Month: August 2023

  • Kerala

    ലോറിയില്‍ കൊണ്ടു പോയ ജെസിബി കാറിനു മുകളില്‍ വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    കോഴിക്കോട്: വടകര മുരാട് പാലത്തില്‍ ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ജെ.സി.ബി യാണ് പാലത്തില്‍ വെച്ച് കാറിന് മുകളില്‍ തട്ടി അപകടമുണ്ടായത്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ജെസിബി ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ ശ്രമം നടക്കുകയാണ്. വാഹനങ്ങള്‍ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴിയാണ് കോഴിക്കോടേക്ക് വഴി തിരിച്ചു വിടുന്നത്. അതേസമയം, മാനന്തവാടി കണ്ണോത്തുമല ജീപ്പ് ദുരന്തത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം പുരോഗമിക്കുന്നു. പതിനൊന്നുമണിയോടെ മൃതദേഹം മക്കിമല സര്‍ക്കാര്‍ എല്‍പി സ്‌കൂളിലേക്ക് എത്തിക്കും. 12 മണിക്ക് പൊതുദര്‍ശനം ആരംഭിക്കും. രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്താണ് തുടര്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ചുള്ള പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും വിശദാന്വേഷണവും…

    Read More »
  • Kerala

    ഏഷ്യയിലെ ഏറ്റവും വലിയ ഓണസദ്യ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവൺമെന്റ് സ്കൂളിൽ

    തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ ഓണസദ്യ ഒരുക്കി തലസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയം.തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമായി മൊത്തം 4500പേര്‍ക്ക് ഓണസദ്യ വിളമ്ബിയത്. തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് ഇവിടെ ഇത്രയും പേര്‍ക്ക് ഓണസദ്യ ഒരുക്കുന്നത്. മുൻ വര്‍ഷത്തെ പോലെ തന്നെ സദ്യയ്ക്കു വേണ്ട സാധനങ്ങള്‍ എത്തിക്കേണ്ട ചുമതല വിദ്യാര്‍ഥികള്‍ക്കായിരുന്നു.തികയാതെ വന്ന സാധനങ്ങള്‍ മാത്രമാണ് പുറത്ത് നിന്ന് വാങ്ങിയത്. സദ്യയൊരുക്കുന്നതില്‍ സഹായിക്കാനും ഇലകള്‍ വൃത്തിയാക്കാനും ഒക്കെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരേ മനസ്സോടെ സന്തോഷത്തോടെ പങ്ക് ചേര്‍ന്നു. ഓഗസ്റ്റ് 24 ന് വൈകിട്ടോടെ പാചകം ആരംഭിച്ചു. 25 ന് ഉച്ചക്ക് സദ്യ വിളമ്ബി. ഓണ സദ്യയോടൊപ്പം 101 പൂക്കളം, ഓണപ്പാട്ട്‌, ഓണക്കളി, വടംവലി, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു. വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍  ഓണാഘോഷങ്ങളില്‍ പങ്കെടുത്തു.

    Read More »
  • India

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ പ്രതിമ ഡല്‍ഹിയിൽ

    ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ പ്രതിമ ഡല്‍ഹിയിലെ ജി20 ഉച്ചകോടി വേദിയിലേയ്‌ക്ക് എത്തുന്നു.വെങ്കല ശില്‍പങ്ങള്‍ക്ക് പേരുകേട്ട തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ പട്ടണത്തില്‍ നിന്നാണ് 28 അടി ഉയരമുള്ള നടരാജ പ്രതിമ റോഡ് മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചത് . അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയുടെ വേദിയില്‍ ഈ പ്രതിമ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.സ്വര്‍ണ്ണം, വെള്ളി, ഈയം, ചെമ്ബ്, ടിൻ, മെര്‍ക്കുറി, ഇരുമ്ബ്, താമ്രം എന്നിവയുള്‍പ്പെടെ എട്ട് ലോഹങ്ങളുടെ സംയോജനത്തില്‍ നിര്‍മ്മിച്ച ഈ പ്രതിമയ്‌ക്ക് 19 ടണ്‍ ഭാരമുണ്ട്. ഉച്ചകോടി നടക്കാനിരിക്കുന്ന പ്രഗതി മൈതാനമായ ഭാരത് മണ്ഡപത്തിലെ വേദിയിലേയ്‌ക്കാണ് ഇത് എത്തിക്കുന്നത്.

    Read More »
  • Kerala

    ഓണത്തിനിടെ പുട്ടുകച്ചവടം?

    മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയിൽ ചവിട്ടാൻ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണിത്. ഈ മണ്ണിലാണ് ജെറുസലേമിൽ നിന്ന് ഇന്ത്യയില്‍ ആദ്യമായി  ക്രിസ്തുവിന്റെ സുവിശേഷം കപ്പലിറങ്ങിയത്. പാകിസ്താനിലും, ഇറാനിലും മുസ്ലിം പള്ളികൾ ഉണ്ടാവുന്നതിനു മുൻപ് ചേരമാന്‍ ജുമാ മസ്‌ജിദ്‌ ഉണ്ടാക്കിയത് ഈ പുണ്യഭൂമിയിലാണ്. ജൂതന്മാർ പലായനം ചെയ്തു വന്നിറങ്ങിയതും കൂട് കൂടിയതും നമ്മുടെ നാട്ടിലാ. ഒരു ചുവന്ന കൊടി യുടെ കീഴിൽ ലോകത്തു ആദ്യമായി ഒരു സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ ഉണ്ടായതും ഇവിടെയാ.. നാല് ചുറ്റും വെള്ളം കേറുമെന്നു അറിഞ്ഞിട്ടും എന്തും വരട്ടെ എന്ന് കരുതി വിത്തിറിക്കി നെല്ല് കൊയ്യുന്ന കുട്ടനാട്ടുകാരന്റെ നട്ടെല്ല് ലോകത്തു വേറെ എവിടേലും കാണാൻ കിട്ടുവോ? പൊള്ളുന്ന അറേബ്യൻ മരുഭൂമിയിലും , മരം കോച്ചുന്ന അമേരിക്കൻ മണ്ണിലും ഞങ്ങൾ ചെന്ന് കയറിയത് ഈ തന്റേടം കൊണ്ടാണ്. ലോകം മുഴുവൻ ഇന്ന് മലയാളിയെ ജോലിക്കും മറ്റുമായി അന്വേഷിക്കുന്നെങ്കിൽ അത് ഞങ്ങളുടെ വിദ്യാഭ്യാസ മികവു കൊണ്ടാണ്.ഞങ്ങൾ മുണ്ടു മടക്കി കുത്തും,…

    Read More »
  • India

    വേളാങ്കണ്ണി തിരുന്നാൾ: ആഗസ്റ്റ് 28 മുതൽ കേരളത്തിൽ നിന്നും ട്രെയിൻ സർവീസ്

    വേളാങ്കണ്ണി ബസിലിക്കയിലെ തിരുനാള്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെ നടക്കും.ഇത് പ്രമാണിച്ച് കേരളത്തിൽ നിന്നും വേളാങ്കണ്ണിയിലേക്കുള്ള ട്രെയിൻ ആഗസ്റ്റ് 28 മുതൽ എറണാകുളത്ത് നിന്നും സർവീസ് ആരംഭിക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയാണ് വേളാങ്കണ്ണി തിരുന്നാൾ.ഈ ദിവസങ്ങളിൽ ബസിലിക്ക ദേവാലയത്തില്‍ രാവിലെ അഞ്ചിന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും.തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ എട്ടിനു രാവിലെ ആറിന് കുര്‍ബാന രൂപത അഡ്മിനിസ്ട്രേറ്റര്‍ റവ. ഡോ. എല്‍. സഹായരാജിന്‍റെ കാര്‍മികത്വത്തില്‍ നടക്കും.വൈകുന്നേരം ആറിന് തിരുനാള്‍ കൊടിയിറക്കം നടക്കും. വേളാങ്കണ്ണി ട്രെയിൻ എറണാകുളത്ത് നിന്ന് കൊല്ലം വഴി വേളാങ്കണ്ണിയിലേക്ക് ആഴ്ചയില്‍ രണ്ടു വീതം ട്രെയിൻ സര്‍വീസുകള്‍ ലഭ്യമാണ്.തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 എറണാകുളത്തുനിന്ന് പുറപ്പെടുകയും പിറ്റേന്ന് രാവിലെ 5.50 ന് വേളാങ്കണ്ണിയില്‍ എത്തിച്ചേരുകയും, ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.30ന് വേളാങ്കണ്ണിയില്‍നിന്നു പുറപ്പെട്ട്  പിറ്റേദിവസം ഉച്ചയ്ക്ക് 12ന് എറണാകുളത്ത് എത്തിച്ചേരുകയും ചെയ്യും. എറണാകുളത്ത് നിന്ന് കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം,…

    Read More »
  • Health

    കുതികാൽ വേദന നിസ്സാരമായി കാണരുത്

    കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണെങ്കിൽ അതിനെ കാൽകേനിയൽ സ്പർ എന്ന് പറയും.പല കാരണങ്ങൾ കൊണ്ടും ഇത് വരാം.എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി.കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്. യൂറിക്  ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.നല്ലൊരു അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.

    Read More »
  • Kerala

    ആഘോഷങ്ങൾക്കൊപ്പം ‍ വിശ്വാസങ്ങൾക്കും പ്രാധാന്യമേറെയുണ്ട്; ഓണക്കാലത്ത് സന്ദർശിക്കേണ്ട കേരളത്തിലെ 5 ക്ഷേത്രങ്ങൾ

    കേരളത്തിന്റെ സാംസ്കാരിക ആഘോഷമാണ് ഓണം. ജാതിമതഭേദമന്യേ പൂക്കളമൊരുക്കിയും സദ്യവെച്ചും ഓരോ മലയാളിയും ഓണം കൊണ്ടാടുന്നു. ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്ന ഓണച്ചൊല്ലില്‍ തന്നെയുണ്ട് കേരളം ഓണത്തിന് നല്കിയിരുന്ന പ്രാധാന്യം. അത്തം മുതല്‍ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷത്തിന് നാട്ടിലെത്താൻ കൊതിക്കാത്ത ഒരു മലയാളി പോലും കാണില്ല. സാംസ്കാരിക ആഘോഷങ്ങളോടൊപ്പം തന്നെ ഓണത്തിന് വിശ്വാസങ്ങള്‍ക്കും പ്രാധാന്യമേറെയുണ്ട്. ഓണക്കാലം ഓരോ ക്ഷേത്രത്തിലും പ്രത്യേക പൂജകളും ചടങ്ങുകളും സദ്യയും ഒരുക്കാറുണ്ട്. കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന ഓണാചാരങ്ങള്‍ ഉള്ള ക്ഷേത്രങ്ങളും നിരവധിയുണ്ട്. ഇതാ ഈ ഓണത്തിന്‍റെ പുണ്യത്തിനായി സന്ദര്‍ശിക്കേണ്ട കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍ പരിചയപ്പെടാം. 1. ഗുരുവായൂര്‍ ക്ഷേത്രം ഓണക്കാലത്ത് ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ഗുരുവായൂര്‍ ക്ഷേത്രം. ശ്രീകൃഷ്ണനെ ഗുരുവായൂരപ്പനായി ആരാധിക്കുന്ന ഇവിടെ ഓണക്കാലം വളരെ പ്രാധാന്യമുള്ള സമയം കൂടിയാണ്. തൃപ്പുത്തരി, ഇല്ലംനിറ, പുത്തരിപ്പായസം, ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, പ്രസാദ ഊട്ട് എന്നിങ്ങനെ നിരവധി ചടങ്ങുകളും പരിപാടികളും ഓണത്തോടനുബന്ധിച്ച്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടക്കും.…

    Read More »
  • NEWS

    വളവും വേണ്ട, വെള്ളവും വേണ്ട; പത്ത് റംമ്പുട്ടാന്‍ മരമുണ്ടെങ്കിൽ ഒരു ലക്ഷം കൂടെപ്പോരും

    നൂറു കണക്കിനു വര്‍ഷം മുൻപ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മരുന്നായി ഉപയോഗിച്ചിരുന്ന ഒന്നാണ് റംമ്പുട്ടാന്‍ .ഇതിലടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ് കാന്‍സറിനെ വരെ പ്രതിരോധിക്കുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്‌നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സ് ശരീരത്തതിന് ഉന്മേഷം പകരുന്നതാണ്  അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്പുട്ടാനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും. വണ്ണം കുറയ്ക്കാനും റംമ്പൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും. മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും. കേരളത്തിൽ അതിവേഗം പ്രചരിക്കുന്ന…

    Read More »
  • Kerala

    കാസർഗോഡ് ബേക്കലിൽ ഡിവൈഎഫ്ഐ പ്രവർത്തകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

    കാസർഗോഡ്: ബേക്കലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 23കാരിയായ നീതു കൃഷ്ണയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിതിൻ കൃഷ്ണ -ശ്രീലത ദമ്പതികളുടെ മകളും ഡിവൈഎഫ്ഐ പ്രവർത്തകയുമായ നീതു കൃഷ്ണയെ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇഷ്ടമില്ലാത്ത വിവാഹം ബന്ധുക്കൾ തീരുമാനിച്ചതിന്റെ മനോവിഷമം മൂലമായിരുന്നു ആത്മഹത്യ എന്നാണ് ലഭിക്കുന്ന വിവരം.ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    ആലപ്പുഴയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്ന യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി 

    ആലപ്പുഴ: പാൻക്രിയാസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്ന യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി .മുപ്പതുകാരനായ അഖിലാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. പാൻക്രിയാസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പുഴയിലേക്ക് ചാടിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ കാർ ഡോർ തുറന്ന് യുവാവ് തോട്ടപ്പള്ളി സ്പിൽവേ ഭാഗത്തുനിന്ന് കായലിലേക്ക് ചാടുകയായിരുന്നു .തുടർന്ന് നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

    Read More »
Back to top button
error: