കാഞ്ഞങ്ങാട്: പാൽ നെറുകയിൽ കയറിയുണ്ടായ ശ്വാസതടസത്തെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് മരിച്ചു. പടന്നക്കാട് കരുവളത്തെ മധുസൂദനൻ – രജില ദമ്ബതികളുടെ അഹാന് കൃഷ്ണ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഉടൻതന്നെ കുഞ്ഞിനെ പടന്നക്കാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് സണ്‍റൈസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓണം ആഘോഷിക്കാനായി ഏതാനും ദിവസം മുമ്ബാണ് കുട്ടിയുടെ പിതാവ് മധുസൂദനൻ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.സഹോദരന്: അയാന് കൃഷ്ണ