IndiaNEWS

ലോക റസ്‍ലിങ് കൂട്ടായ്മയില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പുറത്ത്

ന്യൂഡൽഹി:ലോക റസ്‍ലിങ് കൂട്ടായ്മയില്‍നിന്ന് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പുറത്ത്.ലൈംഗിക പീഡനം ഉൾപ്പെടെ ഏറെക്കാലമായി തുടരുന്ന വിവാദങ്ങള്‍ കാരണം സമയത്ത് തെരഞ്ഞെടുപ്പ് പോലും നടത്താൻ കഴിയാത്തതാണ് അംഗത്വം സസ്പെൻഡ് ചെയ്യാൻ ഇടയാക്കിയത്.

നടപടി വന്നതോടെ സെപ്റ്റംബര്‍ 16ന് ആരംഭിക്കുന്ന ലോക ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യൻ പതാകക്ക് കീഴില്‍ താരങ്ങള്‍ക്ക് മത്സരിക്കാനാവില്ല. ഒളിമ്ബിക്സിനുള്ള യോഗ്യതാ മത്സരം കൂടിയായ ഇതില്‍ ന്യൂട്രല്‍ അത്‍ലറ്റുകളായി ഇറങ്ങേണ്ടി വരും.

ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷണെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച്‌ ഗുസ്തി താരങ്ങള്‍ സമരത്തിനിറങ്ങുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളും കാരണമാണ് തെരഞ്ഞെടുപ്പ് വൈകിയത്. നിലവില്‍ ഇന്ത്യൻ ഒളിമ്ബിക് അസോസിയേഷൻ നിയോഗിച്ച താല്‍ക്കാലിക സമിതിയാണ് ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

Signature-ad

തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു ഏപ്രില്‍ 28ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Back to top button
error: