Month: August 2023

  • Kerala

    ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള പ്രചാരണങ്ങൾ നിരാശാജനകം, പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ല; സൈബർ അധിക്ഷേപങ്ങൾക്കെതിരെ അച്ചു ഉമ്മൻ

    തിരുവനന്തപുരം: തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ച് അച്ചു ഉമ്മൻ. സൈബർ പോരാളികൾ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നു എന്ന് അച്ചു കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ല. ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ കുറിച്ചു. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു എന്ന് കൂട്ടിച്ചേർത്താണ് അച്ചു ഉമ്മൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. അച്ചു ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല.…

    Read More »
  • India

    “തരംതാണ രാഷ്‍ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്”; ‘കശ്‍മീര്‍ ഫയല്‍സി’ന്റെ പുരസ്‍കാരത്തില്‍ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

    മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ‘ദ കശ്‍മീര്‍ ഫയല്‍സി’നായിരുന്നു. ‘ദ കശ്‍മീര്‍ ഫയല്‍സി’ന് ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് തമിഴ്‍നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറയുന്നു. തരംതാണ രാഷ്‍ട്രീയ നേട്ടത്തിനായി ദേശീയ അവാര്‍ഡിന്റെ വില കളയരുത്. സിനിമാ- സാഹിത്യ പുരസ്‍കാരങ്ങളില്‍ രാഷ്‍ട്രീയ ചായ്‍വ് ഇല്ലാത്തതാണ് നല്ലതെന്നും എം കെ സ്റ്റാലിൻ അഭിപ്രായപ്പെട്ടു. അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് അല്ലു അര്‍ജുൻ (ചിത്രം ‘പുഷ്‍പ’) ആണ്. മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം ‘ഗംഗുഭായ് കത്തിയാവഡി’) കൃതി സനോണും (‘മിമി’). മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ‘ഹോമി’ലൂടെ ലഭിച്ചു. മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് ‘റോക്കട്രി: ദ നമ്പി ഇഫക്റ്റ്‍സി’നും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ‘ഹോമി’നും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് ‘നായാട്ടി’ലൂടെ ഷാഹി കബീറും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം ‘മേപ്പടിയാനി’ലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി. ഐഎസ്‍ആര്‍ഒ മുൻ ശാസ്‍ത്രജ്ഞൻ നമ്പി…

    Read More »
  • Crime

    റെസ്റ്റോറന്‍റില്‍ നിന്ന് കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ അവശിഷ്ടം കിട്ടിയെന്നാരോപിച്ച് റെസ്റ്റോറന്‍റിനെതിരെ പരാതി

    ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാതെ ഇന്ന് നമുക്ക് മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന അവസ്ഥയാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക്. പലപ്പോഴും പാചകത്തിനുള്ള സമയം കിട്ടാതെ വരുമ്പോഴും ജോലിത്തിരക്കുകളോ പഠനത്തിരക്കുകളോ ഏറുമ്പോഴോ എല്ലാം പുറത്തുനിന്നുള്ള ഭക്ഷണം തന്നെ ആശ്രയം. എന്നാല്‍ ഹോട്ടല്‍ ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, ഭക്ഷണത്തിന്‍റെ വൃത്തിയും സുരക്ഷിതത്വവുമെല്ലാം ഏവരുടെയും ആശങ്കയാണ്. അതുപോലുള്ള വാര്‍ത്തകളും നമ്മെ അലോസരപ്പെടുത്താറുണ്ട്. സമാനമായ രീതിയിലുള്ളൊരു വാര്‍ത്തയാണിനി പങ്കുവയ്ക്കുന്നത്. റെസ്റ്റോറന്‍റില്‍ നിന്ന് കഴിച്ച സൂപ്പില്‍ നിന്ന് ചത്ത എലിയുടെ അവശിഷ്ടം കിട്ടിയെന്നാരോപിച്ച് റെസ്റ്റോറന്‍റിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഒരാള്‍. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. ഇവിടെയുള്ളൊരു പ്രമുഖ ഇറ്റാലിയൻ റെസ്റ്റോറന്‍റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിക്കാനെത്തിയതാണ് തോമസ് ഹോവീ എന്ന അമ്പത്തിനാലുകാരൻ. റെസ്റ്റോറന്‍റിലെ ഒരു പ്രധാന വിഭവമായ സ്പെഷ്യല്‍ സൂപ്പാണ് ഇവരാദ്യം ഓര്‍ഡര്‍ ചെയ്തത്. ഇത് കഴിച്ചുകൊണ്ടിരിക്കെ വായ്ക്കകത്ത് എന്തോ തടയുന്നത് പോലെ തോന്നുകയായിരുന്നു. പുറത്തെടുത്ത് നോക്കിയപ്പോള്‍ ആദ്യം എന്താണെന്ന് മനസിലായില്ല. തുടര്‍ന്ന് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഇത് എലിയുടെ കാല്‍ ആണെന്ന് മനസിലായത്- ഹോവീ പറയുന്നു. ഉടൻ തന്നെ താൻ…

