Month: August 2023

  • Kerala

    പാൽ നെറുകയിൽ കയറി ശ്വാസതടസ്സം; പിഞ്ചുകുഞ്ഞ് മരിച്ചു

    കാഞ്ഞങ്ങാട്: പാൽ നെറുകയിൽ കയറിയുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ – രജില ദമ്ബതികളുടെ അഹാന്‍ കൃഷ്ണ (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. ഉടൻതന്നെ കുഞ്ഞിനെ പടന്നക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഓണം ആഘോഷിക്കാനായി ഏതാനും ദിവസം മുമ്ബാണ് കുട്ടിയുടെ പിതാവ് മധുസൂദനൻ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.സഹോദരന്‍: അയാന്‍ കൃഷ്ണ

    Read More »
  • India

    വീട്ടിൽ പ്രാര്‍ത്ഥനായോഗം നടത്തിയ അഞ്ചു ക്രിസ്ത്യൻ വിശ്വാസികളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു

    ലക്നൗ:വീട്ടില്‍ ക്രിസ്ത്യൻ പ്രാര്‍ത്ഥനായോഗം നടത്തിയ അഞ്ചുപേരെ ഉത്തര്‍ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.കുശിനഗറിലാണ് സംഭവം.ഇവർക്കെതിരെ മതപരിവര്‍ത്തനത്തിനാണ് കേസെടുത്തിട്ടുള്ളത്. ചന്ദ്രശേഖര്‍ ആസാദ് നഗറിലെ തന്റെ വീട്ടില്‍ രാമചന്ദ്ര സാഹ്‌നി എന്നൊരാൾ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചിരുന്നു. ഇത് പ്രദേശവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനാണെന്നാരോപിച്ചാണ് കേസ്.രാമചന്ദ്ര സാഹ്‌നി, കിമ്മു, സിക്കന്ദര്‍ കുമാര്‍, ഹരേന്ദ്ര പ്രസാദ്, ഗുഡ്ഡി എന്നിവരാണ് പിടിയിലായത്. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ 91 പേരെയാണ് മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി

    കോഴിക്കോട്:തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി.വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കൈകാലുകള്‍ കെട്ടിയ നിലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്ന് കണ്ടെത്തിയത്. കോളജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രദേശത്തെ ലഹരിക്കടിമയായ യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.ഈ വീട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തു. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നൽകുന്ന സൂചന.

    Read More »
  • Crime

    മദ്യപിച്ചെത്തി അമ്മയുമായി വഴക്ക്; അനുനയിപ്പിക്കാനെത്തിയ 17 കാരനായ മകനെ അച്ഛൻ വെട്ടിയ സംഭവം: പിതാവിന് രണ്ട് വർഷം കഠിനതടവിനും 10,000 രൂപ പിഴയും

    മഞ്ചേരി: 17 കാരനായ മകനെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപിച്ച പിതാവിനെ മഞ്ചേരി ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി രണ്ട് വർഷം കഠിനതടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. തിരുവാലി പുന്നപ്പാല കുന്നുമ്മൽ സുരേഷിനെയാണ് (50) ജഡ്ജി എസ് നസീറ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു മാസത്തെ അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. 2022 ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തി അമ്മയുമായി വഴക്കിടുന്ന അച്ഛനെ അനുനയിക്കാനെത്തിയതായിരുന്നു മകൻ. മകന്റെ പ്രവൃത്തിയിൽ അതൃപ്തി തോന്നിയ സുരേഷ് കത്തിയെടുത്ത് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. വണ്ടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ പി രവിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഹാജറായ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി വാസു 13 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കി. സീനിയർ സിവിൽ പൊലീസ് ഓഫിസർ സബിത ഓളക്കലായിരുന്നു പ്രോസിക്യൂഷൻ അസിസ്റ്റ് ലൈസൺ ഓഫിസർ. ജാമ്യത്തിലെടുക്കാൻ ആളില്ലാത്തതിനാൽ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.…

    Read More »
  • Kerala

    സ്കൂള്‍ ബസ്സില്‍ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാര്‍ത്ഥിനി അതേ വാഹനമിടിച്ച്‌ മരിച്ചു

    കാസർകോട്:സ്കൂള്‍ ബസ്സില്‍ നിന്ന് വീടിന് സമീപം ഇറങ്ങിയ നഴ്സറി വിദ്യാര്‍ത്ഥിനി അതേ വാഹനമിടിച്ച്‌ മരിച്ചു.കാസര്‍ഗോഡ് പെരിയഡുക്ക മര്‍ഹബ ഹൗസില്‍ മുഹമ്മദ് സുബൈറിന്റെ മകള്‍ ആയിശ സോയ (നാല്) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീടിന് സമീപം ബസില്‍ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. ബസ് തിരിച്ചുപോകുന്നതിനായി പിറകോട്ട് എടുക്കുന്നതിനിടയിൽ  അടിയില്‍ പെടുകയായിരുന്നു.നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.

    Read More »
  • Kerala

    അഞ്ച് മാസം പീഡിപ്പിക്കുകയും ഒന്നരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ചെങ്ങന്നൂർ സ്വദേശി അറസ്റ്റിൽ

    പത്തനംതിട്ട : വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഒന്നര ലക്ഷംരൂപ തട്ടിയെടുക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ നാല്‍പ്പത്തിരണ്ടുകാരൻ പിടിയില്‍.ചെങ്ങന്നൂര്‍ മുണ്ടങ്കാവ് ഒഴറേത്ത് വീട്ടില്‍ ശ്രീജിത്ത് ആണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. യുവതിയുടെ വീട്ടില്‍ വച്ചും ഗുരുവായൂരിലെ ലോഡ്‌ജില്‍ വച്ചുമാണ് പീഡനം നടന്നത്. ഈ മാസം 20ന് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, തിരുവല്ലയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാള്‍ വിവാഹിതനാണ്. ഈവര്‍ഷം മാര്‍ച്ച്‌ ഏഴുമുതല്‍ ജൂലായ് അഞ്ചുവരെ യുവതിയുടെ വീട്ടില്‍ ഭാര്യാഭര്‍ത്താക്കന്മാരെപോലെ ജീവിച്ച്‌ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായും യുവതി വെളിപ്പെടുത്തി. വിവാഹ മോചനം ലഭിച്ചതായുള്ള റിപ്പോര്‍ട്ട് കിട്ടിയാലുടൻ വിവാഹം കഴിക്കുമെന്നായിരുന്നു പ്രതി യുവതിയോട് പറഞ്ഞിരുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി യുവതി ഈ മാസം രണ്ടിന് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തിരുവല്ലയില്‍ ഭാര്യക്കൊപ്പം താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് ശ്രീജിത്തിനെ പിടികൂടിയത്.

    Read More »
  • Crime

    എയര്‍ഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമത്തിന് ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

    കൊച്ചി: യുവതിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ പാലാരിവട്ടം പോലീസ് പിടികൂടി. കോട്ടയം കീഴ്കുന്ന് പാളക്കാട് ടിനു ഫിലിപ്പിനെ (24) യാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. പാലാരിവട്ടത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരനാണ് പ്രതി. ഹോട്ടല്‍ മുറി വൃത്തിയാക്കാനെന്ന വ്യാജേന കയറി എയര്‍ ഹോസ്റ്റസായ നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് കേസ്. അതേസമയം, തിരുവനന്തപുരം തുമ്പയിലും നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമമുണ്ടായി. ഇക്കഴിഞ്ഞ 20 നു രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. റോഡിലൂടെ നടക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷ് പിടിയിലായി. ഇന്‍ഫോസിസിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് 20 വയസുള്ള നാഗാലാന്‍ഡ് സ്വദേശിനിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നും ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം അക്രമി രക്ഷപ്പെട്ടു. തുടര്‍ന്ന്…

    Read More »
  • Crime

    വീട്ടുജോലിക്ക് വന്ന മറുനാടന്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമം; ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പ്കാരന്‍ പിടിയില്‍

    കൊച്ചി: വീട്ടുജോലിക്കായി വന്ന മറുനാടന്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി വട്ടേക്കുന്നം കാട്ടിലപറമ്പില്‍ റഫീഖി (49) നെയാണ് അറസ്റ്റ് ചെയ്തത്. പുതുതായി ജോലിക്കു വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിനിയെ ഇയാള്‍ നടത്തുന്ന ലേഡീസ് ഹോസ്റ്റലില്‍ ക്ലീനിങ് ജോലിക്കെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലീസ് ഇയാളെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം, സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിലായി. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് അറസ്റ്റ്. കിളിമാനൂര്‍ വെള്ളയൂര്‍ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികള്‍…

    Read More »
  • Kerala

    ആലുവയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    കൊച്ചി: ആലുവ കാരോത്തുകുഴിയില്‍ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. അപകടം മനസിലാക്കി വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ വീട്ടിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പുതിയ ഗ്യാസ് സിലിണ്ടര്‍ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോള്‍ അഗ്നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിന്‍ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോള്‍ അപകടം പേടിച്ച് വീട്ടില്‍ നിന്ന് എല്ലാവരും ഉടന്‍ തന്നെ പുറത്തേയ്ക്ക് ഇറങ്ങിയത് കൊണ്ടാണ് ആരും പരിക്ക് പറ്റാതെ രക്ഷപ്പെട്ടത്. ഇതിന് പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് വര്‍ഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.

    Read More »
  • Kerala

    മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിൽ കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്

    തിരുവനന്തപുരം:മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിൽ കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടൻ അനുവദിക്കുമെന്ന് സൂചന.ഇതിന്റെ ഭാഗമായി മംഗളൂരുവിൽ പിറ്റ്ലൈന്‍ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പടെ ചെന്നൈയില്‍ പരിശീലനം തുടങ്ങിയെന്നാണ് വിവരം. ഇതോടനുബന്ധിച്ച് തിരുവനന്തപുരം- മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയില്‍വേ മാറ്റിയിരുന്നു.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍കോട് എത്തും. രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് ആലോചിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. തിരിച്ച്‌ രാത്രി 11 മണിയോടെ മംഗളൂരുവില്‍ എത്തുന്ന രീതിയിലാകും സമയക്രമം. മംഗളൂരുവില്‍ വന്ദേഭാരതിനായുള്ള വൈദ്യുതി ലൈന്‍ വലിച്ച പിറ്റ്ലൈന്‍ സജ്ജമായിട്ടുണ്ട്.

    Read More »
Back to top button
error: