Month: August 2023

  • Kerala

    ജാക്കി തെന്നിമാറി; കാര്‍ ദേഹത്തേക്ക് വീണു; വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം

    ഇടുക്കി: ജാക്കി തെന്നിമാറിയുണ്ടായ അപകടത്തില്‍ വര്‍ക്ഷോപ് ഉടമയ്ക്ക് ദാരുണാന്ത്യം. അടിമാലി ഇരുട്ടുകാനം കമ്പിലൈന്‍ പേമരത്തില്‍ റോബിന്‍ സെബാസ്റ്റിയന്‍ (31) ആണ് മരിച്ചത്. വാഹനത്തിന്റെ തകരാര്‍ മാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ജാക്കി ഉപയോഗിച്ച് വാഹനം ഉയര്‍ത്തി തകരാര്‍ പരിഹരിക്കുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ റോബിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Read More »
  • NEWS

    സൗദി റിയല്‍ എസ്റ്റേറ്റ് രംഗത്തെ പെണ്‍പുലി; അസ്മയെ പരിചയപ്പെടാം

    റിയാദ്: അടുക്കളയേക്കാള്‍ തൊട്ടാല്‍ കൈപൊള്ളുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ് കച്ചവടമെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് സൗദി വനിത അസ്മ അല്‍ഷെഹ്രി ഈ രംഗത്തേക്ക് ചുവടുവച്ചത്. സ്ത്രീ ശാക്തീകരണത്തിന് വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ക്ക് കാത്തിരിക്കാതെ തന്നെ ലഭ്യമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തി തന്റേതായ ഇടം വെട്ടിപ്പിടിച്ച അസ്മ ഇന്ന് രാജ്യത്തെ നിരവധി വനിതാ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു. സ്ത്രീകള്‍ക്ക് ഈ രംഗത്ത് പരിമിതിയില്ലെന്നും ബ്രോക്കറായി തന്നെ സ്വീകരിക്കാന്‍ ചില ഇടപാടുകാര്‍ വിസമ്മതിച്ചതിനാല്‍ തുടക്കത്തില്‍ തിരസ്‌കരണവും പക്ഷപാതവും നേരിടേണ്ടി വന്നതായും അസ്മ പറഞ്ഞു. എന്നാല്‍ കാലംമാറിയതോടെ പുരുഷ കുത്തകയായിരുന്ന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് രംഗത്ത് വനിതകളും സാന്നിധ്യമറിയിച്ചു. സ്ത്രീ ബ്രോക്കര്‍മാരെ ഇടപാടുകാര്‍ അംഗീകരിക്കുകയും അവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. യാദൃശ്ചികമായാണ് അസ്മ ഈ ഫീല്‍ഡില്‍ കരിയര്‍ ആരംഭിച്ചതെന്ന് അസ്മ പറഞ്ഞു. ഫിനാന്‍സിങ് സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത ശേഷം, ചില ഇടപാടുകാര്‍ പ്രോപ്പര്‍ട്ടികള്‍ കണ്ടെത്താന്‍ തന്നോട് ആവശ്യപ്പെട്ടു. ഇതോടെയാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് പ്രൊഫഷനെ…

    Read More »
  • Crime

    ഏറനാട് എക്സ്പ്രസിനുനേരെ കല്ലെറിഞ്ഞവര്‍ പടിയില്‍; അറസ്റ്റിലായത് ട്രെയിനില്‍ വില്‍പന നടത്തുന്നവര്‍

    കണ്ണൂര്‍: ട്രെയിനിനുനേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിനുനേരെ വ്യാഴാഴ്ച രാവിലെ 10.20ഓടെയാണ് കല്ലേറ് നടന്നത്. കോഴിക്കോട് ചേളന്നൂര്‍ പാലത്ത് സ്വദേശി മുട്ടേരി ഹൗസില്‍ സാദിഖലി (30), മാഹി അഴിയൂര്‍ സ്വദേശി അലീഖറില്‍ മൊയ്തു (53) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനില്‍ സാധനങ്ങള്‍ വില്‍പന നടത്തുന്നവരാണിവര്‍. ട്രെയിന്‍ പ്ലാറ്റ്ഫോമില്‍ എത്തിയ സമയം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പരസ്പരം കല്ലേറ് നടത്തുകയുമായിരുന്നു. ട്രെയിനിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാര്‍ക്ക് പരിക്കേറ്റതായി വിവരമില്ല. ട്രെയിന്‍ വടകരയില്‍ എത്തിയപ്പോഴാണ് ആര്‍പിഎഫ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ആര്‍പിഎഫ് കേസെടുത്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. കാസര്‍കോട് മുതല്‍ മംഗലാപുരംവരെ ട്രെയിനുകള്‍ക്കുനേരെ കല്ലേറ് വ്യാപകമായി തുടരുന്ന സാഹചര്യത്തില്‍ റെയില്‍വെ സ്റ്റേഷനുകളിലും പാളങ്ങളിലും റെയ്ഡും പരിശോധനയും ശക്തമാക്കുമെന്ന് റെയില്‍വെ പോലീസ് അറിയിച്ചു. വടകര ആര്‍പിഎഫിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് ട്രെയിനുകളിലെ കംപാര്‍ട്ടുമെന്റുകളിലും പരിശോധന നടത്തിവരുന്നുണ്ട്. ഒരാഴ്ച മുന്‍പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുളള പാറക്കണ്ടിയില്‍ ഒരേസമയം…

