KeralaNEWS

പിരിച്ചുവിടല്‍ നാടകം ആള്‍മാറാട്ടക്കേസായി: ‍തലയൂരാന് യുഡിഎഫ്‌

കോട്ടയം: പുതുപ്പള്ളിയില്‍ മാധ്യമപിന്തുണയോടെ പൊലിപ്പിച്ച പിരിച്ചുവിടല്‍ നാടകം ആള്‍മാറാട്ടക്കേസായി മാറിയതോടെ തലയൂരാൻ യുഡിഎഫ്.

മൃഗസംരക്ഷണ വകുപ്പില്‍ താല്‍ക്കാലിക ജോലിക്കെത്തിയ സതിയമ്മ അനധികൃതമായി ജോലിയില്‍ തുടര്‍ന്നതും ആള്‍മാറാട്ടം വ്യക്തമായതും വിവാദമായ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് ബുധനാഴ്ച വിളിച്ച വാര്‍ത്താസമ്മേളനം റദ്ദാക്കിയിരുന്നു. വ്യാഴാഴ്ചയും ഈ വിഷയം പൂര്‍ണമായി ഒഴിവാക്കി.

Signature-ad

ബുധനാഴ്ച്ച ഉച്ചയ്ക്ക് മൂന്നിന് പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനം നടത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. സതിയമ്മയുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ തന്റെ പേരുപയോഗിച്ച്‌ വ്യാരേഖയുണ്ടാക്കിയാണ് സതിയമ്മ ജോലിയില്‍ തുടര്‍ന്നതെന്ന് ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതോടെ  വാര്‍ത്താസമ്മേളനം തന്നെ റദ്ദാക്കുകയായിരുന്നു.

Back to top button
error: