CrimeNEWS

പ്രതികളെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം; പോലീസുകാരന് കുത്തേറ്റു

ഇടുക്കി: ചിന്നകനാലില്‍ കായംകുളം പോലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പോലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു. പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ദീപക്കിന്റെ കഴുത്തിനും കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. ദീപക് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.
മുറിവുകള്‍ എല്ലാം തുന്നിച്ചേര്‍ത്തു.

ദീപക്കിനെ കുത്തിയ ഷിനു അടക്കം നാലുപേരെ ശാന്തന്‍പാറ പോലീസ് അറസ്റ്റ്‌ചെയ്തു. പോലീസ് വന്ന വാഹനത്തിന്റെ താക്കോല്‍ ഊരിയെടുത്ത 10 പേരടങ്ങുന്ന അക്രമിസംഘം പ്രതികളുമായി കടന്നുകളയാന്‍ ശ്രമിച്ചു. ഉടന്‍തന്നെ പൊലീസ് സംഘം ആലപ്പുഴ എസ്പിയെ വിവരം അറിയിച്ചു. ആലപ്പുഴ എസ്പി ഇടുക്കി എസ്പിയെ വിവരം അറിയിച്ചതിന്റെ പശ്ചാത്തലത്തില്‍ അഞ്ചുസ്ഥലങ്ങളില്‍നിന്ന് പോലീസ് എത്തിയാണ് അക്രമികളില്‍നിന്ന് പോലീസുകാരെ രക്ഷപ്പെടുത്തിയത്.

Signature-ad

ഹോട്ടലുടമ റിഹാസിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസിലെ പ്രതികളെ തേടിയാണ് കായംകുളം പോലീസ് ചിന്നക്കനാലിലെത്തിയത്. പ്രതികളില്‍ രണ്ട് പേരെ പിടികൂടിയപ്പോള്‍ മറ്റുള്ളവര്‍ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ഇവര്‍ രക്ഷപ്പെടുത്തി.

Back to top button
error: