പൂത്തോള്‍ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരനായ ഒല്ലൂക്കര മഠത്തില്‍പറമ്ബില്‍ ജയദേവ്, കുന്നംകുളം ചെറുവത്തൂര്‍ വീട്ടില്‍ മെറീഷ്, മുല്ലക്കര തോണിപുരക്കല്‍ അഭിലാഷ് എന്നിവരെയാണ് തൃശൂര്‍ എക്സൈസ് റേഞ്ച് ഇൻസ്പെക്ടര്‍ അബ്ദുല്‍ അഷ്റഫും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു.
അര്‍ധരാത്രിയാണ് വില്പനക്കാര്ക്കായി കൂടിയ വിലക്ക് മദ്യം വൻതോതില്‍ മറിച്ചു വില്പന നടത്തിയിരുന്നത്. മദ്യഷാപ്പ് അടച്ചശേഷം മദ്യം വൻതോതില്‍ പുറത്തുകടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജയദേവ് ഏറെക്കാലമായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു.
കമ്ബനി എക്സിക്യൂട്ടിവുകളുടെ വേഷത്തില്‍ സ്കൂട്ടറിനകത്തും മുന്നിലും പിന്നിലും ബാഗുകളിലുമായാണ് മദ്യക്കടത്ത്. മൊത്തമായി മദ്യം വില്‍പനശാലക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമീഷനായി മദ്യക്കച്ചവടക്കാര്‍ നല്‍കുന്നതായി മറ്റു പ്രതികള്‍ മൊഴിനല്‍കി. മദ്യം കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റില്നിന്ന് പുറത്തെത്തിക്കുന്നതിന് കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് എക്സൈസ് ഇൻസ്പെക്ടര്‍ അറിയിച്ചു.