IndiaNEWS

കിട്ടുന്നത് ചെറിയ ശമ്ബളം, എങ്കിലും അവർ കാര്യം നടത്തി:ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ 

തിരുവനന്തപുരം: കിട്ടുന്നത് ചെറിയ ശമ്ബളമാണെങ്കിലും അവർ കാര്യം നടത്തിയെന്നും ഐഎസ്‌ആര്‍ഒയില്‍ കോടീശ്വരന്മാരായ ശാസ്ത്രജ്ഞന്മാരില്ലെന്നും ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍.

ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വികസിത രാജ്യങ്ങളിലെ ശാസ്ത്രജ്ഞന്മാരെ അപേക്ഷിച്ച്‌ അഞ്ചിലൊന്ന് ശമ്ബളം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വേതനമാണ്. ഐഎസ്‌ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും നല്‍കുന്ന വേതനം ആഗോളതലത്തില്‍ നല്‍കുന്നതിന്റെ അഞ്ചിലൊന്ന് മാത്രമാമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കുറഞ്ഞ ചെലവില്‍ ബഹിരാകാശ പര്യവേക്ഷണം നടത്താനാകുന്നത് ചില്ലറ നേട്ടമല്ല.ദൗത്യത്തോടുള്ള അഭിനിവേശവും ആത്മാര്‍പ്പണവുമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. ദീര്‍ഘകാല കാഴ്ചപ്പാടും കൃത്യമായ ആസൂത്രണവുമാണ് ഈ‌ നേട്ടത്തിന് കാരണം.അല്ലാതെ ആരുടേയും സപ്പോർട്ടോ സഹായമോ അല്ല ഇതിന് പിന്നിൽ – മാധവൻ നായർ പറഞ്ഞു.

Back to top button
error: