെനിക്കും ഉണ്ട്. അതായത് എനിക്ക് കറക്ട് ടൈമില്‍ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് വളരെ പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണ് താനെന്നും ശാന്തി കൃഷ്ണ പറഞ്ഞു.

Signature-ad

പ്രത്യേകിച്ചും മുംബൈയില്‍ ജനിച്ചു വളര്‍ന്ന ആളായതുകൊണ്ട് കറക്ട് സമയത്ത് കോളേജിലും മറ്റും എത്താന്‍ ആകില്ല. ആ ഒരു പങ്ച്വാലിറ്റിയും ഒസിഡിയും എല്ലാം കൂടി ചേര്‍ന്ന അവസ്ഥയാണ്. ഒരു ടാക്‌സിയില്‍ കയറി ഇരുന്നാല്‍ അയാള്‍ പതുക്കെ വണ്ടി ഓടിച്ചാല്‍ അപ്പോഴും നമുക്ക് ക്ഷമ നശിക്കും.

പിന്നെ പോസിറ്റിവിറ്റി നമ്മള്‍ തന്നെ ക്രിയേറ്റ് ചെയ്യേണ്ട കാര്യമാണ് ശാന്തി കൃഷ്ണ കൈരളി ചാനലിനോട് പറയുന്നു. അതേസമയം 75 വയസ്സുള്ള കഥാപാത്രം ചെയ്തതിനെക്കുറിച്ചും ശാന്തി മനസ്സ് തുറക്കുന്നുണ്ട്. അതൊക്കെ ഒരു ചലഞ്ചായിട്ടാണ് താന്‍ കാണുന്നതെന്നും ശാന്തി കൃഷ്ണ പറയുന്നു. എനിക്ക് ഇപ്പോള്‍ അറുപത് വയസ്സ് ആകാറായി. പക്ഷേ പ്രായം ഒരു നമ്പര്‍ എന്ന് പറയും പോലെയാണ് അതൊക്കെ.

ഡോക്ടര്‍ മാലിനി ആകാനുള്ള ഒരുക്കത്തെ കുറിച്ച് ചോദിച്ചപ്പോള്‍, രണ്ടുതരം ആക്ടിങ് ആണ് ഉള്ളത്, മെത്തേഡ് ആക്ടിങ്ങും, സ്പൊണ്ടേനിയസ് ആക്ടിങ്ങും. ഇത് വരെ താന്‍ മെത്തേഡ് ആക്ടിങ് നടത്തിയിട്ടില്ല. ഗ്ലിസറിന്‍ ഇട്ടിട്ട് ചിരിച്ചപ്പോള്‍ തമിഴ് പടത്തില്‍ നിന്നും ചീത്ത കേട്ടിട്ടുണ്ട്. പക്ഷേ ഗ്ലിസറിന്‍ ഇട്ടു ചിരിച്ചാലും ക്യാമറ ഓണ്‍ ചെയ്താല്‍ ഞാന്‍ ആ കഥാപാത്രത്തിന് അനുസരിച്ചു മാറും. ഒരു കഥാപാത്രത്തിനെ ക്കുറിച്ച് ഒരാള്‍ നമ്മളോട് പറയുമ്പോള്‍ അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് അതുമായി റിലേറ്റ് ചെയ്യാന്‍ സാധിക്കാറുണ്ട്.

മാലിനി എന്ന കഥാപാത്രത്തിലും എന്നെ പേഴ്‌സണലി റിലേറ്റ് ചെയ്യാന്‍ ആയില്ലെങ്കിലും സമൂഹത്തില്‍ ഉള്ള ആളുകള്‍ക്ക് റിലേറ്റ് ചെയ്യാന്‍ ആകും. ചില സീന്‍സില്‍ ഇമോഷണല്‍ ആയിട്ടുണ്ട്. ശാന്തി കൃഷ്ണ പറഞ്ഞു.

 

Back to top button
error: