കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി
‘മീശ വിനീത്’ എന്നറിയപ്പെടുന്ന വിനീതിനെയാണ് കിളിമാനൂര്‍ പൊലീസ് പിടികൂടിയത്.ഇക്കഴിഞ്ഞ ശനിയാഴ്ച്ച വൈകുന്നേരം 3 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയില്‍ നിന്നും പണയം വയ്ക്കുന്നതിനായി 6 പവൻ സ്വര്‍ണാഭരണങ്ങള്‍ ഒരു മാസം മുമ്ബ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെട്ടു.
താൻ നില്‍ക്കുന്നിടത്ത് വന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തു നിന്നും കെഎസ്ആര്‍ടിസി ബസില്‍ യുവതി കിളിമാനൂരില്‍ എത്തുകയായിരുന്നു. ബസില്‍ വന്നിറങ്ങിയ യുവതിയെ വിനീത് ബൈക്കില്‍ കയറ്റി വെള്ളല്ലൂരിലെ സ്വന്തം വീട്ടില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി കിളിമാനൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ 294(b), 323, 324, 506, 354 എന്നീ ഐപിസി വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.കാറും സ്കൂട്ടറും ഉള്‍പ്പെടെ മോഷണത്തിന് കന്റോണ്‍മെന്റ്, കല്ലമ്ബലം, നഗരൂര്‍, മംഗലപുരം സ്റ്റേഷനുകളിലും അടിപിടി നടത്തിയതിന് കിളിമാനൂരിലും ഉള്‍പ്പെടെ പന്ത്രണ്ടോളം കേസുകള്‍ വിനീതിന്റെ പേരിലുണ്ട്.