ന്യൂഡൽഹി:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നടരാജ പ്രതിമ ഡല്‍ഹിയിലെ ജി20 ഉച്ചകോടി വേദിയിലേയ്ക്ക് എത്തുന്നു.വെങ്കല ശില്പങ്ങള്ക്ക് പേരുകേട്ട തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ പട്ടണത്തില്‍ നിന്നാണ് 28 അടി ഉയരമുള്ള നടരാജ പ്രതിമ റോഡ് മാര്‍ഗം ഡല്‍ഹിയില്‍ എത്തിച്ചത് .
അടുത്ത മാസം ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ജി20 നേതാക്കളുടെ ഉച്ചകോടിയുടെ വേദിയില്‍ ഈ പ്രതിമ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.സ്വര്‍ണ്ണം, വെള്ളി, ഈയം, ചെമ്ബ്, ടിൻ, മെര്‍ക്കുറി, ഇരുമ്ബ്, താമ്രം എന്നിവയുള്‍പ്പെടെ എട്ട് ലോഹങ്ങളുടെ സംയോജനത്തില്‍ നിര്‍മ്മിച്ച ഈ പ്രതിമയ്ക്ക് 19 ടണ്‍ ഭാരമുണ്ട്.
ഉച്ചകോടി നടക്കാനിരിക്കുന്ന പ്രഗതി മൈതാനമായ ഭാരത് മണ്ഡപത്തിലെ വേദിയിലേയ്ക്കാണ് ഇത് എത്തിക്കുന്നത്.