KeralaNEWS

എംഡിഎംഎയും കഞ്ചാവുമായി മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍ 

കൊച്ചി:രാസലഹരിയും കഞ്ചാവുമായി മൂന്ന് വിദ്യാര്‍ഥികള്‍ പിടിയില്‍. ആലപ്പുഴ തഴക്കര ഇടയില്‍ വീട്ടില്‍ റിച്ചു റെജി (20), കോട്ടയം പാമ്ബാടി ചെട്ടിമറ്റം എല്‍ബിൻ മാത്യു ഫിലിപ്പ് (19), കൂരപ്പടി മൈലാടിയില്‍ നെവിൻ മാത്യു (20) എന്നിവരെയാണ് ഡിസ്ട്രിക്ക് ആന്‍റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷൻ ഫോഴ്സും പെരുമ്ബാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.

ബിബിഎ വിദ്യാര്‍ഥികളായ ഇവരില്‍നിന്ന് 1.37 ഗ്രാം എംഡിഎംഎയും രണ്ട് പൗച്ചുകളിലായി 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അറയ്ക്കപ്പടി കുമ്മനോട് കനാല്‍പ്പാലം ജംഗ്ഷനില്‍ വാടക വീട്ടിലാണ് ഇവരുടെ താമസം. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുറിക്കകത്ത് ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്.

Signature-ad

ബംഗളുരുവിരില്‍ നിന്നാണ് രാസലഹരി വാങ്ങിയിരുന്നത്. ഉപയോഗത്തെ കൂടാതെ വില്‍പ്പനയും ഇവര്‍ക്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ചെറിയ പായ്ക്കറ്റുകളിലാക്കി വിദ്യാര്‍ഥികള്‍ക്കിടയിലാണ് വില്‍പ്പന.

Back to top button
error: