Month: August 2023
-
NEWS
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍
അറ്റ്ലാന്റ: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറസ്റ്റില്‍.തെരഞ്ഞെടുപ്പ് അട്ടിമറി കേസിലാണ് അറസ്റ്റ്. ട്രംപ് അറ്റ്ലാന്റയിലെ ഫുള്‍ട്ടന്‍ ജയിലിലെത്തി കീഴടങ്ങുകയായിരുന്നുഅറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. 2020ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ദക്ഷിണ സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അക്രമം, ഗൂഢാലോചനയടക്കം 13 കുറ്റങ്ങളാണ് ട്രംപിനെതിരെ ചുമത്തിയത്. കേസിലെ മറ്റ് പ്രതികളും നേരത്തെ കീഴടങ്ങിയിരുന്നു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ് ഇത്തവണയും ട്രംപ് ആവര്‍ത്തിച്ചു. നേരത്തെ ഏപ്രില്‍ മാസത്തില്‍ കൈക്കൂലിയുമായി ബന്ധപ്പെട്ടും ട്രംപിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നു.
Read More » -
India
രാജസ്ഥാനിലെ മിനി ഇസ്രായേൽ
ഇസ്രായേൽ വിദ്യകൾ ഉപയോഗിച്ച് കൃഷി രീതികൾ പിന്തുടരുന്ന രാജസ്ഥാനിലെ ഗുഡ കുമാവതൻ ഗ്രാമം ഇന്ന് അറിയപ്പെടുന്നത് മിനി ഇസ്രായേൽ എന്നാണ്, ഗ്രാമത്തിന്‍റെ ആറ് കിലോമീറ്റർ ചുറ്റളവവിലായി മുന്നൂറിലധികം പോളി ഹൗസുകൾ ഉണ്ട്. പുതിയ രീതിയിലുള്ള കൃഷി ആരംഭിച്ച ശേഷം നാല്പതോളം കർഷകർ ഇവിടെ കോടീശ്വരന്മാരായി മാറി. മറ്റുള്ളവർ ലക്ഷക്കണക്കിന് രൂപ ഇവിടെ കൃഷിയിൽ നിന്നും സമ്പാദിക്കുന്നു. കൃഷിയുടെ കണക്കെടുത്താൽ എപ്പോഴും നഷ്ടങ്ങളുടെ കണക്ക് മാത്രമേ കർഷകർക്ക് പറയുവാനുള്ളൂ. മഴയോടും വെയിലിനോടും പടവെട്ടി കഷ്ടപ്പെട്ട് വിളയിച്ചെടുക്കുന്ന വിളകൾക്ക് നാമമാത്രമായ വില ലഭിക്കുന്നതും കാലാവസ്ഥയിലെ മാറ്റങ്ങൾ കൃഷിയെ മൊത്തത്തിൽ നശിപ്പിക്കുന്നതും ഒക്കെ നമുക്കറിയാമെങ്കിലും എങ്ങനെ ഫല്രദമായി ഇത്തരം കാര്യങ്ങളെ പ്രതിരോധിച്ച് ലാഭത്തിൽ കൃഷി കൊണ്ടുപോകാമെന്നുള്ളതാണ് അറിയേണ്ടത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാജസ്ഥാനിലെ ജയ്പൂരിന് സമീപത്തുള്ള ഗുഡ കുമാവതൻ ഗ്രാമം. ഇന്ന് കൃഷിയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇന്ത്യയിലെ ഒരു ഗ്രാമങ്ങളിലൊന്നാണ് ഇത്. വെറും ലാഭമല്ല, തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച്, ലക്ഷങ്ങൾ വരുമാനമുള്ളവരാക്കി മാറ്റുവാൻ…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിന് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്താല്‍ വാഹനം നല്‍കിയ രക്ഷിതാവിന്/വാഹന ഉടമയ്ക്ക് 25,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും ലഭിക്കും.കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഒരുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും. വാഹനം ഓടിച്ച കുട്ടിക്ക് പിന്നീട് 18 വയസ്സായാലും ലൈസൻസ് കിട്ടില്ല.വീണ്ടും ഏഴുവർഷം കഴിഞ്ഞ് മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ പറ്റൂ.മോട്ടോര്‍ വാഹനനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഈ ഭേദഗതികള്‍ 2019-ലാണ് നിലവില്‍ വന്നത്. പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ഇരുചക്രവാഹനം ഓടിക്കാൻ നല്‍കിയതിന് അമ്മമാര്‍ക്ക് അടുത്തിടെ കോടതി പിഴചുമത്തിയിരുന്നു.വടകരയിലും തലശ്ശേരിയിലുമാണ് കോടതികള്‍ അമ്മമാരെ ശിക്ഷിച്ചത്. 16-കാരനായ മകന് ബൈക്ക് ഓടിക്കാൻ നല്‍കിയ തലശ്ശേരി ചൊക്ലി കവിയൂര്‍ സ്വദേശിനിക്ക് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 30,000 രൂപയാണ് പിഴ വിധിച്ചത്. മറ്റൊരു സംഭവത്തിൽ മകന് സ്കൂട്ടര്‍ ഓടിക്കാൻ നല്‍കിയ വടകര മടപ്പള്ളി സ്വദേശിനിക്കാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.വി. ഷീജ 30,200 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്.…
Read More » -
Kerala
മണിമലക്കാരുടെ ഉറക്കം കെടുത്തി രാത്രിയിൽ വിവസ്ത്രനായി എത്തുന്ന യുവാവ്
മണിമല:രാത്രിയിൽ വിവസ്ത്രനായി എത്തുന്ന യുവാവ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ മൂലേപ്ലാവിലാണ് സംഭവം. രാത്രിയിൽ വിവസ്ത്രനായ യുവാവിനെ ഹൈവേയിൽ സ്ഥിരം കാണുന്നതായി നാട്ടുകാർ പറയുന്നു.രാത്രിയിൽ വീടുകളുടെ പിന്നിൽ വന്ന് ഒളിച്ചിരിക്കുന്നതായും നാട്ടുകാർ പറയുന്നുണ്ട്. ഇവിടെയുള്ള സഹകരണ ബാങ്കിന്റെ സിസിടിവി കാമറയിൽ ഇയാളുടെ വിഡിയോ ലഭിക്കുകയും സമീപവാസികൾ ഇയാളെ കാണുകയും ചെയ്തതോടെ നാട്ടുകാർ ഭീതിയിലാണ്. ജനങ്ങളെ കാണുമ്പോൾ പറമ്പുകളിലോ കാട്ടിലോ ഒളിക്കുന്നതാണ് ഇയാളുടെ രീതി. അതേസമയം മണിമല പോലീസ് സി.സി. ടിവി ദൃശ്യം പരിശോധിക്കുകയും കേസ് എടുക്കുകയും ചെയ്തുവെങ്കിലും ഇയാളെ ഇനിയും കണ്ടെത്താനായിട്ടില്ല.
Read More » -
Kerala
അടിവസ്ത്രത്തിനകത്ത് കുഴമ്പ് രൂപത്തിലാക്കി സ്വർണം ; അറുപത് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ
മലപ്പുറം:അടിവസ്ത്രത്തിനകത്ത് കുഴമ്പ് രൂപത്തിലാക്കി അറുപത് ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ.വെള്ളയൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) ആണ് അറസ്റ്റിലായത്.സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയായിരുന്നു. ജിദ്ദയില്‍ നിന്നുള്ള വിമാനത്തിലെത്തിയ ഇവരില്‍ നിന്ന് 1112 ഗ്രാം സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്.ബ്രേസിയറിനുള്ളിലും ഷഡ്ഡിക്കുള്ളിലുമായാണ് മിശ്രിതം ഒളിപ്പിച്ചിരുന്നത്.പിടികൂടിയ സ്വര്‍ണ മിശ്രിതത്തില്‍ നിന്നും 973.88 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.ഇതിന് വിപണിയില്‍ 60 രൂപയ്ക്ക് അടുത്ത് ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Read More » -
Food
ആരോഗ്യപ്രദമാണ് പരിപ്പ് പായസം; ഉണ്ടാക്കുന്ന വിധം
അത്തംമുതൽ തിരുവോണംവരെ ഓരോതരം പായസം തയ്യാറാക്കും. പായത്തിൽ പ്രധാനികൾ അടപ്രഥമനും പാലടയുമൊക്കെയാണെങ്കിലും പരിപ്പ് പ്രഥമന് (പരിപ്പ് പായസം) പാരമ്പര്യവും തറവാടിത്തവും ഏറെയാണ്.എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ശർക്കരകൊണ്ടാണ് ഉണ്ടാക്കുന്നതും എന്നതിനാൽ ആരോഗ്യപ്രദവുമാണ് പരിപ്പ് പായസം. ചെറുപയർ പരിപ്പും കടലപ്പരിപ്പും ഉപയോഗിച്ച് പായസം തയ്യാറാക്കാം. ചെറുപയർ പരിപ്പാണ് കൂടുതൽ രുചികരം. പത്തുപേർക്കുള്ള പായസത്തിന് 250ഗ്രാം പരിപ്പും 600 ഗ്രാം ശർക്കരയും (വെല്ലം) ആവശ്യമാണ്. കൂടുതൽമധുരം ആവശ്യമെങ്കിൽ 750ഗ്രാം വരെ ശർക്കരയെടുക്കാം. പരിപ്പ് ഓട്ടുരുളിയിൽ ചെറുതായി ചൂടാക്കിയെടുക്കണം. ശർക്കര അൽപ്പം വെള്ളമൊഴിച്ച് അടുപ്പിൽവെച്ച് തിളപ്പിച്ച് പാതിയാക്കണം. ഒന്നരമുറി തേങ്ങചുരണ്ടി ഒന്നുംരണ്ടുംമൂന്നും പാലുകൾ പ്രത്യേകം പിഴിഞ്ഞുവെക്കണം. ഓട്ടുരുളി അടുപ്പിൽവെച്ച് ഒരു ടീസ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചൂടാക്കിയ പരിപ്പും മൂന്നാംപാലും ഒഴിച്ച് വേവിക്കണം. വെന്തുടയുമ്പോൾ രണ്ടാംപാലും അരിച്ച ശർക്കരപ്പാനിയും ഒരു ടീസ്പൂൺ നെയ്യും ചേർക്കാം. വെന്ത് പാകമാകുമ്പോൾ ഒന്നാംപാലും ഏലയ്ക്കാപ്പൊടിയും ചേർക്കാം. അരമുറി നാളികേരം ചെറുതായി കൊത്തിയരിഞ്ഞ് ഒരു ടീസ്പൂൺ നെയ്യിൽ വറുത്ത് കോരിയത് ചേർത്തിളക്കി തിളച്ചുമറിയുംമുമ്പ്…
Read More » -
NEWS
കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നല്‍കും; ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിലൊന്നാണ് മാതളം
ഗർഭകാലത്ത് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.ചില ഭക്ഷണങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നല്‍കും.അത്തരത്തിൽ ഗർഭിണി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ഇതില്‍ വിറ്റാമിൻ എ, സി, ഡി, ബി-6, സോഡിയം, പൊട്ടാസ്യം, ഡയെറ്ററി ഫൈബര്‍, കാല്‍സ്യം മഗ്നീഷ്യം, അയേണ്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാകുന്ന പോഷകങ്ങളാണ് ഇവ. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ഛര്‍ദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ അകറ്റാം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളം സഹായിക്കും.മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലാസന്റയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ശരീര വേദനകള്‍ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതളം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന കാല്‍ വേദനയ്ക്കും നടുവേദനയ്ക്കുമെല്ലാം പരിഹാരമാണ്. മാത്രമല്ല, പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്. കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് മാതള നാരകം ഏറെ നല്ലതാണ്. ഇത്…
Read More » -
Crime
സുജിതയെ കൊന്നത് ജീവനോടെ കെട്ടിത്തൂക്കി
മഞ്ചേരി: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വിഷ്ണുവും സംഘവും ചേര്‍ന്ന് തുവ്വൂര്‍ പള്ളിപ്പറമ്ബ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ (35) കൊലപ്പെടുത്തിയത് അതിക്രൂരമായി. സുജിതയെ ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ കഴുത്തില്‍ ആദ്യം കയര്‍ കുരുക്കിട്ട് ശ്വാസം മുട്ടിച്ച പ്രതികള്‍, അക്രമം നടക്കുമ്ബോള്‍ ശബ്ദം പുറത്തുവരാതിരിക്കാൻ സുജിതയുടെ വായ സെല്ലോടേപ്പ് ഉപയോഗിച്ച് മൂടിക്കെട്ടിയിരുന്നു. യുവതിയുടെ കൈകാലുകള്‍ ചേര്‍ത്ത് കെട്ടിയതിന് ശേഷമായിരുന്നു കൊടുംക്രൂരത. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ മര്‍ദനമേറ്റതിന്റെ പാടുകളൊന്നും കണ്ടെത്താനായില്ല.അതേസമയം സുജിത പീഡനത്തിന് ഇരയായതിന്റെ ലക്ഷണങ്ങൾ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലാബ് പരിശോധനാഫലം പുറത്തുവന്നാലേ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയൂ. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിശദമായ റിപ്പോര്‍ട്ട് പോലീസിന് കൈമാറി.ഈമാസം 11-ന് കാണാതായ സുജിതയുടെ മൃതദേഹം തിങ്കളാഴ്ച രാത്രിയാണ് സുഹൃത്ത് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്തിയ വിഷ്ണുവും സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത്…
Read More » -
India
ജില്ലാ കളക്ടർ ഓഫീസിനുള്ളിൽ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ
അഹമ്മദാബാദ്:ജില്ലാ കളക്ടർ ഓഫീസിനുള്ളിൽ യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മുൻ ആനന്ദ് റസിഡന്റ് അഡീഷണൽ കളക്ടർ (ആർഎസി) കേത്കി വ്യാസ്, മുൻ റവന്യൂ ഓഫീസർ ജയേഷ് പട്ടേൽ, ഹരീഷ് ചാവ്ദ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഗധ്‍വിയുടെയും യുവതിയുടെയും സ്വകാര്യ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയും ഹണിട്രാപ്പുമെന്നാണ് പൊലീസ് കണ്ടെത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ ജില്ലാ കളക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പാണ് ആനന്ദ് ജില്ലാ കളക്ടർ ഡി എസ് ഡി എസ് ഗധ്‍വിയുടെ ചേംബറിൽ നിന്ന് ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ വൈറലായത്.കളക്ടറുടെ ഓഫിസിൽ ഒളി ക്യാമറ സ്ഥാപിക്കുകയും കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്താൻ യുവതിയെ ഏർപ്പാടാക്കുകയും ചെയ്തെന്നാണ് കേസ്. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും കേസിൽ ഇടപെട്ടിരുന്നു. കളക്ടറെ ഹണിട്രാപ്പിൽപ്പെടുത്തി സാമ്പത്തിക നേട്ടത്തിനായി ഫയലുകളിൽ തിരിമറി നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്ത്…
Read More » -
India
പശുക്കടത്ത് ആരോപിച്ച് ജാർഖണ്ഡിൽ മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു
റാഞ്ചി: ജാർഖണ്ഡിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു.രാംഗഡ് ജില്ലയിലെ സിക്നി ഗ്രാമത്തിലാണ് സംഭവം. ജരിയോ ഗ്രാമത്തിലെ താമസക്കാരനായ ഷംഷാദ് അൻസാരിയാണ് (45) കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്തുവച്ച് ഒരുസംഘം ആളുകൾ ചേർന്ന് അൻസാരിയെ ആക്രമിക്കുകയായിരുവെന്നാണ് വിവരം. ആക്രമണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 14 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.
Read More »