CrimeNEWS

എയര്‍ഹോസ്റ്റസിന് നേരേ ലൈംഗികാതിക്രമത്തിന് ശ്രമം; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കൊച്ചി: യുവതിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ച കേസില്‍ ഹോട്ടല്‍ ജീവനക്കാരനെ പാലാരിവട്ടം പോലീസ് പിടികൂടി. കോട്ടയം കീഴ്കുന്ന് പാളക്കാട് ടിനു ഫിലിപ്പിനെ (24) യാണ് പാലാരിവട്ടം പോലീസ് പിടികൂടിയത്. പാലാരിവട്ടത്തെ പഞ്ചനക്ഷത്ര ഹോട്ടലിലെ ക്ലീനിങ് ജീവനക്കാരനാണ് പ്രതി. ഹോട്ടല്‍ മുറി വൃത്തിയാക്കാനെന്ന വ്യാജേന കയറി എയര്‍ ഹോസ്റ്റസായ നാഗാലാന്‍ഡ് സ്വദേശിനിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് കേസ്.

ടിനു ഫിലിപ്പ്‌

അതേസമയം, തിരുവനന്തപുരം തുമ്പയിലും നാഗാലാന്റ് സ്വദേശിനിക്കു നേരെ ലൈംഗികാതിക്രമമുണ്ടായി. ഇക്കഴിഞ്ഞ 20 നു രാത്രി പന്ത്രണ്ടരയോടായിരുന്നു സംഭവം. റോഡിലൂടെ നടക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തില്‍ മേനംകുളം സ്വദേശി അനീഷ് പിടിയിലായി.

Signature-ad

ഇന്‍ഫോസിസിന് സമീപമുള്ള സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് 20 വയസുള്ള നാഗാലാന്‍ഡ് സ്വദേശിനിയായ യുവതി. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നും ബൈക്കിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ സമീപവാസികള്‍ ഓടിയെത്തുകയായിരുന്നു. ഈ സമയം അക്രമി രക്ഷപ്പെട്ടു. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 

 

Back to top button
error: