KeralaNEWS

മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിൽ കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത്

തിരുവനന്തപുരം:മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിൽ കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടൻ അനുവദിക്കുമെന്ന് സൂചന.ഇതിന്റെ ഭാഗമായി മംഗളൂരുവിൽ പിറ്റ്ലൈന്‍ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.ലോക്കോ പൈലറ്റുമാര്‍ക്ക് ഉള്‍പ്പടെ ചെന്നൈയില്‍ പരിശീലനം തുടങ്ങിയെന്നാണ് വിവരം.

ഇതോടനുബന്ധിച്ച് തിരുവനന്തപുരം- മംഗളൂരു റൂട്ടിലെ ചില ട്രെയിനുകളുടെ സമയക്രമം റെയില്‍വേ മാറ്റിയിരുന്നു.തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവില്‍ കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസര്‍കോട് എത്തും.

Signature-ad

രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന രീതിയിലാണ് ആലോചിക്കുന്നത്. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. തിരിച്ച്‌ രാത്രി 11 മണിയോടെ മംഗളൂരുവില്‍ എത്തുന്ന രീതിയിലാകും സമയക്രമം. മംഗളൂരുവില്‍ വന്ദേഭാരതിനായുള്ള വൈദ്യുതി ലൈന്‍ വലിച്ച പിറ്റ്ലൈന്‍ സജ്ജമായിട്ടുണ്ട്.

Back to top button
error: