Month: August 2023
-
India
ഹൈദരാബാദില്‍ ഹോട്ടല്‍ മാനേജരെ വെടിവച്ചുകൊന്ന മലയാളി അറസ്റ്റിൽ
ഹൈദരാബാദിൽ ഹോട്ടല്‍ മാനേജരെ വെടിവച്ചുകൊന്ന മലയാളിയായ മുന്‍ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് മങ്കര സ്വദേശി രതീഷ് നായര്‍ (42) ആണ് അറസ്റ്റിലായത്. ബംഗാള്‍ സ്വദേശിയും ഹൈദരാബാദ് മിയാപുര്‍ സന്ദര്‍ശിനി എലൈറ്റ് ഹോട്ടലിലെ ജനറല്‍ മാനേജരുമായ ദേബേന്ദര്‍ ഗയന്‍ (35) ആണു കൊല്ലപ്പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിയാണു സംഭവം. ജോലി കഴിഞ്ഞു പുറത്തിറങ്ങിയ ദേബേന്ദറിനെ ബൈക്കിലെത്തിയ രതീഷ് നാടന്‍ തോക്ക് ഉപയോഗിച്ചു 5 തവണ വെടിവയ്ക്കുകയായിരുന്നുവെന്നു മധാപുര്‍ ഡപ്യൂട്ടി കമ്മിഷണര്‍ ജി.സന്ദീപ് അറിയിച്ചു. സംഭവത്തിന് ശേഷം രതീഷ് ബൈക്കില്‍ കടന്നുകളഞ്ഞെങ്കിലും ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി മിയാപുരിലെ സന്ദര്‍ശിനി എലൈറ്റ് ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്ന രതീഷിനെ സാമ്ബത്തിക ക്രമക്കേടിന്റെ പേരില്‍ ദേബേന്ദര്‍ പുറത്താക്കിയതായും ഇതിന്റെ വൈരാഗ്യമാണു കൊലയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു.
Read More » -
Kerala
കൊല്ലം റെയിൽവേ സ്റ്റേഷനിലെ കൊലപാതകം; പ്രതിയെ കുടുക്കിയത് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കുത്തേറ്റ യുവാവ് മരിച്ച സംഭവത്തിലെ പ്രതിയെ പിടികൂടാൻ സഹായിച്ചത് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മ.ഫ്രണ്ട്സ് ഓണ്‍ റെയില്‍ എന്ന യാത്രക്കാരുടെ കൂട്ടായ്മയിലുള്ള രണ്ടുപേര്‍ നല്‍കിയ വിവരം അനുസരിച്ചാണ് പ്രതിയെ കായംകുളത്ത് വെച്ച് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണൻ(62) ആണ് പിടിയിലായത്.പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം കൊല്ലം ഈസ്റ്റ് പൊലീസ് റെയില്‍വേ യാത്രക്കാരുടെ ഗ്രൂപ്പിലേക്ക് കൈമാറുകയായിരുന്നു. ഇത് അനുസരിച്ചാണ്, ട്രെയിൻ യാത്രയ്ക്കിടെ ഫ്രണ്ട്സ് ഓണ്‍ റെയില്‍ ഗ്രൂപ്പ് അംഗങ്ങളായ രണ്ടുപേര്‍ പ്രതിയെ തിരിച്ചറിഞ്ഞതും, വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തത്. ഇവര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെ കായംകുളം പാസഞ്ചറില്‍നിന്ന് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.തൃക്കരുവ സ്റ്റേഡിയത്തിന് സമീപം കളീലില്‍ ചിറയില്‍ അബ്ദുല്‍ അസീസിന്‍റെ മകൻ അനീസ്(38) ആണ് കൊല്ലപ്പെട്ടത്.കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം മക്കാനി എന്ന സ്ഥലത്തുവെച്ചാണ് അനീസിന് കുത്തേറ്റത്. തുടര്‍ന്ന് കര്‍ബല ഓവര്‍ബ്രിഡ്ജ് വഴി…
Read More » -
Kerala
പായസവും പഴവും കഴിച്ച് സ്പീക്കര്‍ മടങ്ങി; നിയമസഭാ ഓണ സദ്യ ഒരുക്കിയത് 1300 പേര്‍ക്ക്, പകുതി വിളമ്പിയപ്പോള്‍ തീര്‍ന്നു!
തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേര്‍ക്കു വിളമ്പിയപ്പോഴേക്കും തീര്‍ന്നു. സദ്യയുണ്ണാന്‍ എത്തിയ സ്പീക്കര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫിനും ഊണ്‍ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം പായസവും പഴവും മാത്രം കഴിച്ച് സ്പീക്കറും സംഘവും മടങ്ങി. 1300 പേര്‍ക്കായിരുന്നു സദ്യ ഒരുക്കിയത്. എന്നാല്‍ വിളമ്പാന്‍ സാധിച്ചത് 800 പേര്‍ക്ക് മാത്രം. 1300 പേര്‍ക്ക് സദ്യ നല്‍കാനാണ് ക്വട്ടേഷന്‍ കൊടുത്തത്. കട്ടാക്കട മുതിയാവിളയിലെ കേറ്ററിങ് ഏജന്‍സി ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതോടെ ക്വട്ടേഷന്‍ അവര്‍ക്ക് നല്‍കി. 400 പേര്‍ക്ക് ഇരിക്കാവുന്ന ഹാളിലാണ് സദ്യ വിളമ്പിയത്. ആദ്യത്തെ പന്തിയില്‍ എല്ലാവര്‍ക്കും സദ്യ ലഭിച്ചു. എന്നാല്‍, രണ്ടാമത്തെ പന്തിയില്‍ പകുതിപ്പേര്‍ക്ക് വിളമ്പിയപ്പോള്‍ തീര്‍ന്നു. ഇതേ സമയത്താണ് സ്പീക്കറും സംഘവും എത്തിയത്. ഇവര്‍ക്കായി കസേര ക്രമീകരിച്ച് ഇലയിട്ടെങ്കിലും 20 മിനിറ്റോളം കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. തുടര്‍ന്ന് സദ്യ കഴിച്ചു കൊണ്ടിരുന്നവരുടെ ഭാഗത്തു നിന്നു പായസവും പഴവും എത്തിച്ചു നല്‍കി.…
Read More » -
Kerala
31ന് ചോദ്യം ചെയ്യലിന് ഹാജരാകണം; മൊയ്തീന് ഇ.ഡി. നോട്ടീസ്
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ എം.എല്‍.എയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഇ.ഡി. നോട്ടീസയച്ചു. ഈ മാസം 31-ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമിനും ഇ.ഡി. സമന്‍സ് നല്‍കി. വീട്ടില്‍ റെയ്ഡ് നടത്തുകയും ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അറിയിച്ചുള്ള നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ മൊയ്തീന്റെ ബിനാമികളുടേതെന്ന് ഇ.ഡി ആരോപിക്കുന്ന 15 കോടി രൂപ വിലമതിക്കുന്ന 36 വസ്തുവകകളും ഇ.ഡി. പിടിച്ചെടുത്തിരുന്നു. നിരവധി ബിനാമി വായ്പകള്‍ എ.സി. മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് നല്‍കിയതെന്ന് ഇ.ഡി. കണ്ടെത്തി. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തുതന്നെ ബാങ്കുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് അതില്‍ നടപടിയെടുത്തില്ലെന്നും ഇ.ഡി. മനസ്സിലാക്കി. ബിജു കരീമുമായി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എ.സി. മൊയ്തീന്‍ ഫോണ്‍ സംഭാഷണങ്ങള്‍ നടത്തിയതായും ഇ.ഡി. കണ്ടെത്തി. മന്ത്രിയായിരുന്ന കാലത്തെ ബാങ്കുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന കാര്യങ്ങളും ഇ.ഡി.…
Read More » -
Crime
മികച്ച വില്ലേജ് ഓഫീസര്‍ പുരസ്‌കാര ജേതാവ് കൈക്കൂലി വാങ്ങുമ്പോള്‍ വിജിലന്‍സ് പിടിയില്‍; കൂട്ടിന് വില്ലേജ് അസിസ്റ്റന്‍്‌റും
കാസര്‍ഗോഡ്: അപേക്ഷകനില്‍നിന്ന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെയും വില്ലേജ് അസിസ്റ്റന്റിനെയും വിജിലന്‍സ് അറസ്റ്റു ചെയ്തു. ചിത്താരി വില്ലേജ് ഓഫീസര്‍ കൊടക്കാട് വെള്ളച്ചാലിലെ സി.അരുണ്‍ (40), വില്ലേജ് അസിസ്റ്റന്റ് പിലിക്കോട് വറക്കോട്ട് വയലിലെ കെ.വി.സുധാകരന്‍ (52) എന്നിവരെയാണ് കാസര്‍കോട് വിജിലന്‍സ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ് അരുണ്‍. കഴിഞ്ഞ ഫെബ്രുവരി 22-നാണ് റവന്യൂവകുപ്പ് ഇദ്ദേഹത്തെ മികച്ച വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്തത്. പ്രവാസിയും ചാമുണ്ഡിക്കുന്ന് സ്വദേശിയുമായ എം.അബ്ദുള്‍ബഷീറാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. ചിത്താരി-ചാമുണ്ഡിക്കുന്ന് റോഡില്‍ കൊട്ടിലങ്ങാട്ട് 17.5 സെന്റുമായി ബന്ധപ്പെട്ട ഒരു അപേക്ഷ പരിഗണിക്കാന്‍ വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. അബ്ദുള്‍ബഷീര്‍ വിവരം വിജിലന്‍സിനെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രാസവസ്തു പുരട്ടിയ 500 രൂപയുടെ ആറു നോട്ടുകള്‍ പരാതിക്കാരന് നല്‍കി. വ്യാഴാഴ്ച രാവിലെ വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരന്‍ വിജിലന്‍സ് നല്‍കിയ പണത്തില്‍ നിന്ന് 2000 രൂപ ഓഫീസര്‍ക്കും 1000 രൂപ അസിസ്റ്റന്റിനും നല്‍കി. നേരത്തേ…
Read More » -
Kerala
പുതുപ്പള്ളിയിൽ സഹതാപ തരംഗം ഏശുകയില്ലെന്ന് സർവ്വേ റിപ്പോർട്ട്
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ പ്രതീക്ഷിച്ച യുഡിഎഫിനും ചാണ്ടി ഉമ്മനും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് സൂചന.സ്വകാര്യ ഏജൻസികൾ നടത്തിയ സർവ്വേയിൽ മത്സരം ജെയ്ക്കിന് അനുകൂലമായാണ് പറയുന്നത്.മറ്റൊരു ഏജൻസി കട്ടയ്ക്ക് കട്ടയ്ക്കാണ് മത്സരം എന്നും പറയുന്നു. സര്‍ക്കാരിന് അനുകൂലമായി പ്രതികരിച്ചവര്‍ 57 ശതമാനമാണ്.7 ശതമാനം പേർ പിണറായി ഭരണം മോശമെന്ന് പറഞ്ഞപ്പോൾ 17 ശതമാനം യുഡിഎഫ് വിജയിക്കുമെന്ന് പറയുന്നു. പ്രചരണത്തിന്‍റെ ഓരോ ഘട്ടങ്ങള്‍ പിന്നിടുമ്ബോഴും പുതുപ്പള്ളിയിലെ സാഹചര്യം സഹതാപതരംഗം എന്ന നിലയില്‍ നിന്നും രാഷ്ട്രീയമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിനെ ജനം രാഷ്ട്രീയമായി കാണാന്‍ തുടങ്ങുമ്ബോള്‍ ഇടതുപക്ഷത്തിന് അതിന്‍റെ ഗുണം ലഭിക്കുമെന്നാണ് പൊതു വിലയിരുത്തലുകള്‍.തുവ്വൂർ കൊലപാതകം ഉൾപ്പെടെ പുതുപ്പള്ളിയിൽ യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് ലഭിക്കുന്ന സൂചന.
Read More » -
Kerala
നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ ഷംസീറിന്റെ ഓണസദ്യ
തിരുവനന്തപുരം: നിയമസഭാ ജീവനക്കാര്‍ക്കായി ഓണസദ്യയൊരുക്കി സ്പീക്കർ എ. എൻ. ഷംസീർ.1300 പേര്‍ക്കാണ് സദ്യ ഒരുക്കിയത്. മുൻപ് ജീവനക്കാര്‍ പിരിവെടുത്താണു നിയമസഭയില്‍ ഓണാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇത്തവണ ഓണസദ്യ സര്‍ക്കാര്‍ ചെലവില്‍ നടത്താൻ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.കാട്ടാക്കട മുതിയാവിളിലെ കേറ്ററിങ് ഏജൻസിയാണ് സദ്യ ഒരുക്കിയത്. നിയമസഭാ ജീവനക്കാര്‍ക്കും വാച്ച് ആൻഡ് വാര്‍ഡിനും കരാര്‍ ജീവനക്കാര്‍ക്കുമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. കലാകായിക മത്സരങ്ങളും അത്തപ്പൂക്കള മത്സരവും അരങ്ങേറി.
Read More » -
NEWS
ഡ്യൂറൻഡ് കപ്പ് :ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ നേരിടും
കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫുട്ബാളിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ന് ഗോകുലം കേരള എഫ്.സി ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ നേരിടും.മുൻ ചാമ്യൻമാരാണ് ഇരു ടീമുകളും. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറ് മുതലാണ് കളി. 2019ല്‍ ഗോകുലം കിരീടത്തിലേക്കുള്ള യാത്രയില്‍ ഈസ്റ്റ് ബംഗാളിനെ സെമി ഫൈനലില്‍ തോല്‍പിച്ചിരുന്നു. ഇപ്രാവശ്യം ഗ്രൂപ് സി ചാമ്ബ്യന്മാരായിട്ടാണ് ഗോകുലം ക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ് എ ചാമ്ബ്യന്മാരായി ഈസ്റ്റ് ബംഗാളും കയറി. അവസാന ഗ്രൂപ് മത്സരത്തില്‍ ബംഗളൂരു എഫ്.സിയോട് തോറ്റ ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെയും ഇന്ത്യൻ എയര്‍ ഫോഴ്സിനെയും വീഴ്ത്തിയാണ് അവസാന എട്ടിലെത്തിയത്.
Read More » -
India
കേരളീയ സദ്യ ഒരുക്കുന്ന മുംബൈയിലെ റസ്റ്റോറന്റുകൾ
മുംബൈ: തിരുവോണത്തിരക്കില്‍ സദ്യ ഒരുക്കാൻ സാധിക്കാത്തവര്‍ക്ക് ആശ്വാസമായി ഓണസദ്യ വിളമ്ബുന്ന റസ്റ്റോറന്‍റുകള്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പരിപ്പും നെയ്യം സാമ്ബാറും അവിയലും പായസവും പ്രഥമനും ചേരുന്ന ഓണസദ്യ നാടിന്‍റെ രുചിയോടൊപ്പം ഇവിടെ വിളമ്ബുന്നു. ഇതാ ഈ ഓണത്തിന് വിഭവസമൃദ്ധമായ കേരളീയ സദ്യ ഒരുക്കുന്ന മുംബൈയിലെ കുറച്ചിടങ്ങള്‍ പരിചയപ്പെടാം. ജസ്റ്റ് കേരള കുത്തരിയും പച്ചടിയും രസവും തോരനും പായസവും ഉള്‍പ്പെടെ 27 തരം വിഭവങ്ങളുമായാണ് മുംബൈ ചകാലയിലെ ജസ്റ്റ് കേരള റസ്റ്റോറന്‍റ് ഓണസദ്യ ഒരുക്കുന്നത്. സദ്യയില്‍ നോണ്‍ വെജിറ്റേറിയൻ വിഭവങ്ങള്‍ വേണമെന്നുള്ളവര്‍ക്കായി ചിക്കനും മട്ടനും ചെമ്മീനും ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. ഓഗസ്റ്റ് 29ന് രാവിലെ 10.00 മുതല്‍ രാത്രി വരെ ഓണസദ്യ ലഭിക്കും. 1200 രൂപയാണ് ഒരു ഓണസദ്യയുടെ വില. കമ്മത്ത് ലെഗസി ചോറ്, സാമ്ബാര്‍, ഇടിയപ്പം, പാല്‍പായസം, എന്നിവയും പറാത്ത ഇഷ്ടുവും ചേര്‍ത്ത് വിളമ്ബുന്ന രുചികരമായ ഓണസദ്യ ബാന്ദൂപിലെ കമ്മത്ത് ലെഗസി ഒരുക്കുന്നു. 699 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. ഓഗസ്റ്റ് 28 മുതല്‍…
Read More » -
Kerala
പിരിച്ചുവിടല്‍ നാടകം ആള്‍മാറാട്ടക്കേസായി: തലയൂരാന് യുഡിഎഫ്
കോട്ടയം: പുതുപ്പള്ളിയില്‍ മാധ്യമപിന്തുണയോടെ പൊലിപ്പിച്ച പിരിച്ചുവിടല്‍ നാടകം ആള്‍മാറാട്ടക്കേസായി മാറിയതോടെ തലയൂരാൻ യുഡിഎഫ്. മൃഗസംരക്ഷണ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കെത്തിയ സതിയമ്മ അനധികൃതമായി ജോലിയില്‍ തുടര്‍ന്നതും ആള്‍മാറാട്ടം വ്യക്തമായതും വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് ബുധനാഴ്ച വിളിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. വ്യാഴാഴ്ചയും ഈ വിഷയം പൂര്‍ണമായി ഒഴിവാക്കി. ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. സതിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ തന്റെ പേരുപയോഗിച്ച് വ്യാരേഖയുണ്ടാക്കിയാണ് സതിയമ്മ ജോലിയില്‍ തുടര്‍ന്നതെന്ന് ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ വാര്‍ത്താസമ്മേളനം തന്നെ റദ്ദാക്കുകയായിരുന്നു.
Read More »