Month: August 2023
-
LIFE
”ജീവിതത്തില്‍ മറ്റൊരു ഭാഗ്യം കൂടി; ഞാനൊരു അമ്മയായി; എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”
പൊക്കക്കുറവ് ജീവിതത്തില്‍ അത്ര വലിയ പ്രശ്‌നം അല്ലെന്നു തെളിയിച്ച താരമാണ് മഞ്ജു രാഘവ്. സിനിമ, മോഡലിംഗ്, സ്‌പോര്‍ട്‌സ്, നൃത്തം.. തുടങ്ങി മഞ്ജു കൈവയ്ക്കാത്ത മേഖലകളില്ല. മലയാളസിനിമയിലെ ആദ്യത്തെ ഏറ്റവും പൊക്കം കുറഞ്ഞ നായിക എന്ന നിലയിലും മഞ്ജു പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ആത്മവിശ്വാസം കൊണ്ടാണ് പാലക്കാടുകാരിയായ മഞ്ജു ജീവിതം കെട്ടിപ്പടുത്തിയത്. ഇപ്പോഴിതാ മഞ്ജുവിന്റെ ജീവിതത്തിലെ പുത്തന്‍ സന്തോഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താന്‍ ഒരു അമ്മയായി എന്ന് മഞ്ജു തന്നെയാണ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ‘അങ്ങനെ എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ ഒരു ഭാഗ്യവും ദൈവം എനിക്ക് തന്നിരിക്കുന്നു.ഒരു അമ്മയായി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിഞ്ഞു. ഒത്തിരി സന്തോഷവും ദൈവത്തോട് ഒത്തിരി നന്ദിയും പറയുന്നു. അതോടൊപ്പം എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും ഒത്തിരി നന്ദി പറയുന്നു’, മഞ്ജു കുറിച്ചു. രണ്ടുവര്‍ഷം മുന്‍പാണ് കൊടുന്തിരപ്പുള്ളി അത്താലൂര്‍ സ്വദേശി വിനുരാജുമായി മഞ്ജുവിന്റെ വിവാഹം നടക്കുന്നത്. അഞ്ചു വര്‍ഷം നീണ്ട പ്രണയത്തിനും എതിര്‍പ്പുകള്‍ക്കും ശേഷമാണ് ഇരുവരും…
Read More » -
Kerala
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ ഓണക്കിറ്റ്; 12 ഇനം സാധനങ്ങള്‍
തിരുവനന്തപുരം: 12 ഇനം ‘ശബരി’ ബ്രാന്‍ഡ് സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും നല്‍കും. എംപിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും സപ്ലൈകോയുടെ സൗജന്യ ഓണക്കിറ്റുണ്ട്. പ്രത്യേകം ഡിസൈന്‍ ചെയ്ത ബോക്‌സില്‍ ഒരുക്കിയിരിക്കുന്ന കിറ്റ് ഓഫിസിലോ താമസസ്ഥലത്തോ എത്തിച്ചുനല്‍കും. ബോക്‌സില്‍ ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇറച്ചി മസാല, ചിക്കന്‍ മസാല, സാമ്പാര്‍പ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റര്‍, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. വിതരണം ഇന്നു പൂര്‍ത്തിയായേക്കും. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു മാത്രമായി ഇത്തവണ ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. പ്രഖ്യാപിച്ചതുപോലെ കിറ്റ് വിതരണം മുന്നോട്ടു കൊണ്ടുപോകാനായില്ല. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ 10 ശതമാനം കിറ്റ് മാത്രമാണ് വിതരണം ചെയ്തതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഇന്നത്തോടെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍…
Read More » -
India
ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണം: ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി
ന്യൂഡൽഹി:ചന്ദ്രനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ശിവശക്തി പോയിന്റ് ഹിന്ദു രാഷ്ട്രത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യണമെന്ന് ഹിന്ദു മഹാസഭ നേതാവ് സ്വാമി ചക്രപാണി. ‘ശിവ-ശക്തി’യെ ഞങ്ങള്‍ ശിവ-ശക്തി ധാം ആയി കണക്കാക്കുന്നുവെന്നും ഹിന്ദു മഹാസഭയ്ക്കും സന്ത് മഹാസഭയ്ക്കും വേണ്ടി താൻ സര്‍ക്കാരിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാൻ -3 ലാൻഡിംഗ് പോയിന്റ് ‘ശിവ-ശക്തി’ എന്നും ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്നും അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിരുന്നു. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ കാലൂന്നിയ ഇടം ഇനി അറിയപ്പെടുക ‘ശിവശക്തി’ എന്നായിരിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത് ഒരേസമയം ശാസ്ത്രീയരംഗത്ത് നാം കൈവരിക്കുന്ന നേട്ടങ്ങളിലും, നമ്മുടെ സാംസ്‌കാരിക പാരമ്ബര്യത്തിലുമുള്ള അഭിമാനത്തിന് തെളിവാണ്. നാമകരണം നമ്മുടെ പാരമ്ബര്യമാണെന്നും, മനുഷ്യരാശിയുടെ ക്ഷേമമാണ് ശിവശക്തിയിലൂടെ ലക്ഷ്യംവയ്‌ക്കുന്നതെന്നും, ആ ലക്ഷ്യം നിറവേറ്റാനുള്ള കഴിവ് നമുക്ക് ലഭിക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.
Read More » -
India
‘ഇന്ത്യ’യ്ക്ക് കെജ്‌രിവാളിന്റെ വക ‘ആപ്പ്’; ബിഹാറില്‍ നിതീഷിനെതിരേ മത്സരിക്കും
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ശനിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ച് പാര്‍ട്ടി രംഗത്തുവന്നത്. അതേസമയം, എഎപിയുടെ ഈ നീക്കം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുമോ എന്ന വാദം ഉയര്‍ന്നുകഴിഞ്ഞു. 2025 ലാണ് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. എഎപി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് ദേശീയ തലസ്ഥാനത്ത് എഎപിയുടെ ബിഹാര്‍ യൂണിറ്റ് നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. യോഗത്തില്‍ സന്ദീപ് ബിഹാറില്‍ പാര്‍ട്ടി ശക്തിപ്പെടേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഡല്‍ഹിയില്‍നിന്നുള്ള എഎപി. യോഗത്തില്‍ എംഎല്‍എയും ബിഹാറിന്റെ ചുമതലയുമുള്ള അജേഷ് യാദവും പങ്കെടുത്തിരുന്നു. ”മോശം രാഷ്ട്രീയാവസ്ഥ കാരണം ബിഹാര്‍ മുന്നോട്ട് പോകാനാകാത്തത് ദൗര്‍ഭാഗ്യമാണ്. ബിഹാറില്‍ ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിക്കും. പക്ഷേ, തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ കരുത്ത് അനിവാര്യമാണ്” -പഥക് പറഞ്ഞു. ബിഹാറിലെ പാര്‍ട്ടി നേതാക്കളോട് തങ്ങളുടെ സംഘടന വിപുലീകരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലും കമ്മറ്റികള്‍ നിര്‍മ്മിക്കാന്‍ പഥക് അഭ്യര്‍ത്ഥിച്ചു. നമ്മള്‍…
Read More » -
Crime
ചാറ്റിങ്ങിനെച്ചൊല്ലി തര്‍ക്കം; മലയാളി യുവാവ് പങ്കാളിയെ കൊന്നത് കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച്
ബംഗളൂരു: ഒരുമിച്ചു താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ പ്രഷര്‍കുക്കര്‍ ഉപയോഗിച്ചു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ കൊട്ടാരക്കര സ്വദേശിയായ യുവാവ് അറസ്റ്റില്‍. വട്ടിയൂര്‍ക്കാവ് സ്വദേശി സുനില്‍ കുമാറിന്റെയും നിഷയുടെയും മകള്‍ പത്മാവതി ദേവ (24)യാണ് മരിച്ചത്. ബിടെക് ബിരുദധാരിയായ സെയില്‍സ് എക്‌സിക്യൂട്ടീവ് വൈഷ്ണവിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ന്യൂ മൈക്കോ ലേഔട്ടിലെ വാടക വീട്ടിലാണു യുവതി രക്തം വാര്‍ന്നു മരിച്ചത്. ഫോണില്‍ വിളിച്ചിട്ടു കിട്ടാതിരുന്നതിനെ തുടര്‍ന്ന് സഹോദരി കൃഷ്ണ എസ്.നായര്‍ എത്തിയപ്പോള്‍ ദേവ മരിച്ചു കിടക്കുന്നതാണു കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. യുവതി ചാറ്റ് ചെയ്യുന്നതിനെച്ചൊല്ലി ഇരുവരും വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ദേവയുടെ സഹോദരിയുടെ വീട്ടില്‍ പോയ ശേഷം തിരിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. നാട്ടില്‍ ഒരുമിച്ചു പഠിച്ച ഇരുവരും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ലഭിച്ചതിനു ശേഷം കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ മാസം ഇരുവരുടെയും വിവാഹനിശ്ചയവും നടത്തിയിരുന്നു.…
Read More » -
Kerala
വെന്തുരുകി കേരളം !
കോട്ടയം:മഴ കോരിച്ചൊരിയേണ്ട കര്‍ക്കടക മാസത്തില്‍ പോലും കൊടുംവെയില്‍ കത്തിയാളാൻ ഇടയാക്കിയത് കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമെന്നതിന്റെ സൂചനയാണ്.കേരളത്തിലെ മഴക്കുറവിന് കാരണം പടിഞ്ഞാറൻ കാറ്റ് ദുര്‍ബലമായതിനാലെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന സൂചന. എല്‍നിനോ, സൂര്യന്‍റെ മാക്സിമാ എന്നീ പ്രതിഭാസങ്ങളാണ് തെക്ക് പടിഞ്ഞാറൻ കാറ്റിനെ ദുര്‍ബലമാക്കുന്നതെന്നും അവര്‍ പറയുന്നു.കേരളത്തില്‍ ഇനി പരക്കെ മഴക്ക് സാധ്യത സെപ്റ്റംബര്‍ മധ്യത്തോടെ മാത്രമാണ്. അതിനിടെ ഒറ്റപ്പെട്ട മഴ ചിലയിടങ്ങളില്‍ ഉണ്ടായേക്കാം. സെപ്റ്റംബര്‍ പകുതി മുതല്‍ മഴ ലഭിച്ചാലും ഇപ്പോള്‍ അനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടില്ല. പ്രതീക്ഷിച്ചതിന്‍റെ 56 ശതമാനം മഴ മാത്രമാണ് പെയ്തത്. ഈ കുറവ് നികരണമെങ്കില്‍ സെപ്റ്റംബറില്‍ അതിതീവ്ര മഴ ഉണ്ടാകണം. അതിനുള്ള സാധ്യത വിരളമാണ്. ഒക്ടോബറില്‍ തുലാവര്‍ഷം ശക്തമായെങ്കില്‍ മാത്രമെ ഇപ്പോഴനുഭവപ്പെടുന്ന മഴക്കുറവ് പരിഹരിക്കപ്പെടൂ. ആഗസ്റ്റിലെ മഴയാണ് സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മഴ സമൃദ്ധമാക്കിയിരുന്നത്. ജൂലൈ, ആഗസ്റ്റ് മാസങ്ങള്‍ ലോകത്ത് പൊതുവേ ചൂട് കൂടിയ സമയമാണ്. മണ്‍സൂണ്‍ ശക്തമായ സമയങ്ങളില്‍ ആകാശം മഴമേഘങ്ങള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ നാം അത്…
Read More » -
Kerala
പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
പാലക്കാട്: മീങ്കര ഡാമിന്റെ പരിസരത്ത് നിന്ന് രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകുന്നേരമാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്. കൊല്ലങ്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
ഓണക്കിറ്റ് വിതരണം ഇന്ന് അവസാനിക്കും; റേഷന്‍ കടകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച ഓണക്കിറ്റുകളുടെ വിതരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ റേഷന്‍ കടകള്‍ രാവിലെ എട്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ പ്രവര്‍ത്തിക്കും. കിറ്റുകള്‍ മുഴുവന്‍ എത്തിച്ചതായി ഭക്ഷ്യവകുപ്പ് അറിയിച്ചു. കിറ്റ് വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എ, എവൈ വിഭാഗത്തില്‍പ്പെട്ട കാര്‍ഡ് ഉടമകള്‍ക്കാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. ഇതുവരെ പകുതിയോളം പേര്‍ക്ക് മാത്രമാണ് ഓണക്കിറ്റ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം 2,59,944 കിറ്റുകളാണ് വിതരണം ചെയ്തത്. ഇനി 3,27,737 കാര്‍ഡ് ഉടമകള്‍ക്ക് കൂടി കിറ്റ് നല്‍കാനുണ്ട്. ക്ഷേമസ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ അറിയിച്ചു.