    Read More »
  • NEWS

    ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാന്‍ 

    മസ്‌കറ്റ്: ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഇന്ത്യക്ക് അഭിനന്ദനവുമായി ഒമാന്‍. ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ഇന്ത്യയെ അഭിനന്ദിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ ഇതൊരു നാഴികക്കല്ലാണെന്നും പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രീയ മുന്നേറ്റങ്ങളും പ്രതീക്ഷിക്കുന്നതായും മന്ത്രി ബദ്ര്‍ അല്‍ ബുസൈദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനിലിറങ്ങിയതില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചത്. ‘ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അഭിനന്ദനങ്ങൾ. രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നു’- അദ്ദേഹം കുറിച്ചു.   ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയകരമായതോടെ ഇന്ത്യയെ അഭിനന്ദനങ്ങളില്‍ പൊതിഞ്ഞു ആഗോള ബഹിരാകാശ ഏജന്‍സികള്‍. നാസ, യൂറോപ്യന്‍, യുകെ സ്‌പേസ് ഏജന്‍സികള്‍ അടക്കമുള്ളവരാണ് ഇന്ത്യയെ അഭിനന്ദിച്ചത്. റഷ്യ, അമേരിക്ക,…

    Read More »
  • Kerala

    ഏകീകൃത കുർബാന തർക്കം: പരിഹാരത്തിന് ചർച്ചയ്ക്ക്  ഒരുക്കമാണെന്ന് സിനഡ് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന, 7 നിബന്ധനകൾ

    കൊച്ചി:  എറണാകുളം അങ്കമാലി അതിരൂപതയിൽ തുടരുന്ന കുർബാന തർക്കം പരിഹരിക്കാൻ  ചർച്ചയ്ക്ക്  ഒരുക്കമാണെന്ന് സിനഡ് മെത്രാന്മാരുടെ സംയുക്ത പ്രസ്താവന.  മാർ ബോസ്കോ പുത്തൂരിന്റെ നേതൃത്വത്തിൽ 9 അംഗ മെത്രാൻ സമിതിയെ ചർച്ച കൾക്കായി നിയോഗിച്ചു. 7 നിബന്ധനകൾക്ക് വിധേയമായിരിക്കും ചർച്ചകൾ. പ്രശ്നപരിഹാര തീരുമാനങ്ങൾ എടുക്കേണ്ടത് പേപ്പൽ ഡെലിഗേറ്റിന്റെ അനുമതിയോടെ ആകണം. ഏകീകൃതകുർബാന നടപ്പാക്കാൻ താല്പര്യമുള്ള വൈദികരെ തടയരുത്. അതിരൂപതയിൽ എത്തുന്ന മെത്രാൻമാർക്ക് ഏകീകൃത കുർബാന അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കണം അടക്കമുള്ള നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും ചർച്ചകൾ. എന്നാൽ മാർപാപ്പ അംഗീകരിച്ച ഏകീകൃതകുർബാന ഘട്ടം ഘട്ടമായി നടപ്പാക്കണം എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിനഡ് അറിയിച്ചു.   1. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ പൊന്തിഫിക്കൽ ഡെലഗേറ്റിന്റെയും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെയും കീഴിലായതിനാൽ പേപ്പൽ ഡെലഗേറ്റ് മുഖേന പരിശുദ്ധ പിതാവിന്റെ സമ്മതത്തോടെ മാത്രമേ പരിഹാരത്തിനുള്ള ഏതു നിർദ്ദേശവും നടപ്പിലാക്കാൻ കഴിയൂ. 2. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി നടപ്പിലാക്കുന്നത് സംബന്ധിച്ച് 2022 മാർച്ച് 25ലെ കത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ…

    Read More »
  • NEWS

    വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ച് ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം

    റിയാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ വെച്ച് ഹോണടിക്കുകയോ വാഹനത്തിലെ ഉപകരണങ്ങൾ ഉപയോഗിച്ച് ശബ്ദമുണ്ടാക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം. വാഹനമോടിക്കുമ്പോൾ പൊതു ധാർമികതക്ക് വിരുദ്ധമായ എന്തെങ്കിലും പെരുമാറ്റം നടത്തുന്നതും നിയമലംഘനമായി കണക്കാക്കുമെന്ന് സൗദി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 300 മുതൽ 500 വരെ റിയാൽ പിഴ ചുമത്തുന്ന ട്രാഫിക് നിയമലംഘനമാണിത്. വിദ്യാഭ്യാസ കെട്ടിടങ്ങൾക്ക് സമീപം ശബ്ദമുണ്ടാക്കുകയും ശബ്ദം ഉയർത്തുകയും ചെയ്യുന്നത് വിദ്യാർഥികൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും പഠിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുമെന്നും ‘എക്സ്’ അക്കൗണ്ടിൽ സൗദി ട്രാഫിക് സൂചിപ്പിച്ചു. അതേസമയം സ്‌കൂൾ ബസുകൾ കുട്ടികളെ കയറ്റുന്നതിനോ, ഇറക്കുന്നതിനോ നിർത്തുമ്പോൾ റോഡിൽ അവരെ മറികടക്കാൻ ശ്രമിക്കരുതെന്ന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് സൗദി ട്രാഫിക് ഡയറക്ട്രേറ്റ്. പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഈ ലംഘനം നടത്തുന്ന ഡ്രൈവർക്ക് 3,000 റിയാൽ മുതൽ 6,000 റിയാൽ വരെ പിഴ ചുമത്തും. രാജ്യത്ത് പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ വാഹന ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പൂർണമായും പാലിക്കേണ്ടതുണ്ട്. സ്ക്കൂൾ…

    Read More »
  • Crime

    പിസയും ചിക്കൻ പാറ്റീസും ചോദിച്ചിട്ട് നൽകിയില്ല, ജയിലിലെ ഉദ്യോഗസ്ഥനെ ബന്ദിയാക്കി തടവുപുള്ളികൾ