    Read More »
  • Crime

    തുറവൂരില്‍ പോലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    ആലപ്പുഴ: തുറവൂരില്‍ വീടിനുള്ളില്‍ പൊലീസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. കൊച്ചിന്‍ ഹാര്‍ബറില്‍ പൊലീസുകാരനായ തുറവൂര്‍ കന്യാട്ട് വീട്ടില്‍ സുജിത്തി(36)നെയാണ് ഇന്നു പുലര്‍ച്ചെ മരിച്ച നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് തയാറാക്കുന്നു. അതേസമയം, കഴിഞ്ഞ മാസവും ജില്ലയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയിരുന്നു. കഴിഞ്ഞ 13 ന് ആലപ്പുഴ പുന്നപ്രയിലാണ് വീടിനുള്ളില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുന്നപ്ര പറവൂര്‍ കാട്ടുങ്കല്‍ വെളിയില്‍ സുജീഷാണ് മരിച്ചത്. ഹരിപ്പാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്നു മരിച്ച സുജീഷ്.

    Read More »
  • India

    എന്‍സിപി പിളര്‍ന്നിട്ടില്ല, അജിത് ഞങ്ങളുടെ നേതാവ് തന്നെ; അത്യപൂര്‍വ ‘ക്യാപ്‌സ്യൂളു’മായി പവാര്‍

    മുംബൈ: എന്‍.സി.പി. പിളര്‍ന്നിട്ടില്ലെന്നും നേതാവ് അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നതില്‍ തര്‍ക്കമില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍. പാര്‍ട്ടിയിലെ ചിലര്‍ വ്യത്യസ്തമായ നിലപാട് കൈക്കൊണ്ടതിനെ പിളര്‍പ്പെന്ന് പറയാന്‍ പറ്റില്ല. ജനാധിപത്യത്തില്‍ അവര്‍ക്ക് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും പവാര്‍ വ്യക്തമാക്കി. ”അജിത് പവാര്‍ നേതാവ് തന്നെയാണ്, അതില്‍ തര്‍ക്കമില്ല. എന്‍.സി.പി.യില്‍ പിളര്‍പ്പ് ഇല്ല. എങ്ങനെയാണ് ഒരു പാര്‍ട്ടിയില്‍ പിളര്‍പ്പ് സംഭവിക്കുക? പാര്‍ട്ടിയില്‍നിന്ന് ഒരു വലിയ വിഭാഗം ദേശീയ തലത്തില്‍ വേര്‍പിരിയുമ്പോഴാണ് പിളര്‍പ്പുണ്ടാവുന്നത്. പക്ഷേ, എന്‍.സി.പി.യില്‍ ഇന്ന് അത്തരത്തിലൊരു സ്ഥിതിവിശേഷമില്ല. ചിലയാളുകള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചുവെന്നത് ശരിതന്നെ. പക്ഷേ, ഇതിനെ പിളര്‍പ്പ് എന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അവര്‍ക്കങ്ങനെ ചെയ്യാം”-ശരദ് പവാര്‍ പറഞ്ഞു. പിളര്‍പ്പിന് ശേഷം വിമത വിഭാഗവുമായി ശരദ് പവാര്‍ ആശയവിനിമയം പുലര്‍ത്തുന്നതില്‍ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും തള്ളാതെയുള്ള പവാറിന്റെ പുതിയ പ്രസ്താവന. നേരത്തേ എന്‍.സി.പി.യില്‍നിന്നുള്ള ഒരു വിഭാഗം അജിത് പവാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി.ക്കൊപ്പം പോയിരുന്നു.…

    Read More »
  • Crime

    നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീറാം; ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഇന്ന് സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടില്‍ തന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ല. സാധാരണ മോട്ടര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമാണ് ശ്രീറാം ഹര്‍ജിയില്‍ പറയുന്നത്. നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് വിധിച്ചത്. 2019 ഓഗസ്റ്റ് 3ന് പുലര്‍ച്ചെയാണ് ശ്രീറാമും സുഹൃത്ത് വഫയും സഞ്ചരിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്.

    Read More »
  • Kerala

    കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറി; ഷോക്കേറ്റ് തെറിച്ചുവീണ യുവാവ് ആശുപത്രിയില്‍

    കൊച്ചി: തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറിയ കാമുകന്‍ പൊള്ളലേറ്റ് ആശുപത്രിയില്‍. ബ്രഹ്‌മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം. തര്‍ക്കത്തിന് ഒടുവില്‍ കാമുകിയെ പേടിപ്പിക്കാനാണ് യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയത്. മുകളില്‍ കയറി ലൈനില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ ലൈനില്‍നിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈന്‍ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടന്‍തന്നെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പെട്ടെന്നുതന്നെ ലൈന്‍ ഓഫായതിനാലാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. കെഎസ്ഇബിയുടെ ജീപ്പില്‍തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകള്‍ക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.  

    Read More »
  • Kerala

    ഓണ വിപണിക്കാശ്വാസമായി പച്ചക്കറി വില കുറയുന്നു

    പത്തനംതിട്ട:ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവുമൊരുങ്ങുമ്പോൾ ജനങ്ങൾക്ക് ആശ്വാസമായി സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു.ഓണവിപണി സജീവമായ വേളയിലാണ് കച്ചവടക്കാര്‍ക്കും, പൊതുജനങ്ങള്‍ക്കും ആശ്വാസമായി പച്ചക്കറി വില കുറയുന്നത്. മഴയും വരള്‍ച്ചയുംമൂലം അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്ന പച്ചക്കറിയുടെ വരവ് കുറഞ്ഞതോടെ രണ്ട് മാസം മുന്പുവരെ തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു.എന്നാൽ കത്തിക്കയറി നിന്ന തക്കാളി അടക്കമുള്ള പച്ചക്കറികൾക്ക് ഇപ്പോൾ വില പകുതിയിലും താഴെയായി. 300 എത്തിയിരുന്ന ഇഞ്ചിയ്ക്ക് ഇന്ന് 100-120 രൂപ വരെയാണ് വിപണി വില. 160 എത്തിയ തക്കാളി കിലോയ്ക്ക് 50-60 ബീൻസ് 90, മാങ്ങ 70, പാവയ്ക്ക് 50, പച്ചമുളക് 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ ഇന്നത്തെ വിപണി വില. ഓണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പച്ചക്കറി വില താഴ്ന്നതിനാല്‍ കച്ചവടം കൂടുതൽ മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും. അതേസമയം ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത വാഴയിലയ്ക്ക് വില ഉയർന്നു. നാല് രൂപയില്‍ നിന്ന വാഴയിലയ്ക്ക് രണ്ടു ദിവസം കൊണ്ട് ഏഴു രൂപയായി.

    Read More »
  • India

    ”നരസിംഹറാവു വര്‍ഗീയവാദി; ആദ്യത്തെ ബിജെപി പ്രധാനമന്ത്രി!”

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ ബി വാജ്പേയ് അല്ല, നരസിംഹറാവു ആണെന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു. ആത്മകഥയായ ‘മെമയേഴ്‌സ് ഓഫ് എ മാവറിക് – ദ ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്സ് (19411991) ‘ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വീര്‍ സാങ്വിയുമായി നടത്തിയ സംവാദത്തിലാണ് കോണ്‍ഗ്രസ് നേതാവ് നരസിംഹറാവുവിനെതിരെ തുറന്നടിച്ചത്. രാമേശ്വരത്തു നിന്നും അയോധ്യയിലേക്ക് താന്‍ നടത്തിയ രാം റഹിം യാത്രാ വേളയിലുണ്ടായ സംഭവങ്ങളും മണിശങ്കര്‍ പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരസിംഹറാവു തന്നെ ഡല്‍ഹിക്ക് വിളിപ്പിച്ചു. യാത്രയോടും, മതേതരത്വം സംബന്ധിച്ച നിങ്ങളുടെ നിര്‍വചനത്തോടും വിയോജിപ്പ് ഉണ്ടെന്ന് നരസിംഹ റാവു പറഞ്ഞു. മതേതരത്വം സംബന്ധിച്ച നിര്‍വചനത്തില്‍ എന്താണ് സര്‍ തെറ്റ് എന്നു ചോദിച്ചപ്പോള്‍, ‘ഇന്ത്യ ഒരു ഹിന്ദു രാജ്യമാണെന്ന് അറിയില്ലേ’ എന്നായിരുന്നു പ്രധാനമന്ത്രി റാവു ചോദിച്ചത്.…

    Read More »
  • Crime

    ‘അടിച്ചുപൂസായി’ കാറോടിച്ച് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചു; പോലീസുകാരനെ നാട്ടുകാര്‍ പിടികൂടി

    കൊച്ചി: മദ്യ ലഹരിയില്‍ കാറോടിച്ച് അപകടം സൃഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ഇടുക്കി കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചെമ്പകപ്പാറ പാടലംകുന്നേല്‍ അജീഷ് കുര്യന്‍ (40)ആണ് പിടിയിലായത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ മദ്യപിച്ചു വാഹനമോടിച്ചതിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകിട്ട് മൂവാറ്റുപുഴ എംസി റോഡില്‍ വാഴപ്പിള്ളിയിലാണ് സംഭവം. മദ്യ ലഹരിയില്‍ അജീഷ് ഓടിച്ച കാര്‍ കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. അപകടം ചോദ്യം ചെയ്ത് ബസ് ജീവനക്കാരും യാത്രക്കാരുമായി അജീഷ് തര്‍ക്കിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇയാളെ പിടൂകൂടി പോലീസിനു കൈമാറുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കു ശേഷം അജീഷിനെതിരെ കേസെടുക്കുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവിക്കു റിപ്പോര്‍ട്ട് നല്‍കി. അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും…

    Read More »
Back to top button
error: