കാസർഗോഡ്: ബേക്കലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 23കാരിയായ നീതു കൃഷ്ണയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജിതിൻ കൃഷ്ണ -ശ്രീലത ദമ്പതികളുടെ മകളും ഡിവൈഎഫ്ഐ പ്രവർത്തകയുമായ നീതു കൃഷ്ണയെ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇഷ്ടമില്ലാത്ത വിവാഹം ബന്ധുക്കൾ തീരുമാനിച്ചതിന്റെ മനോവിഷമം മൂലമായിരുന്നു ആത്മഹത്യ എന്നാണ് ലഭിക്കുന്ന വിവരം.ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.