    ഭക്ഷണത്തിന്റെ പേരിൽ വഴക്കുണ്ടാകുന്നത് പുതിയ കാര്യമൊന്നുമല്ല. കേരളത്തിൽ കല്യാണത്തിന് വരെ ഭക്ഷണത്തിന്റെ പേരും പറഞ്ഞ് തല്ലുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, ഭക്ഷണത്തിന്റെ കാര്യത്തിൽ വൻ വഴക്കായതിനെ തുടർന്ന് ജയിലുദ്യോ​ഗസ്ഥനെ തടഞ്ഞുവച്ച് തടവുപുള്ളികൾ. ചൊവ്വാഴ്ച മിസോറിയിലെ സെന്റ് ലൂയിസ് ജയിലിലാണ് സംഭവം. ഉദ്യോ​ഗസ്ഥർ തന്നെയാണ് പത്രസമ്മേളനത്തിൽ 70 വയസുള്ള കറക്ഷൻ ഓഫീസറെ തടവുപുള്ളികൾ തടഞ്ഞുവച്ചിരുന്നതായിട്ടുള്ള വാർത്ത അറിയിച്ചത്. തടവുകാർ ആവശ്യപ്പെട്ടത് പിസ്സയും ചിക്കൻ പാറ്റീസുമാണ്. എന്നാൽ, ഈ ഭക്ഷണം കൊടുക്കാൻ ജയിലധികൃതർക്ക് സാധിക്കുമായിരുന്നില്ല. യു‌എസ്‌എ ടുഡേ പറയുന്നത് പ്രകാരം, സെന്റ് ലൂയിസ് പബ്ലിക് സേഫ്റ്റി ഡയറക്ടർ ചാൾസ് കോയിൽ സീനിയർ മാധ്യമങ്ങളോട് പറഞ്ഞത്, രണ്ട് തടവുകാർ ചേർന്ന് ഒരു കറക്ഷൻ ഉദ്യോഗസ്ഥനെ രാവിലെ ആറ് മണിക്ക് പ്രഭാതഭക്ഷണത്തിനിടെ ബന്ദിയാക്കുകയായിരുന്നു എന്നാണ്. പിസയും ചിക്കൻ പാറ്റീസും ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഉദ്യോ​ഗസ്ഥനെ തടവിലാക്കിയത്. പിന്നാലെ 8.17 -ന് SWAT (Special Weapons and Tactics) ടീം സ്ഥലത്തെത്തി. ഒരു മണിക്കൂർ പൊലീസുകാർ തടവുകാരോട് സംസാരിച്ചു. ശേഷമാണ് തടഞ്ഞുവച്ച ഉദ്യോ​ഗസ്ഥനെ…

    Read More »
  • Crime

    ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു

    തിരുവനന്തപുരം: ഭാര്യയുമായുള്ള തർക്കത്തിനിടെ മൂന്നു മാസം പ്രായമായ കുഞ്ഞിനെ അച്ഛൻ നിലത്തെറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജം​ഗ്ഷനിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വൈകുന്നേരത്തോടെയാണ് സംഭവം. കണിയാപുരം സ്വദേശി വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിഷ്ണു മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ എസ്എറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണിയാപുരം സ്വദേശിയായ വിഷ്ണു ഭാര്യക്കും മൂത്ത കുട്ടിക്കും ഒപ്പം കുമാരപുരം റോഡിന് സമീപം സംസാരിച്ചു കൊണ്ടു നിൽക്കുകയായിരുന്നു. ഇതിനിടെ ഭാര്യയും ഭർത്താവും തമ്മിൽ വാക്കേറ്റമുണ്ടായി. ഭാര്യയുടെ കയ്യിലിരുന്ന മൂന്നുമാസം പ്രായമായ കുഞ്ഞിനെ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. കുഞ്ഞ് കരയുന്നത് കേട്ട് നാട്ടുകാരാണ് സംഭവത്തിൽ ഇടപെട്ടത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരിൽ ചിലർ വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പൊലീസെത്തി കുഞ്ഞിനെ എസ്എറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ പരിക്ക് ​ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയിലാണ്. വിഷ്ണു മെഡിക്കൽ കോളേജ് പൊലീസ് കസ്റ്റഡിയിലാണ്.  

    Read More »
  • Kerala

    കിടങ്ങൂര്‍ പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി സഖൃം ചാണ്ടി ഉമ്മനു വേണ്ടി: പിണറായി വിജയൻ

    കോട്ടയം:കിടങ്ങൂര്‍ പഞ്ചായത്തിലെ യുഡിഎഫ്-ബിജെപി സഖൃം ചാണ്ടി ഉമ്മനും പുതുപ്പള്ളി മണ്ഡലത്തിനും വേണ്ടിയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം. മോദി സര്‍ക്കാരിനെതിരായ നിവേദനത്തില്‍ ഒപ്പുവെയ്ക്കാൻ പോലും യു ഡിഎഫ് എം പിമാര്‍ തയ്യാറായിട്ടില്ല. ബിജെപിക്കെതിരെ യുഡിഫിന് ശബ്ദിക്കാനാവുന്നില്ലെന്നും ഇരു കക്ഷികളുടെയും ഒത്തുകളിയുടെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിലെ എല്ലാ പ്രദേശങ്ങളും വികസനത്തിന്‍റെ നേട്ടമറിയണം. യുഡിഎഫ് കാലത്ത് വിദ്യാലയങ്ങള്‍ അടഞ്ഞു. കുട്ടികള്‍ കൊഴിഞ്ഞു. മറ്റ് മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ വികസനം കാര്യമായി എത്തിയില്ല എന്നാരോപണം ഉള്ള പുതുപ്പള്ളിയിലും നല്ല സ്കൂളുകളുണ്ട്. അത് ഈ സര്‍ക്കാര്‍ ചെലവഴിച്ച് നിർമ്മിച്ചതാണ്.കേരളത്തിൽ പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയെന്നും മുഖ്യമന്ത്രി പ്രചാരണ വേദിയില്‍ കൂട്ടിച്ചേര്‍ത്തു.

    Read More »
  • Kerala

    യാത്രക്കാരുടെ ആവശ്യാനുസരണം ഇനി കെഎസ്ആർടിസി എങ്ങോട്ട് വേണമെങ്കിലും ഓടും

    തിരുവനന്തപുരം: ഡിപ്പോകളില്‍ യാത്രക്കാര്‍ കൂടിനിന്നാല്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് ആരാഞ്ഞ് ആ റൂട്ടില്‍ ബസ് ഓടിക്കണമെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡിയുടെ നിർദേശം.ജീവനക്കാര്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ നല്‍കിയ ഓണസന്ദേശത്തിലാണ് നിര്‍ദേശം. ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ ഡിപ്പോ മേധാവിമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം തിരക്കി നടപടി എടുക്കണം. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണെങ്കിലും സര്‍വിസ് ഉറപ്പാക്കണം. 24 മുതല്‍ 31 വരെ പരമാവധി ബസുകള്‍ ഓടിച്ച്‌ വരുമാനമുണ്ടാക്കണം. അതിന് എല്ലാവരും ഒന്നിക്കണം. ബസുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണം. മാസം 14 കോടി രൂപയുടെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങുന്നുണ്ട്. കട്ടപ്പുറത്തുള്ള 525 ബസുകള്‍ നിരത്തിലിറക്കിയാല്‍ മാസം 25 കോടി രൂപ അധികം ലഭിക്കും. ആര്‍ക്ക് മുന്നിലും കൈനീട്ടാതെ ശമ്ബളം നല്‍കാം. ഇത് പ്രതിസന്ധിയുടെ അവസാന ഓണമാണ്. ഒമ്ബതുകോടി രൂപ പ്രതിദിന വരുമാനം നേടാന്‍ കഴിയണം. ജീവനക്കാര്‍ പലവിധത്തില്‍ സ്ഥാപനത്തെയും മാനേജ്‌മെന്റിനെയും അവഹേളിക്കുന്നുണ്ട്. അതില്‍ രാഷ്ട്രീയവുമുണ്ട്.ശമ്ബള പരിഷ്‌കരണം നടത്തി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉയരുന്നില്ലെന്ന ചിന്ത സര്‍ക്കാറിനുണ്ട്.…

    Read More »
Back to top button
error: