Month: August 2023
-
Kerala
മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു
കൊച്ചി:മറുനാടൻ മലയാളി ഉടമയും പബ്ലിഷറുമായ ഷാജൻ സ്കറിയയെ പോലീസ് അറസ്റ്റ് ചെയ്തു.തൃക്കാക്കര പൊലീസ് നിലമ്പൂരിലെത്തിയാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഷാജന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് സംഭവം. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലാണ് അറസ്റ്റ്. നേരത്തേ നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയയുടെ പരാതിയിൽ ആയിരുന്നു ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ കേസിൽ ഷാജന് ഹൈകോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു.
Read More » -
India
ട്രെയിനിലെ തീ പിടിത്തത്തില്‍ മരണം ഒന്‍പത്; യാത്രക്കാര്‍ ചായ ഉണ്ടാക്കാന്‍ ശ്രമിച്ചത് അപകട കാരണം?
ചെന്നൈ: മധുര റയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ കോച്ചിനു തീ പിടിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി. മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കയുണ്ട്. അപകടത്തില്‍ 20 പേര്‍ക്കാണ് പരിക്കേറ്റത്. നാല് പേരുടെ നില ഗുരുതരമാണ്. ലഖ്നൗ- രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിന്റെ കോച്ചിനാണ് തീ പിടിച്ചത്. ഭാരത് ഗൗരയാന്‍ എന്ന ടൂറിസ്റ്റ് ട്രെയിനാണിത്. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. 63 പേരാണ് അപകട സമയത്ത് കോച്ചിലുണ്ടായിരുന്നത്. സ്ലീപ്പര്‍ കോച്ചിലാണ് തീ പടര്‍ന്നത്. കോച്ച് പൂര്‍ണമായും കത്തി നശിച്ചു. പുലര്‍ച്ചെ 5.45ഓടെയാണ് തീ പിടിച്ചത്. 7.15നാണ് തീ പൂര്‍ണമായി കെടുത്തിയത്. മറ്റ് കോച്ചുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ല. യുപിയില്‍ നിന്നുള്ള സംഘം ബുക്ക് ചോയ്ത കോച്ചാണ് കത്തിയത്. പാന്‍ട്രി കാറിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ലീപ്പര്‍ കോച്ചില്‍ വച്ച് യാത്രക്കാര്‍ ഗ്യാസ് ഉപയോഗിച്ച് ചായ ഉണ്ടാക്കാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത് എന്നാണ് നിഗമനം. തീ പൂര്‍ണമായി അണച്ചു.
Read More » -
NEWS
ഓണത്തിന് റീചാർജ് ചെയ്താല്‍ ന്യൂ ഇയർ വരെ;അറിയാം ബിഎസ്എൻഎല്ലിന്റെ 397 രൂപയുടെ പ്ലാൻ
ബിഎസ്എൻഎൽ 397 രൂപയുടെ പ്ലാൻ: ഓണത്തിന് റീച്ചാര്‍ജ് ചെയ്താല്‍ ക്രിസ്മസും കഴിഞ്ഞ്, ന്യൂ ഇയർ വരെ വാലിഡിറ്റി ലഭിക്കും. 150 ദിവസ വാലിഡിറ്റിയോടൊപ്പം 30 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും ലഭിക്കും. 30 ദിവസത്തിന് ശേഷമുള്ള കോളിങ്ങിനായി ഉപയോക്താക്കള്‍ക്ക് വോയിസ് കോളിങ് പ്ലാനുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.ഈ തുകയ്ക്ക് ഇത്രയും ദിവസം വാലിഡിറ്റി നല്‍കുന്ന പ്ലാനുകള്‍ മറ്റ് ടെലിക്കോം കമ്ബനികള്‍ നല്‍കുന്നതായി കാണാൻ സാധിക്കില്ല. സിം വാലിഡിറ്റി കുറഞ്ഞ തുകയ്ക്ക് ദീര്‍ഘനാളേയ്ക്ക് നിലനിര്‍ത്താൻ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ബിഎസ്‌എൻഎല്‍ ഒരു സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാൻ ഏറെ ലാഭകരമാണ്.
Read More » -
Life Style
സുബിയില്ലാത്ത ആദ്യ പിറന്നാള്‍; ഓര്‍മകളില്‍ വികാരാധീനരായി കുടുംബം
അന്തരിച്ച നടി സുബിയുടെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനലിലൂടെ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. സുബി ഇല്ലെങ്കിലും എവിടെയോ ഉണ്ടെന്ന തോന്നലിലാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് സഹോദരന്‍ പറഞ്ഞു. എപ്പോഴും തങ്ങള്‍ സന്തോഷത്തോടെ കാണാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് സുബിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേച്ചിയ്ക്ക് വേണ്ടി ഞങ്ങള്‍ ഒരു കേക്ക് വാങ്ങിയിട്ടുണ്ട്. എല്ലാ പിറന്നാളിനും കേക്ക് മുറിക്കുന്നതാണ് ചേച്ചിയ്ക്ക് ഇഷ്ടം. ചേച്ചി ഇത് കാണുന്നുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു- സഹോദരി പറഞ്ഞു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 നാണ് സുബി വിടപറയുന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയ്യാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം. പുരുഷമേല്‍ക്കോയ്മയുണ്ടായിരുന്ന കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി…
Read More » -
NEWS
ഇതുവരെ വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാര്‍
പ്രായം 30 കഴിഞ്ഞിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം 1. ശോഭന മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. 52 വയസ്സാണ് താരത്തിന്റെ പ്രായം. ഇപ്പോഴും അവിവാഹിതയായി തുടരുന്നു. കൂട്ടിന് ഒരു മകളെ ദത്തെടുത്തിട്ടുണ്ട്. നാരായണി എന്നാണ് മകളുടെ പേര്. 2. ലക്ഷ്മി ഗോപാലസ്വാമി പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തിലൂടെ ഞെട്ടിക്കുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് പ്രായം 52 കഴിഞ്ഞു. ഇപ്പോഴും അവിവാഹിതയാണ്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. 3. ലക്ഷ്മി ശര്‍മ 37 വയസ്സാണ് ലക്ഷ്മി ശര്‍മയുടെ പ്രായം. തനിക്ക് വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും താല്‍പര്യമുണ്ടെന്ന് ലക്ഷ്മി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹമൊന്നും ശരിയാകുന്നില്ലെന്ന വിഷമമാണ് താരത്തിനുള്ളത്. 4. റീനു മാത്യൂസ് ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് റീനു ശ്രദ്ധിക്കപ്പെട്ടത്. പ്രായം 41. എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്ബോഴാണ് സിനിമയിലെത്തിയത്. അവിവാഹിതയാണ്. 5. രമ്യ നമ്ബീശന്‍ പ്രായം 36 കഴിഞ്ഞെങ്കിലും…
Read More » -
Crime
മകള്‍ക്കു രാഖി കെട്ടാനായി ആണ്‍കുഞ്ഞിനെ തട്ടിയെടുത്തു
ന്യൂഡല്‍ഹി: രക്ഷാബന്ധനില്‍ രാഖി കെട്ടാനായി സഹോദരനെ വേണമെന്ന മകളുടെ ആവശ്യം നിറവേറ്റാനായി ഒരുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റിലായി. രഘുബിര്‍ നഗറിലെ ടഗോര്‍ ഗാര്‍ഡനില്‍ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവര്‍, ഛത്താ റെയില്‍ ചൗക്കില്‍ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെയാണ് അര്‍ധരാത്രി തട്ടിയെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ച 3 മണിയോടെ ഉണരുമ്പോഴാണു കുഞ്ഞിനെ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടന്‍ പോലീസിനെ വിവരമറിയിച്ചു. പരിസരത്തെ നാനൂറോളം സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയകരമായി 2 പേര്‍ ബൈക്കില്‍ ചുറ്റുന്നതു കണ്ടെത്തി. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു മണിക്കൂറുകള്‍ക്കകം പ്രതികളെ കണ്ടെത്തിയത്. സഞ്ജയിയുടെയും അനിതയുടെയും 17 വയസ്സുള്ള മകന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അപകടത്തില്‍ മരിച്ചു. വരുന്ന രക്ഷാബന്ധനില്‍ തനിക്കു രാഖി കെട്ടാന്‍ സഹോദരനെ വേണമെന്ന് 15 വയസ്സുള്ള മകള്‍ ആവശ്യപ്പെട്ടപ്പോഴാണു ആണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതെന്നു ദമ്പതികള്‍ പോലീസിനോടു പറഞ്ഞു.
Read More » -
Kerala
ക്രൈസ്തവ സഭകള്‍ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാടെടുത്തിട്ടില്ല:ജോണി നെല്ലൂർ
കോട്ടയം:ക്രൈസ്തവ സഭകള്‍ ഒരിക്കലും ബി.ജെ.പി അനുകൂല നിലപാടെടുത്തിട്ടില്ലെന്ന് മുൻ എംഎൽഎ ജോണി നെല്ലൂർ.റബര്‍ വിലയിടിവ്, വന്യമൃഗശല്യം, ബഫര്‍ സോണ്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായി ചില ചര്‍ച്ചകള്‍ നടത്തിയെന്ന് മാത്രം.അത് കര്‍ഷക താല്‍പര്യമനുസരിച്ചായിരുന്നു. അല്ലാതെ സഖ്യമായിരുന്നില്ല ലക്ഷ്യം -ജോണി നെല്ലൂർ പറഞ്ഞു. 1991-2006ല്‍ മൂവാറ്റുപുഴ എം.എല്‍.എ, കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്‍മാൻ, യു.ഡി.എഫ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച ജോണി നെല്ലൂർ യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ചാണ് ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളോടെ രൂപവത്കരിച്ച എൻ.പി.പിയുടെ വര്‍ക്കിങ് പ്രസിഡന്‍റായത്. എന്നാല്‍, അധികം വൈകാതെ എൻ.പി.പി ബന്ധം ഉപേക്ഷിച്ച അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിന് തന്നെ വിരാമമിടുകയായിരുന്നു. ഏപ്രിൽ 19ന് ആണ് ജോണി നെല്ലൂർ കേരള കോൺഗ്രസിൽ നിന്നും രാജി വെക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ജോണിയുടെ വിശദീകരണം. എന്നാൽ പിന്നീട് ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും താമസിയാതെ പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കിയിരുന്നു.ഇടതു വലതുമുന്നണികളിൽ…
Read More » -
Kerala
പരശുറാം എക്സ്പ്രസിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലി; പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി
കാസര്‍ഗോഡ്: സ്റ്റോപ്പ് അനുവദിച്ചതിനെതുടര്‍ന്ന് ചെറുവത്തൂരില്‍ ആദ്യമായി നിര്‍ത്തുന്ന പരശുറാം എക്സ്പ്രസിനെ സ്വീകരിക്കാനെത്തിയ ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും വളഞ്ഞിട്ട് തല്ലിയാതായി പരാതി. ജനാവലിയുടെ ബാനറിന്റെ മറവില്‍ ഒരുകൂട്ടം സിപിഎമ്മുകാര്‍ കയേറ്റം ചെയ്തുവെന്നാണ് ബിജെപി ആരോപണം. സംഭവം അപലപനീയമെന്ന് ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ട്രെയിനിനെ സ്വീകരിക്കുന്നതിനിടയില്‍ നരേന്ദ്രമോദി സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ച നേതാക്കളായ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ടി.വി ഷിബിന്‍, ജനറല്‍ സെക്രട്ടറിമാരായ പി രാജീവന്‍, കെ.ടി.വി മോഹനന്‍, വൈസ് പ്രസിഡന്റ് പി.വി വിജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം ഭാസ്‌ക്കരന്‍, ടി കുഞ്ഞിരാമന്‍, എ.കെ ചന്ദ്രന്‍ എന്നിവര്‍ക്കുനേരെയാണ് ഒരുസംഘം അക്രമം നടത്തിയത്. ഇവര്‍ ഉയര്‍ത്തിയ ബാനറും പാര്‍ട്ടി പതാകകളും ബലമായി പിടിച്ചെടുത്തു നശിപ്പിച്ചതായും പരാതിയുണ്ട്. 35 വര്‍ഷക്കാലം കാസര്‍ഗോട് മണ്ഡലത്തെ പ്രതിനിധീകരിച്ച സിപിഎമ്മിന്റെ എംപിമാര്‍ക്ക് സാധിക്കാത്തത് നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയപ്പോള്‍ അത് തങ്ങളുടെ സമരംകൊണ്ട് നേടിയെടുത്തതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് സ്ഥലം എംഎല്‍എയുടെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തില്‍…
Read More » -
India
ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ‘ശിവശക്തി’ പോയിന്റ്; ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് മോദി
ബംഗളൂരു: ഐ.എസ്.ആര്‍.ഒയിലെ ഓരോ ശാസ്ത്രജ്ഞരെയും സല്യൂട്ട് ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാന്‍ ഇസ്ട്രാക്ക് സെന്ററിലെത്തിയതായിരുന്നു അദ്ദേഹം. തന്റെ ദ്വിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബെം?ഗളൂരുവില്‍ എത്തിയത്. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ശിവശക്തി എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശിവശക്തി പോയന്റ് ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമാണ്. അസാധാരണ നേട്ടമാണ് കൈവരിച്ചത്. ബഹിരാകാശത്ത് ഭാരതത്തിന്റെ ശംഖുനാദം മുഴങ്ങിയിരിക്കുന്നു. ശാസ്ത്രജ്ഞര്‍ രാജ്യത്തെ ഉയരത്തില്‍ എത്തിച്ചെന്നും മോദി പറഞ്ഞു. ”ഇന്ത്യ ചന്ദ്രനിലെത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പ്രൗഢി അത്രത്തോളം ഉയര്‍ന്നു. ചന്ദ്രയാന്‍ 3 ലാന്‍ഡിങ് ഓരോ നിമിഷവും ഓര്‍മയുണ്ട്. ഇന്ന് എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങള്‍ വളരെ വിരളമാണ്. ഞാന്‍ സൗത്ത് ആഫ്രിക്കയില്‍ ആയിരുന്നെങ്കിലും മനസ്സ് നിങ്ങളുടെ ഒപ്പമായിരുന്നു”- മോദി പറഞ്ഞു. ശനിയാഴ്ച രാവിലെ ഇസ്ട്രാക്കിലെത്തിയ അദ്ദേഹത്തെ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ എസ്. സോമനാഥ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. റോവറിന്റെ പ്രവര്‍ത്തനം മോദിക്ക് മുന്നില്‍ ഗ്രാഫിക്സിലൂടെ വിശദീകരിച്ച…
Read More » -
India
കേരളത്തില്‍ മയിലുകള്‍ പെരുകുന്നു; രാജ്യത്താകെ 150% വര്‍ധന
ന്യൂഡല്‍ഹി: കേരളത്തില്‍ മയിലുകള്‍ വീണ്ടും പെരുകുന്നതായി വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) അടക്കം 13 സ്ഥാപനങ്ങള്‍ ചേര്‍ന്നു തയാറാക്കിയ ‘ഇന്ത്യന്‍ പക്ഷികളുടെ സ്ഥിതിവിവര റിപ്പോര്‍ട്ട്’. മുന്‍പ് വയനാട്, തൃശൂര്‍ ജില്ലകളില്‍ മാത്രം കാര്യമായി കാണപ്പെട്ട മയിലുകള്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാര്യമായ തോതിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 1998ന് ശേഷം രാജ്യത്ത് മയിലുകളുടെ എണ്ണത്തില്‍ 150% വര്‍ധനയാണുണ്ടായത്. ഹിമാലയം മുതല്‍ പശ്ചിമഘട്ട മലനിരകളിലെ മഴക്കാടുകളിലേക്കു വരെ മയിലുകള്‍ വ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കേരളത്തില്‍ മയിലുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന 19.75 ശതമാനമാണ്. രാജ്യമാകെ 30,000 പക്ഷിനിരീക്ഷകര്‍ ഇബേര്‍ഡ് എന്ന പ്ലാറ്റ്‌ഫോമില്‍ നല്‍കിയ 3 കോടിയോളം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വരണ്ട സ്ഥലങ്ങളാണ് മയിലുകളുടെ പ്രധാന ആവാസകേന്ദ്രം. തണ്ണീര്‍ത്തടങ്ങള്‍ക്കു പേരുകേട്ട കേരളത്തിലെ വലിയൊരു ഭാഗം സ്ഥലം വരണ്ട അവസ്ഥയിലേക്ക് മാറുന്നുവെന്ന സൂചനയാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി പഠന വിഭാഗത്തിന്റെ മേധാവി ഡോ.പി.ഒ. നമീര്‍ പറഞ്ഞു. മതവിശ്വാസത്തിന്റെ…
Read More »