Read More » -
Kerala
‘കെ റെയിലിന് വോട്ടില്ല’; പുതുപ്പള്ളിയില്‍ വീടുകയറി പ്രചാരണം നടത്തി സില്‍വര്‍ലൈന്‍ വിരുദ്ധ സമിതി
കോട്ടയം: സില്‍വര്‍ലൈന്‍ പദ്ധതി ബാധിതരെ സംഘടിപ്പിച്ചു ‘കെ റെയില്‍ അനുകൂലികള്‍ക്ക് വോട്ടില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രചാരണം. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലുടനീളം നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി ബാധിതര്‍ അവിടേക്ക് തിരിച്ചത്. പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും സമീപത്തുള്ള ഭവനങ്ങളിലും കയറി പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. ഞാലിയാകുഴിയില്‍ നടത്തിയ പൊതുയോഗം സമരസമിതി സംസ്ഥാന ചെയര്‍മാന്‍ എംപി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ആവശ്യമായ പഠനങ്ങളോ അനുമതിയോ ഇല്ലാതെ വിനാശകരമായ പദ്ധതി നിര്‍ബന്ധബുദ്ധിയോടെ നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് ബാബുരാജ് ആരോപിച്ചു. ജനാധിപത്യപരമായി ചെറുത്തുനില്‍ക്കുകയും പോലീസിന്റെ ക്രൂരതകള്‍ക്കിരയാകുകയും ചെയ്ത സാധാരണ ജനങ്ങളെ ആക്ഷേപിക്കുകയും സമരത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്ത പദ്ധതി അനുകൂലികളെ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കണ്‍വീനര്‍ എസ് രാജീവന്‍, രക്ഷാധികാരികളായ കെ ശൈവപ്രസാദ്, എംടി, തോമസ്, ജില്ലാ രക്ഷാധികാരികളായ വിജെ ലാലി,…
Read More » -
Crime
മര്‍ദിച്ചതിന് വൃക്കരോഗിയായ അച്ഛനെ കൊല്ലാന്‍ മകന്റെ ശ്രമം; കണ്ണില്‍ മുളകുപൊടിയിട്ട് വായില്‍ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് രോഗിയായ അച്ഛനെ കൊല്ലാന്‍ ശ്രമിച്ച് പതിനഞ്ചുകാരനായ മകന്‍. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണില്‍ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ പിതാവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം വീടിനുള്ളില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച മകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡയാലിസിന് വിധേയനാകുന്ന വൃക്കരോഗിയാണ് 15 വയസുകാരന്റെ പിതാവ്. ഇദ്ദേഹം മകനെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ പ്രതികാരമായി മകന്‍ പിതാവിന്റെ മുഖത്ത് മുളകുപൊടി വിതറി വായില്‍ തുണിതിരുകി കമിഴ്ത്തിക്കിടത്തി തലയില്‍ ചുറ്റികകൊണ്ട് മര്‍ദിക്കുകയായിരുന്നു. കൂട്ടുകാരന്റെ സഹായത്തോടെയാണ് 15കാരന്‍ കൃത്യം ചെയ്തത്. ഗുതുരാവസ്ഥയിലായ പിതാവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ പിടിയിലാകും എന്നായതോടെ 15കാരന്‍ വീടിന്റെ മുറിക്കുള്ളില്‍ കയറി ജനല്‍ കമ്പിയില്‍ തുണികെട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് സമീപവാസികള്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ പോത്തന്‍കോട് പോലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് 15 വയസുകാരനേയും ആശുപത്രിയിലേക്ക് മാറ്റി.
Read More »