CrimeNEWS

വീട്ടുജോലിക്ക് വന്ന മറുനാടന്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമം; ലേഡീസ് ഹോസ്റ്റല്‍ നടത്തിപ്പ്കാരന്‍ പിടിയില്‍

കൊച്ചി: വീട്ടുജോലിക്കായി വന്ന മറുനാടന്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാളെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഇടപ്പള്ളി വട്ടേക്കുന്നം കാട്ടിലപറമ്പില്‍ റഫീഖി (49) നെയാണ് അറസ്റ്റ് ചെയ്തത്.

റഫീഖ്‌

പുതുതായി ജോലിക്കു വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിനിയെ ഇയാള്‍ നടത്തുന്ന ലേഡീസ് ഹോസ്റ്റലില്‍ ക്ലീനിങ് ജോലിക്കെന്ന വ്യാജേന വിളിച്ചു വരുത്തിയ ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത കളമശ്ശേരി പോലീസ് ഇയാളെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Signature-ad

അതേസമയം, സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിലായി. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് അറസ്റ്റ്. കിളിമാനൂര്‍ വെള്ളയൂര്‍ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസില്‍ മുമ്പും അറസ്റ്റിലായിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 23നാണ് കണിയാപുരത്തെ നിഫി ഫ്യുവല്‍സ് മാനേജര്‍ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികള്‍ കവര്‍ന്നത്.

പമ്പിന്റെ കലക്ഷനായ രണ്ടര ലക്ഷം രൂപ തൊട്ടടുത്തുള്ള ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോകവേയാണ് പ്രതികള്‍ പണം പിടിച്ചുപറിച്ച് ബൈക്കില്‍ കടന്നത്. പോലീസ് അന്വേഷണത്തില്‍ പ്രതികള്‍ ബൈക്ക് പോത്തന്‍കോട് പൂലന്‍തറയില്‍ ഉപേക്ഷിച്ച് ഓട്ടോയില്‍ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടന്നതായി അറിഞ്ഞു.

പിന്നീട് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീര്‍ക്കുകയും ചെയ്തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്.

 

 

Back to top button
error: