ആലപ്പുഴ: പാൻക്രിയാസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകുകയായിരുന്ന യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി .മുപ്പതുകാരനായ അഖിലാണ് ആശുപത്രിയിലേക്ക് പോകുന്ന വഴി പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.
പാൻക്രിയാസ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ അഖിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പുഴയിലേക്ക് ചാടിയത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകുമ്പോൾ കാർ ഡോർ തുറന്ന് യുവാവ് തോട്ടപ്പള്ളി സ്പിൽവേ ഭാഗത്തുനിന്ന് കായലിലേക്ക് ചാടുകയായിരുന്നു .തുടർന്ന് നാട്ടുകാരും തീരദേശ പോലീസും അഗ്നിരക്ഷാസേനയും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.